മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും മൂന്നുലക്ഷം വരെ അനുവദിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഇനി മൂന്നുലക്ഷം രൂപവരെ സഹായധനം അനുവദിക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് പരിധി ഉയര്‍ത്താന്‍ തീരുമാനിച്ചത്. നിലവില്‍ ഇത് ഒരുലക്ഷം രൂപയായിരുന്നു. റവന്യൂമന്ത്രിക്ക് 25,000 രൂപ വരെ അനുവദിക്കാം. നിലവില്‍ 5,000 രൂപയായിരുന്നു. ജില്ലാകലക്ടര്‍ക്ക് 10,000 രൂപ വരെ അനുവദിക്കാം.
വാഹനാപകടത്തില്‍ മരിച്ച തിരുവനന്തപുരം അണ്ടൂര്‍ക്കോണം ചന്തവിള ജ്യോതിപുരത്ത് കാര്‍ത്തികയില്‍ അതുല്‍കൃഷ്ണയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാട്ടായിക്കോണം അരിയോട്ടുകോണം അശ്വതിഭവനില്‍ അഖിലിന്റെ ചികിത്സാ ചെലവിലേക്ക് 50,000 രൂപ നല്‍കും. കൊല്ലം അഞ്ചല്‍ തഴമേല്‍ ശില്‍പ്പം വീട്ടില്‍ സന്തോഷ്‌കുമാറിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നുലക്ഷം രൂപ നല്‍കും. തിരുവനന്തപുരം, കാട്ടാക്കട കുളത്തുമ്മല്‍ മുതുവിളാകത്ത് വീട്ടില്‍ മുഹമ്മദ് അഫ്‌സലിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നുലക്ഷം രൂപ നല്‍കും. കിണറ്റില്‍ വീണുമരിച്ച കൊല്ലം കൊട്ടാരക്കര ചെറിയ വെളിനല്ലൂര്‍ അരിക്കച്ചാലില്‍ ഇര്‍ഫാന്റെ കുടുബത്തിന് മൂന്നുലക്ഷം രൂപ നല്‍കും.
പക്ഷാഘാതം ബാധിച്ച് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ ധര്‍മടം മേലൂര്‍ ഷീനാനിവാസില്‍ രാധയുടെ ചികിത്സാ ചെലവിലേയ്ക്ക് മൂന്നുലക്ഷം രൂപ നല്‍കും.
ആലപ്പുഴ പത്തിയൂര്‍ എരുവ പടിഞ്ഞാറുമുറിയില്‍ ബാബുവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നുലക്ഷം രൂപ നല്‍കും. ന്യൂറോ സംബന്ധമായ അസുഖംമൂലം കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന എറണാകുളം കുന്നത്തുനാട് മഴുവന്നൂര്‍ അമ്പലത്തുംകുടി വീട്ടില്‍ മോഹനന്റെ ചികിത്സാ ചെലവിലേയ്ക്ക് മൂന്നുലക്ഷം രൂപ നല്‍കും. അപകടത്തെത്തുടര്‍ന്ന് രണ്ടു കൈപ്പത്തിയും നഷ്ടപ്പെട്ട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ കോടിയേരി കൊപ്പരക്കളം സ്വസ്തികയില്‍ സരിത്തിന്റെ ചികിത്സാ ചെലവിലേക്ക് 50,000 രൂപ നല്‍കും.
കണ്ണൂര്‍ ന്യൂമാഹി മങ്ങാട് ഷഫ്‌നാസ് വീട്ടില്‍ ഫിറോസിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നുലക്ഷം രൂപ നല്‍കും. വാഹനാപകടത്തില്‍ വലതുകാല്‍ മുറിച്ചുമാറ്റപ്പെട്ട തിരുവനന്തപുരം ഭരതന്നൂര്‍ മൂന്നുമുക്ക് ബിനേഷ് ഭവനില്‍ വിനോദിന്റെ ചികിത്സാ ചെലവിലേക്ക് 50,000 രൂപ നല്‍കും.
പത്തനംതിട്ട ഏനാദിമംഗലം മാരൂര്‍ ജോയന്‍ വില്ലയില്‍ ബെന്‍സി റ്റെനിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നുലക്ഷം രൂപ നല്‍കും. എറണാകുളം പിണ്ടിമന തണ്ടിയേല്‍ പുത്തന്‍പുരയില്‍ രാജേന്ദ്രന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നുലക്ഷം രൂപ നല്‍കും. വാഹനാപകടത്തില്‍ മരിച്ച മലപ്പുറം തിരൂര്‍ കൊടക്കല്‍ ചെറുപറമ്പില്‍ വീട്ടില്‍ അയൂബിന്റെ കുടുംബത്തിന് ഒരുലക്ഷം രൂപ നല്‍കും.
ഇടുക്കി തൊടുപുഴ കൈതക്കോട്ടുകരയില്‍ ആലൂര്‍വീട്ടില്‍ ബഷീറിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നുലക്ഷം രൂപ നല്‍കും.
ഓടയില്‍വീണ് മരിച്ച കോഴിക്കോട്, പന്തീരാങ്കാവ് തിരുനെല്ലി മനക്കുളങ്ങര ശശീന്ദ്രന്റെ കുടുബത്തിന് രണ്ടുലക്ഷം രൂപ നല്‍കും. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഹൃദ്‌രോഗ ചികിത്സയില്‍ കഴിയുന്ന കൊയിലാണ്ടി നടുവണ്ണൂര്‍ ഗോപാലകൃഷണന്റെ ചികിത്സാ ചെലവിലേക്ക് 50,000 രൂപ നല്‍കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."