പെര്‍ഫെക്ട് മാര്‍ക്കറ്റ് യൂനിയന്‍ പ്രവര്‍ത്തനമാരംഭിച്ചു
മീനങ്ങാടി: ജില്ലയിലെ മത്സ്യ മാംസ മാര്‍ക്കറ്റുകള്‍ക്ക് മുഴുവന്‍ മാതൃകയായി മീനങ്ങാടി മാര്‍ക്കറ്റ്. മികച്ച സേവനവും ഗുണമേന്മയും മാര്‍ക്കറ്റിലൂടെ എന്ന ലക്ഷ്യവുമായി മീനങ്ങാടി പഞ്ചായത്ത് പെര്‍ഫെക്ട് മാര്‍ക്കറ്റ് യൂനിയന്‍ പ്രവര്‍ത്തനമാരംഭിച്ചു. മാര്‍ക്കറ്റിലെ മത്സ്യ മാംസ ഉല്പന്നങ്ങളുടെ വില ഏകീകരിച്ചും അമിത വില ഈടാക്കുന്നെന്ന പരാതിക്ക് പരിഹാരവുമായാണ് പെര്‍ഫെക്ട് യൂനിയന്‍ പ്രവര്‍ത്തന സജമായത്.
പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്നതിനായി ഇരുപത്തിമൂന്നംഗ കമ്മിറ്റിക്ക് രൂപം നല്കി. പെര്‍ഫെക്ട് യൂനിയന്‍ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക യൂനിഫോമും ഒരുക്കിയിട്ടുണ്ട്. കമ്മിറ്റി ഭാരവാഹികള്‍: വി.പി മുസ്തഫ(പ്രസി). പി.കെ ഫൈസല്‍(സെക്ര). കെ. മുഹമ്മദ്(ഖജാന്‍ജി). വില്‍സണ്‍, ആരിഫ്, അസീസ്, സുധീഷ്, അയൂബ്, മുജീബ്, യൂസുഫ്, നൗഫല്‍, ഷാഹുല്‍, ശസ്തക്കീര്, കെ. ഫൈസല്‍, അസൈനാര്‍, റസാഖ്, ടി.പി സലീം, വി.പി റഹീം, കെ. ഷമീര്‍, ഷഫീഖ് (എക്സി. അംഗങ്ങള്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."