ജോലിയാണോ ലക്ഷ്യം? 300 ഓളം ഒഴിവുകളിലേക്ക് മെഗാ പ്ലേസ്‌മെന്റ് ഡ്രൈവ്; നാളെയാണ് അവസരം; കൂടുതലറിയാം
യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ ഏഴിന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെയാണ് പ്ലേസ്‌മെന്റ് ഡ്രൈവ് നടക്കുക. ആകെ 300 ഓളം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഒഴിവുകള്‍
ബിസിനസ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ആന്‍ഡ് മാനേജര്‍, ടെലികോളര്‍, ഫില്‍ഡ് സ്റ്റാഫ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍, ബിസിനസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, സെയില്‍സ് ഓഫീസര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, കസ്റ്റമര്‍ സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, ടെക്‌നീഷ്യന്‍, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ റിലേഷന്‍ മാനേജര്‍, ബില്ലിംഗ് സ്റ്റാഫ്, ടെസ്റ്റ് ഡ്രൈവ് കോ ഓര്‍ഡിനേറ്റര്‍ പോസ്റ്റുകളിലേക്ക് നിയമനം നടക്കും.
പങ്കെടുക്കാന്‍ താല്പര്യമുള്ള പ്ലസ് ടു/ഐ ടി ഐ/ബിരുദം/ഡിപ്ലോമ/എം ബി എ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9.30 ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ താവക്കര ആസ്ഥാനത്തിലെ സെന്‍ട്രല്‍ ലൈബ്രറി മന്ദിരത്തിലെ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മൂന്ന് സെറ്റ് ബയോഡാറ്റ സഹിതം എത്തണം.
Mega placement drive for around 300 vacancies on Tomorrow
കൃഷിഭവനില്‍ ഇന്റേണ്‍ഷിപ്പ്
ജില്ലയിലെ 89 കൃഷിഭവനുകളിലേക്കും ആറ് മാസത്തേക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മാസം 5000 രൂപ വീതം ലഭിക്കും. വി എച്ച് എസ് സി (അഗ്രികള്‍ച്ചര്‍) പൂര്‍ത്തിയാക്കിയവര്‍ക്കും, അഗ്രികള്‍ച്ചര്‍/ഓര്‍ഗാനിക്ക് ഫാര്‍മിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി സെപ്റ്റംബര്‍ ഒന്നിന് 1841. സെപ്റ്റംബര്‍ 13 വരെ https://keralaagriculture.gov.in/ എന്ന പോര്‍ട്ടലിലൂടെയോ, കൃഷിഭവന്‍/കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്/പ്രിന്‍സിപ്പല്‍ കൃഷി ഒഫീസ് എന്നിവടങ്ങളിലേക്ക് ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ ആയോ അപേക്ഷ സമര്‍പ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കൃഷി ഭവനുമായി ബന്ധപ്പെടുക.
ഹരിതകര്‍മസേന കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു
കുടുംബശ്രീ ജില്ലാ മിഷനിലും, സി ഡി എസിലുമായി ഹരിതകര്‍മസേന പദ്ധതി നിര്‍വ്വഹണത്തിനായി കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ഹരിതകര്‍മ്മസേന ജില്ലാ കോഓര്‍ഡിനേറ്റര്‍, സി ഡി എസ് കോ ഓര്‍ഡിനേറ്റര്‍ എന്നീ തസ്തികയിലാണ് നിയമനം. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, രണ്ട് വര്‍ഷത്തെ ഫീല്‍ഡ് ലെവല്‍ പ്രവൃത്തി പരിചയം വേണം. പ്രതിമാസ ഹോണറേറിയം 25,000 രൂപ. ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള വനിതകള്‍ക്ക് സി ഡി എസ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപ ഹോണറേറിയം.
അപേക്ഷ ഫോം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്/സി ഡി എസ് ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.orgഎന്ന വെബ് സൈറ്റില്‍ നിന്നോ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 13 വൈകീട്ട് അഞ്ച് മണി. പരീക്ഷാ ഫീസായി ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കണ്ണൂര്‍ ജില്ലയുടെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കുക. അപേക്ഷകള്‍ അയക്കേണ്ട മേല്‍ വിലാസം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, ബി എസ് എന്‍ എല്‍ ഭവന്‍, മൂന്നാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍. ഫോണ്‍: 0497 2702080
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."