HOME
DETAILS

ജ്ഞാന തീരം; ഉമ്മുല്‍ മുഅ്മിനീന്‍ റംല (റ)

  
Web Desk
September 10 2024 | 09:09 AM

Ummul Muminin Ramla RA

17ാം വയസില്‍ ഇസ്ലാമിനെ കുറിച്ച് അറിഞ്ഞു ഇസ്ലാം സ്വീകരിച്ചവര്‍, പിതാവ് ബഹുദൈവ വിശ്വാസികളുടെ നേതാവ്. ഹബീബായ നബി (സ)യുടെ പ്രിയപ്പെട്ട പത്‌നി ഉമ്മുഹബീബ എന്ന റംല ബീവി. ഉമ്മുല്‍ മുഅ്മിനീന്‍ റംല ബീന്‍ത് അബൂസുഫിയാന്‍. ഖുറൈശി പാരമ്പര്യത്തില്‍ ഉമയ്യ ഗോത്രത്തില്‍ നിന്നും ഹര്‍ബ് ബിനു ഉമയ്യ എന്നവരുടെ പുത്രന്‍ അബൂ സൂഫിയാന്റെയും സഫിയ ബിന്‍ത് അബുല്‍ ഹാസഇന്റെയും പ്രിയപുത്രി, സമ്പന്നതയുടെ നിഴലിലാണ് ബാല്യവും കൗമാരവും. സമൂഹത്തിലെ പ്രമുഖനായിരുന്ന അബൂസുഫിയാന്റ മകളെ വധുവക്കാന്‍ ഖുറൈശി യുവാക്കളില്‍ ഒട്ടേറേപേര്‍ ആശിച്ചിരുന്നു . കൂട്ടത്തില്‍ നിന്നും കുലീനനും സുന്ദരനുമായ ഉബൈദുല്ലാഹി ബിൻ ജഹ്ശാണ് ബിവിയെ വധുവാക്കിയത്.

ജൂത സമൂഹത്തിലെ വറക്കത്ത് ബ്നു നൗഫലിന്റെ അടുത്ത സുഹൃത്തായിരുന്നു. ബിംബാരാധനയില്‍ മുഴുകിയ ഉബൈദില്ല പിന്നീട് മുസ്ലിം ആയി. പിതാവ് അബൂ സുഫിയാന്‍ നബിയുടെ കൊടിയ ശത്രു. മുസ്ലിമായ വിവരമറിഞ്ഞ് കുടുംബത്തില്‍ നിന്നു മര്‍ദനവും ആട്ടുംതുപ്പും ഭിഷണിയും. ഇത് കൊണ്ടൊന്നും അവരുടെ വിശ്വാസത്തിന്ന് വിള്ളല്‍ സംഭവിച്ചില്ല. എതിര്‍പ്പുകളുടെ മുന്നില്‍ പിടിച്ചു നില്‍കാന്‍ കഴിയാതെ വന്നപ്പോള്‍ മക്കയില്‍ നിന്നും എതേൃാപൃയിലേക്ക് ഹിജ്‌റ പോകാന്‍ നബി (സ) അനുവാദം നല്‍കി. അവര്‍ 83 പുരുഷന്മാരും 18 സ്ത്രീകളുമായിരുന്നു സംഘത്തില്‍. റംല ബീവി(റ) ഗര്‍ഭണിയായിരുന്നു ഹിജ്‌റയുടെ സമയത്ത്. പ്രായസങ്ങളും പ്രതിസന്ധികളും താണ്ടി ആഴ്ചകള്‍ക്ക് ശേഷം എതേൃാപൃയില്‍ എത്തി.

അധികം താമസിയാതെ ഹബീബ (റ)എന്നവരെ പ്രസവിച്ചു. അന്നു മുതല്‍ ഉമ്മു ഹബീബ (റ) എന്ന പേരില്‍ അറിയപ്പെട്ടു. മാസങ്ങളും വര്‍ഷങ്ങളും പിന്നിട്ടു. ഒരു ദിവസം ഉമ്മുഹബീബ (റ) ഉറക്കില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. ഒരു ഭയാനകമായ സ്വപ്നം, ഭര്‍ത്താവും പൊന്നുമോളും സുഖനിദ്രയിലാണ്. നേരം പുലരാന്‍ ഉമ്മു ഹബീബ (റ) ധൃതിയായി. സ്വപ്നം ബീവിയെ അലട്ടിക്കൊണ്ടിരുന്നു.

അവര്‍ കണ്ടത് ഭര്‍ത്താവിന്റെ ഒരു വികൃത രൂപമായിരുന്നു. കാത്തിരിപ്പിന്‍ ഒടുവില്‍ നേരം പുലര്‍ന്നു. ഉമ്മുഹബീബ ഭര്‍ത്താവ് എഴുന്നേറ്റ സമയത്ത് തന്നെ ഭര്‍ത്താവിനോട് പറഞ്ഞു . എനിക്ക് തങ്ങളോട് അല്പം സംസാരിക്കാന്‍ ഉണ്ട് ഇത് കേട്ട ഭര്‍ത്താവും പറഞ്ഞു എനിക്കും ഉണ്ട് പറയാന്‍. ഇത് കേട്ടപ്പോള്‍ ഉമ്മു ഹബീബയുടെ (റ) ഖല്‍ബ് മിടിക്കാന്‍ തുടങ്ങി എന്താവും പ്രിയ ഭര്‍ത്താവിന് എന്നോട് പറയാന്‍ ഉണ്ടാവുക. ഭര്‍ത്താവ് പറഞ്ഞു: 'നീ നിന്റെ വിഷമം പറയു'.  ഉമ്മുഹബീബ  ബീവി പറഞ്ഞു:  'ഞാന്‍ ഇന്നലെ ഒരു സ്വപ്നം കണ്ടു, അത്യധികം പേടിപ്പെടുത്തുന്ന സ്വപ്നം, ഞാന്‍ ഇതിനു മുമ്പ് ഇത് പോലെ ഒരു സ്വപ്നം കണ്ടിട്ടില്ല'. 'അത് പേയ്കിനാവായിരിക്കും' ഉമ്മുഹബീബയുടെ ഭര്‍ത്താവ് പറഞ്ഞു.

ഇതെല്ലാം കഴിഞ്ഞു ഉബൈദുല്ല തന്റെ വിവരം ഉമ്മുഹബീബയെ അറിയിച്ചു, ഉമ്മു ഹബീബ ഞാന്‍ ഇസ്ലാമം മതം ഉപേക്ഷിക്കുകയാണ്, എനിക്ക് ഇഷ്ടം ക്രിസ്തു മതമാണ്, നീയും എന്നോടൊപ്പം മതം മാറണം.

ഇത് കേട്ട ഉടനെ ഉമ്മുഹബീബ ആകെ വിറച്ചു പോയി. ഉമ്മു ഹബീബ തന്റെ പോന്നോമാനയുടെ മുഖത്തേക്ക് നോക്കി നെടുവിര്‍പ്പിട്ടു. തന്റെ ഭര്‍ത്താവ് ഒരു വിഡ്ഢിയായി പോയല്ലോ എന്ന് ചിന്തിച്ചു. ഉമ്മുഹബീബ മനസിലാക്കി ഇതു തന്നെയാണ് എന്റെ സ്വപ്നത്തിന്റെ വ്യാഖ്യാനം. ഇനി ആരുണ്ട് കൂടെ മാതാപിതാക്കളും തന്നെ ഉപേക്ഷിച്ചു ഇപ്പൊ ഇതാ ഭര്‍ത്താവും !

കടുത്ത സ്വരത്തോടെ ഉമ്മുഹബീബ (റ)പറഞ്ഞു: താങ്കള്‍ എന്തെങ്കിലും ചെയ്തു കൊള്ളുക ഞാന്‍ ഇല്ല കൂടെ, ഞാന്‍ ഇസ്ലാമില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്...' ഇത് കേട്ട ഉബൈദുല്ല ഒന്ന് പതറി, പിന്നീട് അദ്ദേഹം കണക്ക് കൂട്ടി' പെണ്ണല്ലേ ആരും ഇല്ലാതാവുമ്പോള്‍ എന്നോടപ്പം വന്നുകൊള്ളും, കൂടെ ഒരു പെൺകുഞ്ഞും ഉണ്ടല്ലോ'. പക്ഷെ ഇസ്ലാം ആഴത്തില്‍ ഇറങ്ങിയ ഉമ്മുഹബീബയുടെ മനസ് മാറ്റാന്‍ ആര്‍ക്കും സാധിച്ചില്ല!

ഉമ്മുഹബീബ സംസാരം തുടര്‍ന്നു: ''അങ്ങയെ ഞാന്‍ സ്വപ്നത്തില്‍ കണ്ടത് ഒരു വികൃത മുഖമുള്ള ഹതഭാഗ്യനായിട്ടാണ്, മതമാറിയ നിങ്ങളോടപ്പം കഴിയാന്‍ ഇനി ഞാന്‍ ഇല്ല,നമ്മുക്ക് വേര്‍പിരിയാം...'' വേദനയോടെ ഉമ്മു ഹബീബ് പടിയിറങ്ങി, ആരു തന്നെ കൈവിട്ടാലും ഏകനായ അല്ലാഹു തന്നെ കൈവിടില്ലെന്ന് ഉമ്മു ഹബീബക്ക് ഉറപ്പായിരുന്നു. മകളുമൊത്ത് ഏകാന്ത ജീവിതം തുടങ്ങി. ഉബൈദുല്ലയാകട്ടെ മദ്യപാനത്തില്‍ മുഴുകി തന്റെ ആരോഗ്യം അവശനാക്കി, താമസിയാതെ ഉബൈദുല്ല മരണപ്പെട്ടു.

ഉമ്മുഹബീബ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ തീര്‍ത്തും ഒറ്റപെട്ടു, ദാരിദ്ര്യംകൊണ്ട് പ്രയാസപ്പെട്ടു. അങ്ങെനെയിരിക്കെയാണ് മദീനയില്‍ നിന്നും ഒരു സന്ദേശം എത്യോപ്പിയന്‍ രാജാവിനെ തേടി എത്തിയത് . ഈ വിവരം കൈമാറാന്‍ നജ്ജാശി രാജാവിന്റെ സന്ദേശ സേവകയായ അബ്രഹത്തിനെ അയച്ചു. അബ്രഹത്ത് ലക്ഷ്യ സ്ഥാനത്തേക്ക് പെട്ടെന്ന് നടന്നു, അവിടെയെത്തി സന്ദേശം കൈമാറണം.

അഗതിയും വിധവയുമായ ഉമ്മുഹബീബയുടെ വീട് അനേഷിച്ചാണ് നടത്തം. മക്കയില്‍ നിന്നും ഇങ്ങോട്ട് പലായനം ചെയ്തവരാണ്. ഭര്‍ത്താവ് ക്രിസ്ത്യാനിയായി മതം മാറി മരണപ്പെട്ടിരിക്കുന്നു. അവര്‍ക്ക് നജ്ജാശി രാജാവ് കൊടുത്തു വിട്ടതാണ് കത്ത്. കതകില്‍ മുട്ടുന്ന ശബ്ദം കേട്ട് ഉമ്മുഹബീബ വാതില്‍ തുറന്നു, വീട്ട് മുറ്റത് ഒരു സ്ത്രീ വന്നു നില്‍ക്കുന്നു , വലിയ തറവാടിലെ സത്രിയാണെന്ന് തോന്നുന്നു . പുതിയ വസ്ത്രവും അതീവ സുന്ദരിയും. അബ്രഹത് ചോദിച്ചു :എന്നെ മബസ്സിലായോ' ഉമ്മുഹബീബ, ഉമ്മുഹബീബ സൂക്ഷിച്ചു നോക്കി മനസിലായില്ലെന്ന മട്ടില്‍ തലയാട്ടി. മുന്‍പ് എന്നോ പരിചയമുള്ള പോലെ അവര്‍ ഉമ്മുഹബീബയുടെ മുന്നോട്ട് നിന്നു. എന്നെ മനസ്സിലായില്ല അല്ലേ, ഞാന്‍ നജ്ജാശി രാജാവിന്റെ അടുക്കല്‍ നിന്നാണ്. ബീവി അത്ഭുതപ്പെട്ടു. അബ്രഹത് എന്താണ് ഈ രാവിലെ തന്നെ, നിങ്ങള്‍ക്ക് രാജാവിന്റെ അടുക്കല്‍ നിന്ന് ഒരു കത്തുണ്ട്, ബീവി നിന്ന നില്‍പ്പില്‍ ഒരുപാട് ആലോചിച്ചു എന്തായിരിക്കും. അതില്‍ സന്തോഷമോ ദുഃഖമോ!

അബ്രഹത് പറഞ്ഞു ഒരു സന്തോഷ വാര്‍ത്തയാണ്. ഉമ്മുഹബീബ (റ) മുഖം പ്രസന്നമായി. മദീനയില്‍ നിന്നും മുഹമ്മദ് നബി(സ) അയച്ചതാണ് കത്ത്. അതില്‍ രണ്ടു വിവരങ്ങളായിരുന്നു ഒന്ന് രാജാവിനേ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും, രണ്ടാമത്തേത് ഉമ്മു ഹബീബ ബീവിയെ നബി(സ)ക്ക് വിവാഹം ചെയ്തുകൊടുക്കാനുമായിരുന്നു കത്തില്‍. ബീവിയുടെ മനസ്സില്‍ സന്തോഷം കൊണ്ടു പെരുമ്പറയടിച്ചു. 'രാജാവിന്റെ അഭിപ്രായമെന്താണ്' ബീവി അന്വേഷിച്ചു. രാജാവ് രണ്ട് അഭ്യര്‍ത്ഥനയും നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

ഉമ്മുഹബീബ (റ) സന്തോഷം കൊണ്ട് അബ്രഹതിനെ ആലിംഗനം ചെയ്തു. ചുണ്ടുകള്‍ അല്ലാഹുവിനോട് ശുക്ര്‍ മൊഴിഞ്ഞു കൊണ്ടിരുന്നു, ലഭിച്ചത് ഏറ്റവും വലിയ ഭാഗ്യം. അബ്രഹത്തിന് ഉപഹാരം നല്‍കാന്‍ ബീവിക്ക് ആശയുണ്ടായി. എന്ത് ഉണ്ട് നല്‍കാന്‍ താന്‍ പട്ടിണിയിലാണ്, ദാരിദ്ര്യത്തിലാണ്. ബീവി തന്റെ കയ്യിലും കാലിലുമുള്ള വെള്ളി ആഭരണങ്ങള്‍ ഊരി പൊതിഞ്ഞു അബ്രഹാതിനെ ഏല്‍പ്പിച്ചു, അവര്‍ അത് സ്വികരിച്ചു. അബ്രഹാത് പോവാന്‍ ഒരുങ്ങി അവര്‍ ഒന്നുകൂടി ബീവിയെ ഓര്‍മിപ്പിച്ചു , നിന്റെ നികാഹിന് കര്‍മികത്വം വഹിക്കാന്‍ ഒരു വലിയ്യിനെ കണ്ടെത്തണം. അബ്രഹാത് തിരിച്ചു പോയി.

പിതാവിന്റെ പിതൃവ്യ പുത്രനായ ഖാലിദ് ബിന്‍ സയ്ദിനെ വിളിച്ചു വരുത്തി, കാര്യങ്ങള്‍ സൂചിപ്പിച്ചു. ബീവിയെ വിവാഹം ചെയ്തു കൊടുക്കാനുള്ള വകാലത്തും ഏല്‍പ്പിച്ചു. ഖാലിദ് അതെല്ലാം ഏറ്റു കൊട്ടാരത്തിലേക് പോയി. നബി (സ) ഇസ്ലാമിലേക്ക് ക്ഷണിച്ചപ്പോള്‍ നജാശി ഇസ്ലാം സ്വികരിച്ചു. ഹിജ്‌റ ഏഴ് മുഹറമിലെ ഒരു പ്രഭാതത്തിൽ അബ്‌സിരിയ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ വിവാഹ പന്തല്‍ ഒരുങ്ങി , കോട്ടും പാട്ടും ഒന്നുമില്ലാത്ത കല്യാണം. വരന്‍ പ്രതിനിധീകരിച്ച് വകാലത് പ്രകാരം രാജാവും വധുവിന്റെ വലിയായി ഖലീദും ഇരിക്കുന്നു. സാക്ഷികളായി ജഅ്ഫര്‍ ബ്‌നു അബൂത്വാലിബും എതോപ്യന്‍ മുസ്ലികളും ഉണ്ടായിരുന്നു. രാജാവ് സംസാരിച്ചു തുടങ്ങി: എന്റെ രാജ്യത്ത് അഭയം തേടിയ ഉമ്മുഹബീബക്ക് വിവാഹ വാഗ്ദാനവുമായി വന്ന നബി (സ) ക്ക് ഞാന്‍ അത് നിര്‍വഹിച്ചു കൊടുക്കുന്നു. വിവാഹത്തിനുള്ള മഹര്‍ നബി( സ) ക്ക് വേണ്ടി  400 സ്വര്‍ണ്ണ നാണയം ഞാനിതാ നല്‍കുന്നു...' വധുവിൻറെ വലിയ്യ് ഖലീദും തുടര്‍ന്ന് രാജാവ ആവശ്യപ്പെട്ടത് പ്രകാരം "മുഹമ്മദ് നബി(സ)ക്ക്  ഞാനിതാ ഉമ്മുഹബീബയെ നിക്കാഹ് ചെയ്തു ഇണയാക്കി കൊടുക്കുന്നു."

രാജാവ് ഉടനെ മഹര്‍ അവരെ ഏല്പിച്ചു. നബി (സ)ഒമ്പതാമത്തെ പത്‌നിയായിരുന്നു ബീവി ഉമ്മു ഹബീബ( റ ). വിവാഹം ലളിതമായി അവസാനിച്ചു. ജനങ്ങളെല്ലാം പോകാന്‍ വേണ്ടി എഴുന്നേറ്റു, രാജാവിന്റെ കല്പന വന്നു ആരും പോകരുത്.. പ്രവാചകരുടെ ചര്യ അനുസരിച്ച് വിവാഹസധ്യ നല്‍കണം അത് ഭക്ഷിച്ച ശേഷമേ പോകാവൂ..."

കൊട്ടാരത്തിലെ മറ്റ് സ്ത്രീകളോട് രാജാവ് ആവശ്യപ്പെട്ടു, കിട്ടാവുന്നത്ര സുഗന്ധവ്യഞ്ജനങ്ങളും വസ്ത്രങ്ങളും കൊണ്ടുവന്ന് ഉമ്മ ഹബീബയുടെ വീട്ടിലേക്ക് പോവുക. അവരെ സ്‌നേഹപൂര്‍വ്വം മദീനയിലേക്ക് യാത്രയാക്കണം. അങ്ങനെയിരിക്ക രാജാവിന്റെ ശ്രദ്ധ അബ്രഹത്തിലേക്ക് തിരിഞ്ഞു ,രാജാവ് ചോദിച്ചു: "നിനക്ക് എവിടുന്നാണ് ഈ വെള്ളിയാഭരണങ്ങള്‍ കിട്ടിയത്" അബ്രഹത്ത് ഒന്ന് പരുങ്ങി, അബ്രഹത്ത് കാര്യം പറഞ്ഞു : "ഇതെനിക്ക് ഉമ്മു ഹബീബ തന്നതാണ്". അത് തിരികെ നല്‍കാന്‍ രാജാവ് ആവശ്യപ്പെട്ടു. ആ സമയത്താണ് ഉമ്മുഹബീബ അബ്രഹത്തിനെ വിളിച്ചത് , ബീവി അബ്രഹത്തിന് 50 സ്വര്‍ണ്ണനാണയങ്ങള്‍ നല്‍കി അത് വാങ്ങാന്‍ കുട്ടാക്കിയില്ല എന്നല്ല വെള്ളി ആഭരണങ്ങള്‍ തിരിച്ചേല്‍പ്പിച്ചു. അത് പൂര്‍ണ തൃപ്തിയല്ലാതെ അത് വാങ്ങി.

പിന്നീട് അബ്രഹത്ത് ഒരു കാര്യം ഉമ്മുഹബീബയോട് ആവശ്യപ്പെട്ടു, ഏ.. ഉമ്മു ഹബീബാ... ഞാന്‍ ഇസ്ലാം മതം സ്വീകരിച്ചിരിക്കുന്നു, നിങ്ങള്‍ ഇന്ന് മണിയറയിലേക്ക് ചെല്ലുമ്പോള്‍ എന്റെ സലാം ഒന്ന് നബി (സ)യോട് പറയണം...

ഉമ്മുഹബീബ ബീവി (റ) എത്യോപ്യയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകാന്‍ ഒരുങ്ങുകയാണ്. അബിസീനിയൻ രാജാവിന്റെ കല്‍പ്പന പ്രകാരം ഉമ്മുഹബീബ (റ) വീട്ടിലേക്ക് യാത്രയാക്കാന്‍ വേണ്ടി പുറപ്പെട്ടു, കൂടെ പ്രിയപ്പെട്ട അബ്രഹത്തും ഉണ്ടായിരുന്നു. 

അങ്ങെനെ കാത്തിരിപ്പിനോടുവില്‍ മദീനയില്‍ എത്തി.ബീവി തന്റെ ജീവിതത്തില്‍ സംഭവിചേതല്ലാം പറഞ്ഞു കൊടുത്തു, കൂടെ അബ്രഹത്തിന്റെ ഇസ്ലാമിലേക്കുള്ള കടന്നുവരവിനെ കുറിച്ചും. നബിക്ക് സന്തോഷമായി. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം അബൂസുഫിയാന്‍ മദീനയില്‍ എത്തുന്നത്. കാരണം മറ്റൊന്നുമല്ല തന്റെ അനുയായികളായ മക്ക നിവാസികള്‍ ലംഘിച്ച ഹുദൈബിയ്യ കരാര്‍ ഒന്ന് പുതുക്കലാണ്. അതിന് ലോക പ്രവാചകരെ കാണണം. മുസ്ലിം സമൂഹം ശക്തി പ്രാപിച്ചു വരികയാണ്, ഈ സമയത്ത് മാനം കാക്കാന്‍ ഏറ്റവും നല്ലത് ഒരു കരാര്‍ ഉണ്ടാവുകയാണ്. മകളുടെ വീട്ടിലേക്ക് പിതാവ് ചെന്നു, പക്ഷേ മകള്‍ക്ക് സന്തോഷമില്ല, പിതാവ് മുസ്ലിം ആയിട്ടാണെങ്കില്‍ കുഴപ്പമുണ്ടായിരുന്നില്ല! ഇപ്പോള്‍ വിഗ്രഹആരാധനകളുടെ നേതാവാണ് പിതാവ്.

അങ്ങനെ പിതാവ് വീട്ടില്‍ പ്രവേശിച്ചു. നബി (സ)കിടക്കാറുള്ള വിരിപ്പില്‍ ഇരിക്കാന്‍ തുനിഞ്ഞു, ഉടനെ ഉമ്മുഹബീബ ബീവി(റ) മടക്കിവെച്ചു. അത് കണ്ടു അബുസുഫിയാന്‍ ചോദിച്ചു എന്താ മോളെ ഈ വിരിപ്പ് എനിക്ക് ഇരിക്കാന്‍ കൊള്ളുകയില്ലയോ, അതോ ഇതില്‍ ഇരിക്കാന്‍ മാത്രം ഞാന്‍ ഇല്ലയോ, ബീവി മറുപടി കൊടുത്തു : "ഇത് അല്ലാഹുവിന്റെ റസൂലിന്റെ വിരിപ്പാണ് ഇതില്‍ മുശിരിക്കായ നിങ്ങള്‍ ഇരിക്കാന്‍ യോഗ്യനല്ല." ഉദ്ദേശിച്ച കാര്യം നടക്കാതെ അബൂ സൂഫിയാന്‍ മക്കയിലേക്ക് മടങ്ങി. കാലം പിന്നിട്ടു, മക്ക വിജയത്തിന് ശേഷം അബൂസുഫിയാന്‍ ഇസ്ലാം മതം സ്വീകരിച്ചു. അത് ഏറെ സന്തോഷിച്ചത് ഉമ്മുഹബീബ (റ) ആയിരുന്നു.

ധാരാളം ആരാധനയില്‍ മുഴുകിയവരായിരുന്നു ബീവി. ബീവി പറയുന്നു, "നബി തങ്ങള്‍ പറയുന്നതായി ഞാന്‍ കേട്ടു, ആരെങ്കിലും രാവിലെ രാത്രിയുമായി 20 റക്അത്ത് സുന്നത്ത് നിസ്‌കരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് വേണ്ടി ഒരു വീട് നിര്‍മ്മിക്കപ്പെടും. ഇത് കേട്ടത് മുതല്‍ സുന്നത്ത് നിസ്‌കാരം ഞാന്‍ മുടക്കിയിട്ടില്ല. ഹിജ്‌റ 44 73ാം വയസ്സില്‍ ഈ ലോകത്തോട് വിട പറഞ്ഞു .ജന്നതുല്‍ ബഖീഇലാണ് ഖബര്‍.


ജുമൈലത്ത് കെ.വി

ഖിദ്മത്ത് വിമൻസ് കോളജ് - എടക്കുളം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  16 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  17 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  17 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  17 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  17 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  18 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  18 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  18 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  19 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  19 hours ago