HOME
DETAILS

ധാർമ്മിക മൂല്യങ്ങങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങളിൽ കർമ്മനിരതരാവുക: സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ

  
September 08, 2024 | 11:15 AM

sayyid sabikali shihab thangal inagurate snec she stream alumni meet

 മലപ്പുറം: ധാർമ്മിക മൂല്യങ്ങളുടെ പ്രചാരണപ്രവർത്തനങ്ങളിൽ യുവപണ്ഡിതകൾ കർമനിരതരാവണമെന്നും വർധിച്ചു വരുന്ന സാമൂഹ്യ തിന്മകൾകൾക്കെതിരെ പ്രതിരോധം തീർക്കാൻ കഴിയേണ്ടതുണ്ടെന്നും പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ. മലപ്പുറം വെളിമുക്ക് ക്രസന്റ് എസ്.എൻ.ഇ.സി ഷീ ക്യാംപസിൽ നടന്ന സമസ്ത നാഷണൽ എജ്യുക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി) ഷീ സ്‌ട്രീം അഫിലിയേറ്റഡ് സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർഥിനികളുടെ അലുംനി മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂർണ്ണമായും പാരമ്പര്യ സ്വഭാവത്തിൽ സ്ത്രീ വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ മുന്നേറ്റമാണ് സമസ്തയുടെ നേതൃത്വത്തിൽ നടക്കുന്നത്, എസ്.എൻ.ഇ.സിയുടെ സനാഇയ്യ ഇതിൻ്റെ മികച്ച ഉദാഹരണമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് മെമ്പറും എസ്.എൻ.ഇ.സി ഗവേർണിങ് ബോഡി ജോ.കൺവീനറുമായ ഇസ്മായീൽ കുഞ്ഞു ഹാജി മാന്നാർ അധ്യക്ഷനായി. അക്കാദമിക് കൗൺസിൽ ചെയർമാൻ പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട് മുഖ്യ പ്രഭാഷണം നടത്തി. സമസ്‌ത മാനേജർ കെ. മോയിൻ കുട്ടി മാസ്റ്റർ അലുംനി ഭാരവാഹികളെ പ്രഖ്യാപനം നടത്തി. ഡോ ശഫീഖ് റഹ്മാനി വഴിപ്പാറ കർമ്മപദ്ധതി അവതരിപ്പിച്ചു.

ശൗക്കത്തലി ഫൈസി, ഹബീബ് റഹ്മാൻ കാരത്തൂർ, ഹമീദ് മേൽമുറി ,റാഫി റഹ്മാനി പുറമേരി സംബന്ധിച്ചു എസ്.എൻ.ഇ.സി അക്കാദമിക് കൗൺസിൽ കൺവീനർ ഡോ. ബഷീർ പണങ്ങാങ്ങര സ്വാഗതവും നിസാം സനാഈ തരുവണ നന്ദിയും പറഞ്ഞു. 'ഇസ്‌ലാമിലെ സ്ത്രീ സുരക്ഷ: സംരക്ഷണ നടപടികളോ നിയന്ത്രണ നടപടികളോ' എന്ന വിഷയത്തിൽ പാനൽ ഡിസ്കഷൻ നടന്നു. സയ്യിദ സൽമ മിൻഹ മഹ്ദിയ്യ, റൈഹാന വഫിയ്യ മോഡറേറ്റർമാരായി. സയ്യിദ ഷഹാന ഫാത്തിമ സനാഇയ്യ, ഹംന ജമി സനാഇയ്യ, നഫീസത്ത് ഫായിസ സനാഇയ്യ, ഫാത്തിമ മുബശ്ശിറ സനാഇയ്യ പങ്കെടുത്തു.

sayyid sabikali shihab thangal inagurate snec she stream alumni meet



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ; മുഴുവൻ എന്യൂമറേഷൻ ഫോമുകളും എത്തിയില്ല

Kerala
  •  a day ago
No Image

'ഞാന്‍ ഉടന്‍ വിരമിക്കും, അന്ന് കുറേ കരയും' വിരമിക്കല്‍ സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ | CR7 Retirement

Saudi-arabia
  •  a day ago
No Image

ബിഹാർ പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

National
  •  a day ago
No Image

കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍ അന്തരിച്ചു

organization
  •  a day ago
No Image

മുസ്‌ലിം പുരുഷന്മാരുടെ രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി

Kerala
  •  a day ago
No Image

എസ്.ഐ.ആറിനെതിരെ ഒരുമിച്ച്; സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

Kerala
  •  a day ago
No Image

44ാമത് ഷാര്‍ജ പുസ്തക മേളയ്ക്ക് ഇന്ന് തുടക്കം; ഇന്ത്യയടക്കം 66 രാജ്യങ്ങളില്‍നിന്ന് 250ലേറെ എഴുത്തുകാരും കലാകാരന്മാരും; 2350ലേറെ പ്രസാധകര്‍ 

uae
  •  a day ago
No Image

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തി: യുവാവ് അറസ്റ്റിൽ; പൊലിസ് സ്റ്റേഷനിലും ബഹളം

Kerala
  •  2 days ago
No Image

വഴി ചോദിക്കാനെന്ന വ്യാജേന വൃദ്ധയുടെ മാല കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Kerala
  •  2 days ago
No Image

ബിലാസ്പൂർ ട്രെയിൻ ദുരന്തം: മരണസംഖ്യ 8 ആയി ഉയർന്നു; സഹായധനം പ്രഖ്യാപിച്ചു

National
  •  2 days ago