'വലതുപക്ഷക്കാരന്‍ പ്രധാനമന്ത്രി വേണ്ട' മിഷേല്‍ ബാര്‍ണിയറുടെ നിയമിച്ച മാക്രോണിന്റെ തീരുമാനത്തിനെതിരെ ഫ്രാന്‍സില്‍ പതിനായിരങ്ങള്‍ തെരുവില്‍
പാരീസ്: മധ്യ വലതുപക്ഷക്കാരനായ മിഷേല്‍ ബാര്‍ണിയറെ പ്രധാനമന്ത്രിയായി നിയമിച്ച ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ തീരുമാനത്തിനെതിരെ പതിനായിരങ്ങള്‍ തെരുവില്‍. മാക്രോണിന്റെ രാജിക്കായി ഫ്രാന്‍സിലെ ഇടതുപക്ഷ ശക്തികള്‍ നടത്തിയ പ്രതിഷേധത്തില്‍ പാരിസില്‍ മാത്രം 26,000 ത്തില്‍ അധികം ആളുകളാണ് റാലിയില്‍ പങ്കെടുത്തത്.
ഇടതു പക്ഷ ന്യൂ പോപുലര്‍ ഫ്രണ്ട് (എന്‍.എഫ്.പി) നോമിനേറ്റ് ചെയ്ത പ്രധാനമന്ത്രി ലൂസി കാസ്റ്ററ്റ്‌സിനെ പ്രധാനമന്ത്രിയായി നിയമിക്കണമെന്ന ഇടതുപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് മാക്രോണ്‍ മിഷേല്‍ ബാര്‍ണിയറെ പ്രധാനമന്ത്രിയായി നിയമിച്ചത്.
193 സീറ്റ് നേടിയ ഇടതുപക്ഷത്തെ അവഗണിച്ച് 47 സീറ്റുകള്‍ മാത്രം നേടിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് മിഷേല്‍ ബര്‍ണിയരെ സര്‍ക്കാരുണ്ടാക്കാന്‍ മാക്രോണ്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രസിഡന്റ് നിരസിച്ചതില്‍ രോഷാകുലരായ ട്രേഡ് യൂനിയനുകളും എന്‍.പി.എഫ് അംഗങ്ങളും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
ശനിയാഴ്ച രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തില്‍ 1,10,000 പേര്‍ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും തനിച്ച് കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല. 289 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 193 സീറ്റ് നേടിയ ഇടതുപക്ഷമാണ് ഏറ്റവും വലിയ സഖ്യം. ഏറ്റവും വലിയ സഖ്യത്തെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിക്കുന്നതിന് പകരം കുടിയേറ്റ വിഷയത്തിലടക്കം തീവ്രവലതുപക്ഷ നിലപാട് പുലര്‍ത്തുന്ന ബാര്‍ണിയറെ സര്‍ക്കാറുണ്ടാക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു മാക്രോണ്‍.
ജൂണില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പാരിസ് ഒളിമ്പിക്‌സിന്റെ പേരില്‍ സര്‍ക്കാര്‍ രൂപീകരണം നീട്ടിക്കൊണ്ടുപോകുകയായിരുന്നു. പാരീസ് ഒളിമ്പിക്‌സ് കഴിഞ്ഞ് പാരാലിമ്പിക്‌സ് ആരംഭിച്ചിട്ടും സര്‍ക്കാര്‍ രൂപവത്കരണം നടത്താന്‍ യാതൊരു നീക്കവും ഉണ്ടായിരുന്നില്ല. തുടര്‍ന്നുണ്ടായ വലിയ പ്രതിഷേധത്തിനൊടുവിലാണ് മാക്രോണ്‍ പ്രധാനമന്ത്രിയായി മിഷേല്‍ ബാര്‍ണിയറുടെ പേര് നിര്‍ദേശിച്ചത്.
Tens of thousands took to the streets in France after President Emmanuel Macron appointed Michel Barnier, a center-right leader, as Prime Minister
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."