HOME
DETAILS

തിരുപ്രഭ ക്വിസ് - DAY 2: മുഹമ്മദ്

  
Web Desk
September 06 2024 | 03:09 AM

thiruprabha quiz 2 - muhammad

പ്രവാചക നാമങ്ങളില്‍ ഏറ്റവും പ്രശസ്തവും വിശുദ്ധ ഖുര്‍ആനിലും നബി വചനങ്ങളിലും ഏറെ പ്രതിപാദിക്കപ്പെട്ടതുമായ നാമമാണ് മുഹമ്മദ്. നബി (സ) അവിടുത്തെ നാമങ്ങള്‍ പരിചയപ്പെടുത്തിയപ്പോള്‍ ആദ്യമായി പറഞ്ഞത് ഞാന്‍ മുഹമ്മദാകുന്നു എന്നാണ്. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ് മുസ് ലിം, സുനനു നസാഈ തുടങ്ങിയ ഗ്രനനഥങ്ങളില്‍ ജുബൈര്‍ ബിന്‍ മുത്ഇം (റ) ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസില്‍ ഇത് കാണാം. 'എനിക്ക് അഞ്ചു നാമങ്ങളുണ്ട്, ഞാന്‍ മുഹമ്മദാകുന്നു......'

ഈ നാമം അല്ലാഹു പ്രവാചകന് വേണ്ടി മാത്രം തിരഞ്ഞെടുക്കുകയും പ്രവാചകന്റെ ആഗമനം വരെ മറ്റുള്ളവര്‍ ആ പേര് ഉപയോഗിക്കുന്നതില്‍ നിന്ന് അവന്‍ സംരക്ഷണം നല്‍കുകയും ചെയ്തു.  എന്നാല്‍ പ്രവാചകന്റെ ആഗമനം സംബന്ധിച്ചുള്ള മുന്നറിയിപ്പ് അറിഞ്ഞ ചിലയാളുകള്‍ ആ പ്രവാചകന്‍ തന്റെ മകനാകട്ടെ എന്ന ഉദ്ദേശ്യത്തോടെ അവരുടെ മക്കള്‍ക്ക് ആ പേര് നല്‍കിയിട്ടുണ്ട്, അവരാവട്ടെ തുലോം തുച്ഛമാണ്. എന്നാല്‍ അവരാരും പിന്നീട് പ്രവാചകത്വവുമായി വന്നില്ലെന്നതും ശ്രദ്ധേയമാണ്. 

കഅ്ബാലയത്തിനടുത്ത് ത്വവാഫിലായിരുന്ന വേളയിലാണ് അബ്ദുല്‍ മുത്ത്വലിബിന് തനിക്കൊരു പേരക്കുട്ടി പിറന്നിട്ടുണ്ടെന്ന സന്തോഷവാര്‍ത്ത അറിയുന്നത്. സന്തോഷത്തോടെ വീട്ടിലേക്ക് വന്ന് കുഞ്ഞിനെയുമായി കഅ്ബാലയത്തില്‍ എത്തുകയും മുഹമ്മദ് എന്ന് നാമകരണം നടത്തുകയും ചെയ്തു. അറേബ്യയില്‍ പ്രചാരത്തിലില്ലാത്ത നാമം നല്‍കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ 'ഭൂമിയിലുള്ളവരാലും ആകാശത്തുള്ളവരാലും അവന്‍ വാഴ്ത്തപ്പെടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു' അബ്ദുല്‍ മുത്വലിബിന്റെ മറുപടി.

മുഹമ്മദ് എന്ന വാക്കിന് ഏറെ പ്രശംസിക്കപ്പെടുന്നവന്‍ എന്ന് സാമാന്യമായി അര്‍ഥം പറയാം. എല്ലാ കാലത്തും എല്ലാവരിലൂടെയും മുന്‍ഗാമികള്‍, പിന്‍ഗാമികള്‍ എന്ന വ്യത്യാസമില്ലാതെ ഉന്നത സ്ഥാനീയരായ മാലാഖമാരിലൂടെ പോലും പ്രവാചകന്‍ പ്രശംസിക്കപ്പെട്ടുകൊണ്ടിരിക്കും. പൂർവ വേദങ്ങളില്‍ അവിടുന്ന് പ്രതിപാദിക്കപ്പെട്ടിട്ടുള്ളത് 'അഹ്‌മദ്' എന്ന പേരിലാണ്. മുഹമ്മദ് എന്ന നാമം അല്ലാഹുവിന്റെ പേരില്‍ നിന്ന് നിർമിക്കപ്പെട്ടതാണെന്ന് അല്ലാമാ ഖാളി ഇയാള് (റ) അഭിപ്രായപ്പെടുന്നുണ്ട്.

 പ്രസിദ്ധ കവി ഹസ്സാനുബ്‌നു സാബിത് (റ) തന്റെ ശക്തമായ തൂലികയിലൂടെ ഇത് വരച്ചു കാണിക്കുന്നുമുണ്ട്. 'പ്രവാചകനോടുള്ള ആദര സൂചകമായി അവിടുത്തെ നാമം അല്ലാഹു നിര്‍മിച്ചത് അവന്റെ സ്വന്തം നാമത്തില്‍ നിന്നുമാണ്, അപ്പോള്‍ അര്‍ശിന്റെ അധിപനായ അല്ലാഹു മഹ്‌മൂദും ഈ പ്രവാചകന്‍ മുഹമ്മദുമാകുന്നു'. വിശ്വാസിയെ സംബന്ധിച്ചേടത്തോളം പ്രവാചകനോടുള്ള സ്‌നേഹവും ബഹുമാനവും ആ പേരിനോടും, ഒരര്‍ഥത്തില്‍ ആ പേര് നല്‍കപ്പെട്ട മഹത് വ്യക്തികളോട് പോലും പ്രകടിപ്പിക്കപ്പെടും. പ്രവാചകന്റെ പദവിയും മഹത്വവും മനസിലാക്കിയ ഒരാള്‍ അവിടുത്തെ സ്വഭാവത്തെയും വ്യക്തിത്വത്തെയും സാധ്യമാകുന്ന രീതിയില്‍ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കണം.

 

quiz

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  16 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  16 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  16 days ago
No Image

ബോഡി ഷെയ്മിങ് വേണ്ട, ക്ലാസ് മുറികളില്‍ വച്ച് ഫീസ് ചോദിക്കാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

Kerala
  •  16 days ago
No Image

മുനമ്പം വഖഫ് ഭൂമി: ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Kerala
  •  16 days ago
No Image

'ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ വിലക്കും നീങ്ങും, സര്‍ക്കാര്‍ ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്'  രൂക്ഷ വിമര്‍ശനവുമായി ബജ്‌റംഗ് പുനിയ

National
  •  16 days ago
No Image

വിനോദയാത്രക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 75 പേര്‍ ചികിത്സ തേടി, കേസെടുത്ത് പൊലിസ്

Kerala
  •  16 days ago
No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  16 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  16 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  16 days ago