HOME
DETAILS

പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച് തീവ്രഹിന്ദുത്വ വാദികള്‍; അനധികൃതമെങ്കില്‍ പൊളിച്ചു നീക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി

  
Web Desk
September 12, 2024 | 6:58 AM

Protests Erupt in Shimla Over Demands to Demolish Mosque in Sanjauli

ഷിംല: ഹിമാചല്‍ പ്രദേശില്‍ പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്രഹിന്ദുത്വ വാദികളുടെ പ്രതിഷേധം.  തലസ്ഥാനനഗരിയായ ഷിംലയിലെ സഞ്ജൗലിയില്‍ ഒരു മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ പ്രതിഷേധിച്ചത്. 

സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീവ്രവലതുപക്ഷ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. മസ്ജിദില്‍ പുറത്തുനിന്നുള്ളവര്‍ക്ക് അഭയം നല്‍കുന്നുവെന്നും ഇവര്‍ ആരോപിച്ചിക്കുന്നു.

ഹിന്ദു ജാഗരന്‍ മഞ്ച് ഉള്‍പ്പെടെയുള്ള തീവ്രവലതുപക്ഷ സംഘടനകള്‍ സഞ്ജൗലിയില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.  പൊലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്താണ് നൂറു കണക്കിനാളുകള്‍ സഞ്ജൗലിലിയില്‍ എത്തിയത്. പൊലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. ലാത്തി ചാര്‍ജിനിടയില്‍ നാല് പൊലിസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അതേസമയം മസ്ജിദ് നിര്‍മിച്ചിരിക്കുന്ന ഭൂമി തങ്ങളുടേതാണെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് അവകാശപ്പെട്ടു. വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള രേഖകള്‍ പ്രകാരം ഒരു നിലയുള്ള മസ്ജിദ് കെട്ടിടം സഞ്ജൗലിയില്‍ നിര്‍മിച്ചിട്ടുണ്ടെന്നും പറയുന്നു.

എന്നാല്‍ മസ്ജിദില്‍ കൂടുതലായി പണിതിട്ടുള്ള അധിക നിലകളെ സംബന്ധിച്ച വിഷയമാണ് തങ്ങള്‍ ഉന്നയിക്കുന്നതെന്ന് വാദിച്ചാണ് ആള്‍കൂട്ടം ഷിംലയിലെത്തിയത്.


മസ്ജിദ് നിലവില്‍ കോടതിയുടെ പരിഗണനിയിലാണ്. 2000 ല്‍ ഷിംല മുന്‍സിപ്പില്‍ കമ്മീഷണറുടെ മുമ്പാകെ മസ്ജിദിനെതിരെ പരാതി എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മസ്ജിദ് കോടതിയുടെ നിരീക്ഷണത്തിലായത്.

തീവ്രവലതുപക്ഷ സംഘടനകള്‍ നടത്തിയ പ്രക്ഷോഭം ഷിംലയെ മുഴുവനായും ബാധിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ ഭാരതീയ നാഗരിക് സന്‍ഹിത സെക്ഷന്‍ 163 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു.

ഇത് മുന്നറിയിപ്പില്ലാതെ സ്ഥലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനായി കാരണമായി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും ഏതാനും രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുടുങ്ങുകയുണ്ടായി.

ഷിംലയിലെ ധല്ലി സബ്‌സി മണ്ടിയില്‍ ഒത്തുകൂടിയ ആള്‍കൂട്ടം തുടര്‍ന്ന്
സഞ്ജൗലിലേക്ക് എത്തുകയായിരുന്നു. മതപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ആള്‍കൂട്ടം പള്ളി പൊളിക്കണമെന്ന ആവശ്യമുന്നയിച്ചത്.

ഇതിനുപിന്നാലെ പ്രതിഷേധക്കാരായ ഹിന്ദു ജാഗരന്‍ മഞ്ച് സെക്രട്ടറി കമല്‍ ഗൗതം ഉള്‍പ്പെടെ നിരവധി തീവ്രവലതുപക്ഷ നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തുടര്‍ന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ്ങിനെതിരെ വലതുപക്ഷ നേതാക്കള്‍ രംഗത്തെത്തി. മുഖ്യമന്ത്രി ഇക്കാര്യത്തെ ഗൗരവമായി കാണുന്നില്ലെന്നും മസ്ജിദിന്റെ നിര്‍മാണം നിയമവിരുദ്ധമാണെങ്കില്‍ അതനുസരിച്ച് മുന്നോട്ടുപോകണമെന്നും ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ ജയ് റാം താക്കൂര്‍ പറഞ്ഞു. ഷിംലയുടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കാരണമാകരുതെന്നും താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ്ങും പ്രതികരിച്ചു. അനധികൃതമാണെങ്കില്‍ പള്ളി പൊളിക്കുമെന്നും മുഖ്യമന്ത്രി പ്രതിഷേധക്കാര്‍ക്ക് ഉറപ്പു നല്‍കി. 

Protests broke out in Shimla's Sanjauli as right-wing groups demand the demolition of a mosque, citing illegal construction on government land



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago