HOME
DETAILS
MAL
തിരുവോണത്തിന് രുചിയൂറും ഈന്തപ്പഴം സേമിയ പായസം
September 15 2024 | 06:09 AM
ചേരുവകള്‍
ഈന്തപ്പഴം- 200 ഗ്രാം
നെയ്യ്- രണ്ട് സ്പൂണ്‍
പാല്- ഒന്നര ലിറ്റര്‍
സേമിയ -150 ഗ്രാം
പഞ്ചസാര - ഒരു കപ്പ്
ഏലയ്ക്ക പൊടി- കാല് ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്- വറുത്തിടാന്‍
മുന്തിരി-
തയ്യാറാക്കുന്ന വിധം
ഈന്തപ്പഴം കുതിര്‍ത്ത് കുരു കളഞ്ഞ് നല്ലതു പോലെ ഒന്ന് അരച്ചെടുക്കണം. അതിനുശേഷം ചുവട് കട്ടിയുള്ള പാന്‍ അടുപ്പത്തു വച്ച് ചൂടാകുമ്പോള്‍ അതിലേയ്ക്ക് ആവശ്യത്തിന് നെയ്യും ഈന്തപ്പഴം അരച്ചതും ചേര്‍ത്ത് നന്നായി വഴറ്റുക.
ശേഷം അതിലേക്ക് പാലും സേമിയയും കൂടെ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ശേഷം പഞ്ചസാരയും ഏലയ്ക്കാ പൊടിയും ചേര്‍ത്ത് നന്നായി കുറുക്കിയെടുക്കണം. ഇനി ഇതിലേയ്ക്ക് വറുത്ത് വച്ചിട്ടുള്ള അണ്ടിപരിപ്പും മുന്തിരിയും കൂടി ചേര്‍ത്ത് കൊടുക്കുക. അടിപൊളി പായസം റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."