HOME
DETAILS

പീഡന പരാതി മുട്ടിൽ മരമുറിക്കേസിലെ പ്രതികാരം; പിന്നിൽ ചാനലിന്റെ ഗൂഢാലോചന, പരാതി നൽകി ഡി.വൈ.എസ്.പി ബെന്നി

  
September 07, 2024 | 4:15 AM

DYSP VV Benny has filed a complaint alleging a conspiracy following misconduct accusations made by a housewife in Ponnani

മലപ്പുറം: പൊന്നാനിയിൽ വീട്ടമ്മയുടെ ലൈംഗിക ആരോപണത്തിൽ ഗൂഢാലോചന ആരോപിച്ച് പരാതി നൽകി താനൂർ ഡി.വൈ.എസ്.പി വി.വി ബെന്നി. മലപ്പുറം ജില്ലാ പൊലിസ് മേധാവിക്കാണ് പരാതി നൽകിയത്.  മുട്ടിൽ മരംമുറി അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്തതിലെ പ്രതികാരമായാണ് തനിക്കെതിരെ വ്യാജ കേസ് നൽകിയതെന്നാണ് ബെന്നിയുടെ പരാതി. മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ ഉടമസ്ഥതയിലുള്ള ചാനലിൽ വാർത്ത വരാൻ ഇതാണ് കാരണമെന്നും ബെന്നി പറയുന്നു. കെട്ടിച്ചമച്ച ആരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

മലപ്പുറം എസ്.പി ആയിരുന്ന സുജിത് ദാസും, സി.ഐ വിനോദും പീഡിപ്പിച്ചെന്നും ഡി.വൈ.എസ്. വി.വി ബെന്നി മോശമായി പെരുമാറിയെന്നുമായിരുന്നു യുവതി ചാനലിലൂടെ നടത്തിയ ആരോപണം. ആരോപണം പുറത്തുവന്നതിന് പിന്നാലെ വി.വി ബെന്നി ഇന്നലെ മാധ്യമങ്ങളെ കണ്ടിരുന്നു. മുട്ടിൽമരം മുറിക്കേസ് അട്ടിമറിക്കാനള്ള ചാനലിന്റെ ശ്രമമാണ് തനിക്കെതി​രെ ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണത്തിന് പിന്നിലെന്നായിരുന്നു ബെന്നി പ്രതികരിച്ചത്. ആരോപണം കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ അദ്ദേഹം നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നൽകിയത്. 

വീട്ടമ്മയുടെ ആരോപണം ചാനൽ ആസൂത്രിതമായി നൽകിയതാണെന്നും, സംഭവത്തിലെ ക്രിമിനൽ‌ ഗൂഢാലോചന  പുറത്തുകൊണ്ടുവരണമെന്നും പരാതിയിൽ പറയുന്നു. മലപ്പുറം എസ്.പിയ്ക്ക് നൽകിയ പരാതിക്ക് പിന്നാലെ ഡി.ജി.പിക്കും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്കും ബെന്നി പരാതി നൽകും. ആരോപണം നേരിട്ട മലപ്പുറം മുൻ എസ്.പി സുജിത് ദാസ്, സി.ഐ വിനോദ് എന്നിവരും ഇന്ന് ഡി.ജി.പിക്കും മലപ്പുറം എസ്.പിയ്‌ക്കും പരാതി നൽകും. സംഭവത്തിൽ, പൊലിസ് ഓഫീസേഴ്സ് അസോസിയേഷൻ കോടതിയെ സമീപിക്കുമെന്നാണ് വിവരം. 

അതേസമയം, ബെന്നി ഉൾപ്പെടെയുള്ള മൂന്ന് പൊലിസുകാർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച സ്ത്രീയുടെ പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. ഏറെ വിവാദമായ മുട്ടിൽ മരംമുറിക്കേസിൽ പ്രതികളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരെ അറസ്റ്റ് ചെയ്തത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വി.വി ബെന്നിയുടെ നേതൃത്വത്തിലായിരുന്നു.

 

Tanur DYSP V.V. Benny has filed a complaint alleging a conspiracy following sexual misconduct accusations made by a housewife in Ponnani. Benny submitted the complaint to the Malappuram District Police Chief, claiming the false case was in retaliation for his arrest of the accused in the Muttil illegal tree-felling case



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  2 days ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  2 days ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  2 days ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  2 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  2 days ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  2 days ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  2 days ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  2 days ago