കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ കഴിക്കാമോ....? എന്താണ് എക്‌സ്പയറി ഡേറ്റ്
നമ്മള്‍ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോവുമ്പോള്‍ പ്രത്യേകിച്ചും ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ എക്‌സ്പയറി ഡേറ്റ് പരിശോധിക്കാറുണ്ട്. കാരണം എക്‌സ്പയറി ഡേറ്റ് അഥവാ കാലാവധി കഴിഞ്ഞ വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് നാം മനസിലാക്കിയിരിക്കുന്നത്. അല്ലെങ്കില്‍ പഠിച്ചുവച്ചിരിക്കുന്നത്.
എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ഈ എക്‌സ്പയറി ഡേറ്റ് കൊണ്ട് അര്‍ത്ഥമാക്കുന്നത്? കാലാവധി ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ചാല്‍ ശരീരത്തിന് ദോഷം വരുമോ?
നോക്കാം...
യഥാര്‍ഥത്തില്‍ കാലാവധി കഴിഞ്ഞാല്‍ ഒരു വസ്തു ഉപയോഗിക്കാമോ എന്നത് ആ വസ്തുവിനെ ആശ്രയിച്ചായിരിക്കും ഇരിക്കുന്നത്. എന്ത് സാധനമായാലും അതിലെല്ലാം എക്‌സ്പയറി ഡേറ്റ് ഉണ്ടാകും. എന്നാല്‍ ഇവയില്‍ ഭൂരിഭാഗം വസ്തുക്കളും ഇതിന് ശേഷവും ഉപയോഗിക്കുന്നത് കൊണ്ട് ദോഷമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
എന്നാല്‍ നമ്മുടെ നിത്യോപയോഗ സാധനങ്ങളുടെ എക്‌സപയറി ഡേറ്റ് നമ്മള്‍ നോക്കാറുണ്ടോ..! സാനിറ്ററി നാപ്കിന്‍ വാങ്ങുമ്പോള്‍ പലപ്പോഴും ഈ ഡേറ്റ് ശ്രിദ്ദിക്കാറില്ല. ഇത് പിന്നീട് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. കൈയോ കാലോ മുറിയുകയോ ചതയുകയോ ചെയ്താല്‍ ഉടന്‍ ബാന്‍ഡേജ് വാങ്ങും.
എന്നാല്‍ ഇതിന്റെ എക്‌സപയറി ഡേറ്റ് നമ്മള്‍ ശ്രദ്ധിക്കാറില്ല. അതുപോലെ മസാലകളും. ഒരുമിച്ചു പൊടിച്ചുവച്ചതായിരിക്കും പലപ്പോഴുമിത്. എന്നാല്‍ ഇതിന്റെ എക്‌സപയറി ഡെറ്റ് കഴിഞ്ഞതായിരിക്കും. അതുപോല മുട്ട എക്‌സപയറി ഡേറ്റ് കഴിഞ്ഞിട്ടുണ്ടാകുമെന്ന് എത്രപേര്‍ക്കറിയാം.
മുട്ടവാങ്ങിയാല്‍ മൂന്നാഴ്ചവരേ അതുപയോഗിക്കാന്‍ പാടുള്ളൂ.ഇത് തിരിച്ചറിയാന്‍ ഒരു സൂത്രമുണ്ട്. ഒരുപാത്രത്തില്‍ വെള്ളമെടുത്ത് അതിലിട്ടു നോക്കിയാല്‍ മതി. മുട്ട പൊങ്ങിക്കിടക്കുകയാണെങ്കില്‍ കാലാവധി കഴിഞ്ഞിരിക്കുന്നു.
ഇനി എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ബിസ്‌ക്കറ്റാണെങ്കില്‍ അതിന്റെ ക്രിസ്പിനസ് നഷ്ടമായിട്ടുണ്ടാവും. എന്നാല്‍ അത് കഴിക്കുന്നതു കൊണ്ട് ശരീരത്തിന് ദോഷമില്ല. ഇതേസമയം പാല്‍, മാംസം, മുട്ട തുടങ്ങിയവ എക്‌സ്പയറി ഡേറ്റിന് ശേഷം കഴിക്കാനും പാടില്ല. കാരണം ഇത്തരം ബാക്ടീരിയകള്‍ വളരുന്ന ഭക്ഷ്യവസ്തുക്കളാണ് ഇവ. അരി, പാസ്ത, ഗോതമ്പ് പൊടി, റവ എന്നിവ എക്‌സ്പയറി ഡേറ്റിന് ശേഷം ഉപയോഗിക്കാതിരിക്കുക.
സാധനങ്ങളിലെ എക്‌സ്പയറി ഡേറ്റ് എന്നത് സാധനം കേടുവരുന്ന തിയതിയെ അല്ല സചിപ്പിക്കുന്നത്. മറിച്ച് അതൊരു മുന്നറിയിപ്പ് ആണ് നല്‍കുന്നത്. ചില സമയങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ എക്‌സ്പയറി ഡേറ്റിന് മുന്‍പ് തന്നെ കേടുവരാറുള്ളതും നമ്മള്‍ കാണാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."