പൊണ്ണത്തടിയെ ഇനി പൊളിച്ചെഴുതാം; പട്ടിണി കിടന്നും കൊഴുപ്പൊഴിവാക്കിയും ഡയറ്റുവേണ്ട
തടുകൂടുന്നത് അല്ലെങ്കില്‍ പൊണ്ണത്തടി ആരോഗ്യകരമായ പ്രശ്‌നങ്ങളിലേക്കു നയിക്കാം എന്നത് കൊണ്ട് ആരോഗ്യകരമായ
ശരീരഭാരം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. എന്നാല്‍ പൊണ്ണത്തടിയെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകളിലൊന്നും കുറവില്ല. ഭക്ഷണം ഒഴിവാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നവരും നമ്മുക്കിടയിലുണ്ട്.
പൊണ്ണത്തടിയെ ചുറ്റിപ്പറ്റിയുള്ള ചില മിഥ്യാധാരണകള്‍
ക്രാഷ് ഡയറ്റ്, കലോറി നിയന്ത്രിച്ചു കൊണ്ടുള്ള കഠിനമായ ഡയറ്റുകള്‍ എന്നിവ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാന്‍ ഇടയാക്കും. എന്നാല്‍ ഇത് അത്ര സുരക്ഷിതമല്ല. ഇത്തരത്തില്‍ കുറയുന്ന ശരീരഭാരം വളരെ പെട്ടെന്ന് തന്നെ പഴയ രീതിയിലേക്ക് തന്നെ തിരിച്ചെത്താന്‍ കാരണമായേക്കും.
കൂടാതെ പോഷകക്കുറവ്, പേശികളുടെ ബലക്കുറവ് എന്നിവയിലേക്കും നയിച്ചേക്കാം. സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം സ്വീകരിക്കുന്നതാണ് ആരോഗ്യത്തിന് എപ്പോഴും നല്ലത്. ഒപ്പം ഇടയ്ക്കിടെ ട്രീറ്റുകള്‍ ആസ്വദിക്കുന്നതും ദീര്‍ഘകാല ഭാരം നിയന്ത്രിക്കുന്നതിന് ഫലപ്രദമാണ്.
കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിവാക്കുന്നതാണ് ശരീരഭാരം കുറയ്ക്കാനുള്ള പ്രധാന നടപടിയെന്നാണ് പലരും വിശ്വസിച്ചു വച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ കാര്‍ബോഹൈഡ്രേറ്റുകളും കുഴപ്പം പിടിച്ചതല്ല. ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയില്‍ സങ്കീര്‍ണമായ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ നാരുകളുടെ ഉറവിടമാണ്.
ദഹനത്തിന് വളരെ പ്രധാനവുമാണ്. വൈറ്റ് ബ്രെഡ്, മധുര പലഹാരങ്ങള്‍ പോലുള്ള ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ അമിതമായി കഴിക്കുന്നതാണ് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകുന്നത്.
ശരീരഭാരം കുറയ്ക്കുന്നതിനു വേണ്ടി ചിലര്‍ പട്ടിണികിടക്കുന്നതു കാണാം. പ്രത്യേകിച്ച് പ്രഭാതഭക്ഷണം. എന്നാല്‍ ഇത് പലപ്പോഴും തിരിച്ചടിക്ക് കാരണമാകും. ഭക്ഷണം ഒഴിവാക്കുമ്പോള്‍ മെറ്റബോളിസം മന്ദഗതിയിലാവുകയും ഇത് കലോറി കത്തിക്കുന്നതിന് പകരം സംരക്ഷിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. വിശപ്പ് കൂടുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നതിനും ഇത് കാരണമാവുന്നു.
കൊഴുപ്പടങ്ങിയ ഭക്ഷണം ശരീരഭാരം കൂട്ടാനും ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കാനും കാരണമാകുന്നു. എന്നാല്‍ എല്ലാതരം കൊഴുപ്പും മോശമല്ല. അവക്കാഡോ, പയര്‍വര്‍ഗങ്ങള്‍, വിത്തുകള്‍, ഒലിവ് ഓയില്‍ തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പ് തലച്ചോറിന്റെ ആരോഗ്യത്തിനും ഹോര്‍മോണ്‍ ഉല്‍പാദനത്തിനും കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകള്‍ ആഗിരണം ചെയ്യുന്നതിനും ആവശ്യമാണ്. ഈ കൊഴുപ്പുകള്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള തോന്നല്‍ കുറയ്ക്കുന്നതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."