HOME
DETAILS

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

  
September 14, 2024 | 4:24 PM

The murder of a four-year-old girl The High Court upheld the death sentence of the mothers boyfriend

കൊച്ചി: ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ വിചാരണക്കോടതി വിധിച്ച വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി. പ്രതികള്‍ കൊലപാതകം ചെയ്തു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ എ.കെ ജയശങ്കര്‍ നമ്പ്യാര്‍, വി.എം ശ്യാംകുമാര്‍ എന്നിവരുടെ ബെഞ്ച് ശിക്ഷയില്‍ ഇളവ് നല്‍കുകയായിരുന്നു. 


വിചാരണക്കോടതി ചുമത്തിയിരുന്ന കൊലപാതക കുറ്റം റദ്ദാക്കിയ ഹൈക്കോടതി  പകരം മനഃപൂര്‍വമല്ലാത്ത നരഹത്യയും ഗൂഢാലോചനയും ചുമത്തി കേസിലെ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. ഒന്നാം പ്രതിക്കെതിരെ ചുമത്തിയിരുന്ന പോക്‌സോ കേസും കുട്ടിയുടെ അമ്മയ്‌ക്കെതിരെ ചുമത്തിയ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള കുറ്റവും കോടതി റദ്ദാക്കി. 

കേസിലെ ഒന്നാം പ്രതിയായ എറണാകുളം മീമ്പാറ കൊന്നംപറമ്പില്‍ രഞ്ജിത്തിന് വധശിക്ഷയും, രണ്ടാം പ്രതിയും കുട്ടിയുടെ അമ്മയുമായ തിരുവാണിയൂര്‍ ആലുങ്കല്‍ റാണി, സുഹൃത്ത് തിരുവാണിയൂര്‍ കുരിക്കാട്ടില്‍ ബേസില്‍ കെ. ബാബു എന്നിവര്‍ക്ക് ജീവപര്യന്തവുമാണ് വിചാരണ കോടതി വിധിച്ചത്. 

2013ലാണ് കേസിനാസ്പദമായ സംഭവം. അന്നേവര്‍ഷം ഒക്ടോബര്‍ 29ന് അമ്മയും 2 കാമുകന്‍മാരും ചേര്‍ന്ന് നാലുവയസുകാരിയെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്.   മൃതദേഹം ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്ത് മറവു ചെയ്തു. തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന കാട്ടി പൊലീസില്‍ പരാതി നല്‍കി. പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുട്ടിയെ കൊലപ്പെടുത്തിയെന്നു മനസ്സിലായെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ നിരത്തിയ ഈ തെളിവുകളൊന്നും നിലനില്‍ക്കുന്നതല്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍.

The murder of a four-year-old girl The High Court upheld the death sentence of the mothers boyfriend

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലേക്കുള്ള വിസിറ്റിംഗ് വിസകളുടെ കാലാവധി 30 ദിവസമാക്കി കുറച്ചു

Saudi-arabia
  •  2 days ago
No Image

ഷാർജയിൽ ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാൻ അവസരം; സമയപരിധി ജനുവരി 10-ന് അവസാനിക്കും

uae
  •  2 days ago
No Image

സമസ്തക്ക് ജനമനസ്സുകളിൽ വലിയ അംഗീകാരം'; സന്ദേശ യാത്രയുടെ വിജയം ഇതിന് തെളിവെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  2 days ago
No Image

ആറ്റിങ്ങലിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥിനിക്ക് പരുക്ക്

Kerala
  •  2 days ago
No Image

'അറസ്റ്റ് ചെയ്യാനാണെങ്കിൽ ചെയ്യട്ടെ'; പുനർജനി കേസിൽ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് വി.ഡി. സതീശൻ

Kerala
  •  2 days ago
No Image

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വീടിന് നേരെ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

crime
  •  2 days ago
No Image

റൊണാൾഡോ ലോകകപ്പ് നേടില്ല, കിരീമുയർത്തുക ആ നാല് ടീമുകളിലൊന്നായിരിക്കും: മുൻ താരം

Football
  •  2 days ago
No Image

മെഡിക്കൽ കോളേജ് ലിഫ്റ്റിൽ കുടുങ്ങിയത് രണ്ട് ദിവസം; രോഗിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  2 days ago
No Image

മഡൂറോയ്ക്ക് ശേഷം ഗ്രീൻലാൻഡോ? ട്രംപിന്റെ ഭീഷണി നിർത്തണമെന്ന് ഡാനിഷ് പ്രധാനമന്ത്രി

International
  •  2 days ago
No Image

കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമവുമായി യുഎഇ; ഇക്കാര്യങ്ങൾ നിർബന്ധമായും മാതാപിതാക്കൾ അറിഞ്ഞിരിക്കണം

uae
  •  2 days ago