മുസ്‌ലിമിന്റെ രക്തം ഹിന്ദുവിന് വേണ്ട; രക്തം നല്‍കാനെത്തിയ യുവാവിനെ തിരിച്ചയച്ച് മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍
ഭോപ്പാല്‍: ഗുരുതരാവസ്ഥയിലുള്ള ഹിന്ദു വയോധികയ്ക്കായി രക്തം ദാനം ചെയ്യാനെത്തിനെത്തിയ മുസ്‌ലിം യുവാവിനെ തിരിച്ചയച്ച് ഡോക്ടര്‍. മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. പവന്‍ ശങ്കര്‍ എന്ന യുവാവിന്റെ മാതാവിനാണ് ഡോക്ടര്‍ ദാനത്തിന് തയ്യാറായത് മുസ് ലിം ആണെന്നതിന്റെ പേരില്‍ രക്തം നിഷേധിച്ചത്.
അമ്മയെ കാണിക്കുന്നതിനായി ആശുപത്രയിയിലെത്തിയ പവനോട് ഡോക്ടര്‍ രക്തം വേണമെന്ന് ആവശ്യപ്പെട്ടു. ഉടന്‍ തന്നെ പവന്‍ തന്റെ സുഹൃത്തിനെ വിളിച്ചു. ഇയാള്‍ മുസ്‌ലിമാണെന്ന് അറിയഞ്ഞതോടെ ഡോക്ടര്‍ ഇയാളെ തിരിച്ചയക്കുകയായിരുന്നു. രോഗിയുടെ കുടുംബം ഇതു ചോദ്യംചെയ്തപ്പോള്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അധികൃതര്‍. രക്തം സ്വീകരിച്ചാല്‍ അതു തങ്ങള്‍ക്കു പ്രശ്‌നമാകുമെന്നു വ്യക്തമാക്കുകയും ചെയ്തു. മധ്യപ്രദേശിലെ പന്ന ജില്ലയിലാണു സംഭവം.
പ്രാദേശിക മാധ്യമമായ 'സത്യഹിന്ദി' ആശുപത്രി ജീവനക്കാരനും രോഗിയുടെ ബന്ധുവും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
'സത്യഹിന്ദി' പുറത്തുവിട്ട പവന്‍ സോങ്കറും ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ജീവനക്കാരനും തമ്മിലുള്ള സംഭാഷണം ഇങ്ങനെയാണ്:
പവന്‍: ഇവന്റെ രക്തം സ്വീകരിക്കാന്‍ പറ്റില്ലെന്ന് ആരാണു പറഞ്ഞത്?
ജീവനക്കാരന്‍: ഞാനാണു പറയുന്നത്. അവര്‍ ഹിന്ദുവല്ലേ.. ഇവന്‍ മുസ്‌ലിമുമാണ്.
പവന്‍: അതിലെന്താണു പ്രശ്‌നം?
ജീവനക്കാരന്‍: പ്രശ്‌നമുണ്ട്. രക്തദാനത്തിനെത്തിയയാള്‍ ഇവിടെ വന്നാല്‍ ഞങ്ങളുടെ ജോലി പോകും.
പവന്‍: അങ്ങനെയാണെങ്കില്‍ മുസ്‌ലിമിന്റെ രക്തം ഹിന്ദുവിനു നല്‍കാനാകില്ലെന്ന് രേഖാമൂലം എഴുതിത്തരൂ...
ജീവനക്കാരന്‍: ഇത് ഹിന്ദുമുസ്‌ലിം വിഷയമല്ല. രക്തത്തിന്റെ കാര്യമാണ്.
പവന്‍: രക്തദാനത്തിനെത്തിയയാള്‍ക്ക് ഒരു പ്രശ്‌നവുമില്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്കു മാത്രമെന്താണ് കുഴപ്പം?
സംഭാഷണത്തിന്റെ വിഡിയോ സന്ദേശം പുറത്തെത്തിയതോടെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ് പ്രതികരിച്ചു. ആശുപത്രി സുപ്രണ്ട് ഡോ. അലോക് ഗുപ്തയെ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയാറായിട്ടില്ല. അതേസമയം, ജൂലൈയില്‍ നടന്ന സംഭവത്തില്‍ അന്നുതന്നെ പവന്‍ സോങ്കര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."