കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള
കാഞ്ഞങ്ങാട്; സംസ്ഥാന വ്യവസായ,കൈത്തറി വകുപ്പ് നേതൃത്വത്തില്‍ ഓണം,ബക്രീദ് പ്രമാണിച്ച് നടത്തുന്ന കൈത്തറി വസ്ത്ര,വിപണന മേളക്കു സെപ്റ്റംബര്‍ നാലിന് തുടങ്ങും. കാഞ്ഞങ്ങാട് നിത്യാനന്ദ കെട്ടിടത്തില്‍ നടക്കുന്ന മേള നാലിന് വൈകുന്നേരം മൂന്നിന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നാലു മുതല്‍ 13 വരെ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും, കൈത്തറി വികസന സമിതി എന്നിവയുടെ നേതൃത്വത്തിലാണ് കാഞ്ഞങ്ങാട്ട് മേള നടക്കുന്നത്.
ഇരുപത് ശതമാനം റിബേറ്റാണ് ഉപഭോക്താക്കള്‍ക്ക് വിപണന മേളയില്‍ ഇളവ് ലഭിക്കുക. ജില്ലയിലെ കാസര്‍കോട്, പെര്‍ള, കളനാട്, രാംനഗര്‍, നീലേശ്വരം, തൃക്കരിപ്പൂര്‍, മാണിയാട്ട് എന്നീ കൈത്തറി സംഘങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശനത്തിനും,വിപണനത്തിനും ഉണ്ടാകും. കൂടാതെ ഭാരത സര്‍ക്കാറിന്റെ ഭൗമസൂചിക പദവി ലഭിച്ച കാസര്‍കോട് സാരികള്‍ മേളയില്‍ ആകര്‍ഷണമാകും.
പത്രസമ്മേളനത്തില്‍ ജില്ലാ വ്യവസായ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓമന നൈാന്‍, ഹൊസ്ദുര്‍ഗ് താലൂക്ക് വ്യവസായ ഓഫിസര്‍ മറിയം, രവീന്ദ്രന്‍ മാണിയാട്ട്, പി.ടി.ഗംഗാധരന്‍, എന്‍.അശോകന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."