
പൂരം കലക്കല്‍: നടക്കാത്ത അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്കാന് എ.ഡി.ജി.പി

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ നടക്കാത്ത അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്കാന് തിരക്കിട്ട നീക്കവുമായി എ.ഡി.ജി.പി എം.ആര് അജിത് കുമാര്‍. പൂരം കലക്കിയത് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് എ.ഡി.ജി.പിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ അഞ്ചുമാസം കഴിഞ്ഞിട്ടും യാതൊരു അന്വേഷണ റിപ്പോര്‍ട്ടും നല്‍കാതായതോടെ നടന്ന അന്വേഷണത്തിലാണ് പൂരം അലങ്കോലമായതില്‍ അന്വേഷണം നടന്നിട്ടേയില്ലെന്ന വിവരം പുറത്താകുന്നത്.
സംഭവം ഇന്റേണലായി അന്വേഷിച്ചിരുന്നെന്ന വാദമുയര്‍ത്തി റിപ്പോര്‍ട്ട് നല്‍കാനാണ് എ.ഡി.ജി.പിയുടെ ശ്രമം. ഇതുകൊണ്ടാണ് അന്വേഷണം പൂര്‍ത്തിയായെന്ന് അദ്ദേഹം പറയുന്നത്. മുന്‍ തൃശൂര്‍ കമ്മീഷണര്‍ അങ്കിത് അശോകിന്റെ മൊഴി കഴിഞ്ഞ ദിവസം വീണ്ടും രേഖപ്പെടുത്തിയെന്നും ചെന്നൈയില്‍ നിന്നും മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് എ.ഡി.ജി.പി അജിത് കുമാര്‍ പ്രതികരിച്ചത്. ആരെയും കുറ്റപ്പെടുത്താതെ തട്ടിക്കൂട്ട് റിപ്പോര്‍ട്ട് നല്കി തടിയൂരുകയാണ് പൊലിസിന്റെ ലക്ഷ്യം. ഇതിലൂടെ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം രക്ഷിക്കുകയും വേണം.
പുരം അലങ്കോലമായത് വിവാദമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അഞ്ചു മാസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് പൊലിസിന്റെ അനാവശ്യ ഇടപെടലുകളെ തുടര്‍ന്ന് തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതായി ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് ഏപ്രില്‍ 21ന് മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പ് ഇറക്കി. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പൊലിസിന്റെ നടപടികളില്‍ ഉയര്‍ന്നുവന്ന പരാതികള്‍ അന്വേഷിക്കുമെന്നും ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നുമായിരുന്നു അറിയിപ്പ്. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പരിശോധിക്കുമെന്നും പരാതികളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എ.ഡി.ജി.പി എം.ആര് അജിത് കുമാറിനായിരുന്നു ചുമതല നല്‍കിയിരുന്നതെന്നും വാര്‍ത്തകളില്‍ നിറഞ്ഞു. എന്നാല്‍ അത്തരത്തില്‍ യാതൊരു അന്വേഷണവും നടന്നിട്ടില്ലെന്ന് പൊലിസ് ആസ്ഥാനത്തുനിന്ന് അറിയിച്ചതോടെയാണ് സര്‍ക്കാരും പൊലിസും വെട്ടിലായത്. വിഷയത്തില്‍ ഇടതുമുന്നണിയില്‍നിന്നും കടുത്ത വിമര്‍ശനമാണുയരുന്നത്.
ADGP M.R. Ajith Kumar faces pressure to report on a stalled inquiry into the Thrissur Pooram controversy, which has seen no progress in five months. The lack of action has drawn sharp criticism from opposition parties and raised concerns about government accountability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അമീബിക് മസ്തിഷ്ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
Kerala
• 4 days ago
ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം
Kerala
• 4 days ago
'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
International
• 4 days ago
കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ
Kerala
• 4 days ago
കോഴിക്കോട് അനൗൺസ്മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്
Kerala
• 4 days ago
'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍
International
• 4 days ago
ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി
Kerala
• 4 days ago
യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും
National
• 4 days ago
യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
uae
• 4 days ago
വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’
crime
• 4 days ago
ഫെയ്സ്ബുക്ക് പ്രണയം ദാരുണാന്ത്യത്തിൽ: വിവാഹത്തിന് നിർബന്ധിക്കാൻ 600 കി.മീ. യാത്ര ചെയ്ത യുവതിയെ കാമുകൻ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു
crime
• 4 days ago
സെൽഫ് ഡ്രൈവിംഗ് ഡെലിവറി വാഹനത്തിനുള്ള ആദ്യ നമ്പർ പ്ലേറ്റ് പുറത്തിറക്കി അബൂദബി
uae
• 4 days ago
ദുബൈ നഗരം ഏറ്റവും ഭയാനകമായ സ്ഥലങ്ങളിലൊന്നാണെന്ന് ബ്രിട്ടീഷ് പോഡ്കാസ്റ്റർ; കിടിലൻ മറുപടിയുമായി ദുബൈ ഉദ്യോഗസ്ഥൻ
uae
• 4 days ago
പൊലിസ് മര്‍ദ്ദനം ഒറ്റപ്പെട്ട സംഭവം; ചില പരാതികള്‍ പര്‍വതീകരിച്ച് കാണിക്കുന്നു; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി
Kerala
• 4 days ago
അവർ തമ്മിലുള്ള ശത്രുത സങ്കീർണമാണ്; 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിപ്പിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് ട്രംപ് പിന്നോട്ട്
International
• 4 days ago
അടിയന്തര അറബ്-ഇസ്ലാമിക ഉച്ചകോടി: ഇസ്റാഈൽ ആക്രമണത്തിനെതിരായ നിർണായക തീരുമാനങ്ങൾക്ക് കാതോർത്ത് ലോകം; അറബ് നേതാക്കൾ ദോഹയിൽ
International
• 4 days ago
ഞങ്ങളുടെ എംഎൽഎയെ കാൺമാനില്ല?' റോഡിലെ കുഴികൾ മാർക്ക് ചെയ്ത് എംഎൽഎക്കെതിരെ പ്ലക്കാർഡുകളുമായി നാട്ടുകാരുടെ പ്രതിഷേധം
National
• 4 days ago
മില്‍മ പാലിന് വില കൂട്ടില്ല: തീരുമാനം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച്
Kerala
• 4 days ago
പനി ബാധിച്ച് ആശുപത്രിയിലെത്തിയ യുവതിയെ ജീവനക്കാരനാണെന്ന വ്യാജേന പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
Kerala
• 4 days ago
കോഴിക്കോട് സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Kerala
• 4 days ago
സഊദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിച്ചു; ഇനിമുതൽ ആൻഡ്രോയിഡ് ഫോണുകളിലൂടെ സുരക്ഷിത പേയ്മെന്റുകൾ സാധ്യം
Saudi-arabia
• 4 days ago