HOME
DETAILS

ഷുക്കൂർ വധം: വീണ്ടും പ്രതിരോധത്തിൽ സി.പി.എം 

  
September 20 2024 | 01:09 AM

Political Implications of the Shukkur Case for CPM

കണ്ണൂർ: മുസ്‌ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ വീണ്ടും പ്രതിരോധത്തിലായി സി.പി.എം. സി.പി.എം കണ്ണൂർ മുൻ ജില്ലാസെക്രട്ടറി പി. ജയരാജന്റെയും ടി.വി രാജേഷിൻ്റെയും വിടുതൽ ഹരജി സി.ബി.ഐ സ്പെഷൽ കോടതി തള്ളിയതോടെയാണ് പാർട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കിയത്. ഉന്നതനേതാക്കൾ വിചാരണ നേരിടേണ്ടിവരുന്നതോടെ വീണ്ടും അക്രമരാഷ്ട്രീയം ചർച്ചയാകുമോയെന്ന ആശങ്കയിലാണ് പാർട്ടി. പ്രഥമദൃഷ്ട്യാ ഇരുവർക്കും ഗുഢാലോചനയിൽ പങ്കുണ്ടെന്ന കോടതിയുടെ കണ്ടെത്തൽ സി.പി.എമ്മിനെ പ്രതികൂട്ടിലാക്കിയിരിക്കുകയാണ്.

പി.ജയരാജന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചായിരുന്നു 2012 ഫെബ്രുവരി 20ന് ഷുക്കൂറിനെ 30ഓളം വരുന്ന സി.പി.എം പ്രവർത്തകർ ചേർന്ന് തടങ്കലിൽവച്ച് വിചാരണ ചെയ്ത് കൊലപ്പെടുത്തിയത് എന്നാണ് കേസ്.

ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ നടന്നുവെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. പി. ജയരാജന്റെയും ടി.വി രാജേഷിന്റെയും ആശുപത്രിയിലെ സാന്നിധ്യം കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. പാർട്ടി കോടതി ചേർന്നാണ് ഷുക്കൂറിനെ വധിച്ചതെന്ന വാർത്തകൾ അന്ന് പൊലിസിനെ ഉദ്ധരിച്ചുകൊണ്ടുവന്നിരുന്നു.

പാർട്ടി കോടതി വിചാരണ നടത്തി നടപ്പാക്കിയ വധശിക്ഷയെന്ന ആരോപണം സി.പി.എമ്മിന് ക്ഷീണമായി മാറി. ദേശീയ ശ്രദ്ധയാകർഷിച്ച കൊലപാതകമായി അരിയിൽ ഷുക്കൂർ വധക്കേസ് മാറി.

പി.ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച വാഹനം അരിയിൽ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് മണിക്കൂറിനുള്ളിലായിരുന്നു കൊലപാതകം. ഷുക്കൂറിനൊപ്പം നാട്ടുകാരനായ സക്കറിയയ്ക്കു വെട്ടേറ്റു. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നുപേർക്കു ക്രൂരമായ മർദനമേറ്റിരുന്നു.

സി.പി.എം നേതാക്കളും സജീവപ്രവർത്തകരുമായ 33പേരായിരുന്നു കേസിലെ പ്രതികൾ. പി.ജയരാജൻ 32ാം പ്രതിയും ടി.വി. രാജേഷ് 33ാം പ്രതിയുമാണ്. ഗൂഢാലോചനയ്ക്കാണ് ഇവർക്കെതിരേ ആദ്യം കേസെടുത്തതെങ്കിലും പിന്നീടതു പ്രേരണാക്കുറ്റമാക്കി മാറ്റുകയായിരുന്നു.

എന്നാൽ, ഹൈക്കോടതി ഇതു വിമർശിക്കുകയും ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ജയരാജനേയും ടി.വി രാജേഷിനേയും ആക്രമിച്ച സംഘത്തിൽ ഷുക്കൂർ ഇല്ലായിരുന്നെന്നു പൊലിസ് അന്വേഷണത്തിൽ പിന്നീട് വ്യക്തമായി.

സംഭവദിവസം ക്രിക്കറ്റ് കളിക്കിടെ പരുക്കേറ്റ ഒരാളുമായി ചെറുകുന്നിലെ ആശുപത്രിയിലേക്കുപോവുകയായിരുന്നു ഷുക്കൂർ അടങ്ങുന്ന സംഘം. കടത്തുകടന്ന് ഇവർ പോകുന്നതു കണ്ട സി.പി.എം പ്രവർത്തകർ ബന്ധപ്പെട്ടവർക്കു വിവരം നൽകുകയായിരുന്നു. ഇതു മൊബൈൽ ഫോണുകളിലൂടെ പല ഭാഗങ്ങളിലേക്കും പ്രചരിച്ചു. തുടർന്നു പ്രവർത്തകർ ഒത്തുകൂടി ഇവരെ പിന്തുടരുകയായിരുന്നു.

അക്രമികളെ കണ്ട് പരിചയക്കാരൻ്റെ വീട്ടിൽ അഞ്ചംഗസംഘം അഭയംതേടി. ആക്രമികൾ വീടു വളഞ്ഞു. ഷുക്കൂറിനെയും മറ്റും ചോദ്യം ചെയ്തു. ഷുക്കൂറും സക്കറിയയും അക്രമിസംഘത്തിൽ ഉണ്ടായിരുന്നെന്നു സ്ഥിരീകരണം ലഭിച്ചതോടെ തടഞ്ഞുവച്ച മറ്റുള്ളവരെ വിട്ടയച്ചു. ആക്രമിക്കില്ലെന്നു വീട്ടുകാരന് ഉറപ്പുനൽകിയശേഷം ഇരുവരെയും പുറത്തേക്കുകൊണ്ടുപോയി.

കോളിളക്കം സൃഷ്ടിച്ച കേസിന്റെ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരിയിലായിരുന്നു പി.ജയരാജനും ടി.വി രാജേഷും സംയുക്തമായി വിടുതൽ ഹരജി നൽകിയത്.

കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ഇരുവർക്കുമെതിരേ സി.ബി.ഐ കുറ്റപത്രത്തിലുള്ളത്. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ ക്രിമിനൽ ഗൂഢാലോചന കുറ്റം ഒഴിവാക്കിയായിരുന്നു കുറ്റപത്രം സമർപ്പിച്ചിരുന്നത്.

പിന്നീട് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി കേസന്വേഷണം സി.ബി.ഐക്ക് വിടുകയും തുടരന്വേഷണത്തിന് ഉത്തരവാവുകയും ചെയ്തു. അതിനെ തുടർന്നാണ് ക്രിമിനൽ ഗൂഢാലോചന കുറ്റവും കൂടി ഉൾപ്പെടുത്തി സി.ബി.ഐ പി.ജയരാജനും ടി.വി രാജേഷിനുമേതിരെ കുറ്റപത്രം സമർപ്പിച്ചത്.

The CPM is under renewed scrutiny in the Shukkur murder case after a CBI court dismissed bail pleas for leaders P. Jayarajan and T.V. Rajesh. The case, dating back to 2012, involves allegations of conspiracy and violence against a Muslim League worker. The court's findings have intensified concerns about the party's involvement, drawing national attention to ongoing legal challenges and calls for further investigation.

 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹുറൂബിൽ കുടുങ്ങിയവർക്ക് 60 ദിവസം ഇളവനുവദിച്ച് സഊദി അറേബ്യ

Saudi-arabia
  •  13 days ago
No Image

വിഭാഗീയതയും പരസ്യപ്പോരും; മധു മുല്ലശ്ശേരിയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ

Kerala
  •  13 days ago
No Image

റഫ അതിര്‍ത്തി തുറക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഈജിപ്ത്;  ഹമാസുമായി ചര്‍ച്ചക്ക് ഫത്തഹ്

International
  •  13 days ago
No Image

വിവിധ പരിപാടികളുമായി ഈദുൽ ഇത്തിഹാദ് ആഘോഷിച്ച് അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ

uae
  •  13 days ago
No Image

യുഎഇയിൽ ഇന്ന് നേരിയ മഴക്ക് സാധ്യത

uae
  •  13 days ago
No Image

‌‌സഊദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡണ്ട്

uae
  •  13 days ago
No Image

സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ: വെള്ളിയാഴ്ച ജുമുഅയിൽ പങ്കെടുക്കാൻ തടസമാകും

Kerala
  •  13 days ago
No Image

വളപട്ടണം കവർച്ച:  പ്രതി അയൽവാസി, പിടിയിൽ

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍: തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍;  തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴ തുടരുന്നു,മരണം 13 ആയി

Weather
  •  13 days ago
No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  13 days ago