HOME
DETAILS

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

  
Web Desk
September 24, 2024 | 5:44 AM

Priyanka Gandhi Demands Judicial Probe into UP Police Encounter Killings Criticizes Extra-Judicial Actions

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യുപിയിലെ ഏറ്റുമുട്ടല്‍ കൊലകളെല്ലാം സംശയനിഴലിലാണെന്നും അവയിലെല്ലാം ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

സുല്‍ത്താന്‍പൂര്‍ ജ്വല്ലറി കവര്‍ച്ച കേസിലെ രണ്ടാം പ്രതിയെ കഴിഞ്ഞ ദിവസം (സപ്തംബര്‍ 23) ഏറ്റുമുട്ടലില്‍ പൊലിസ് വധിച്ചിരുന്നു. അനുജ് പ്രതാപ് സിങ് എന്നയാളാണ് തിങ്കളാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ടത്. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കയുടെ വിമര്‍ശനം. ഏറ്റുമുട്ടല്‍ കൊലയെന്ന പൊലിസ് വാദം തള്ളിയ പ്രിയങ്ക സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. 

ആഗസ്റ്റ് 28 നാണ് അചല്‍ഗഞ്ച് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ സുല്‍ത്താന്‍പൂര്‍ നഗരത്തിലേ തത്തേരി മാര്‍ക്കറ്റിലെ ഭാരത് ജ്വല്ലേഴ്‌സില്‍ നിന്ന് ഏകദേശം 1.5 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. കേസിലെ മുഖ്യപ്രതിയായ മങ്കേഷ് യാദവ് സെപ്റ്റംബര്‍ അഞ്ചിന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണിതെന്നാരോപിച്ച് സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അന്ന് തന്നെ രംഗത്തെത്തിയിരുന്നു.  

കൊലപാതകം, അക്രമം, രക്തച്ചൊരിച്ചില്‍, ജീവനെടുക്കുന്ന രാഷ്ട്രീയം, ബുള്‍ഡോസര്‍ രാജ് എന്നിവയ്ക്ക് ഭരണഘടനയുമായും നീതിയുമായും യാതൊരു ബന്ധവുമില്ലെന്ന് പ്രിയങ്ക ഗാന്ധി എക്‌സിലെഴുതിയ കുറിപ്പില്‍ പറഞ്ഞു. കോടതി വിധിക്കാതെ നടപ്പാക്കുന്ന ഭരണകൂട വധശിക്ഷകള്‍ കൊലപാതകം തന്നെയാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടുന്നു. .

സമൂഹത്തില്‍ സമാധാനം സ്ഥാപിക്കുക, കുറ്റവാളിയെ പരിഷ്‌കരിക്കാന്‍ ശിക്ഷിക്കുക, ഓരോ പൗരനും ജീവിക്കാന്‍ അവസരം നല്‍കുക എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ക്രമസമാധാനം. അപൂര്‍വ്വം ചി ല കേസുകളില്‍ ഒഴികെ കോടതി ഉത്തരവില്ലാതെ എടുക്കുന്ന ഓരോ ജീവനും വെറും കൊലപാതകമാണ്- അവര്‍ കുറിപ്പില്‍ പറയുന്നു. 

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ യുപിയില്‍ ഏകദേശം 13,000 ഏറ്റുമുട്ടല്‍ കൊലപാതകം നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍, എന്നിട്ട് സംസ്ഥാനത്തെ ക്രമസമാധാനം മെച്ചപ്പെട്ടിട്ടുണ്ടോ എന്നും പ്രിയങ്ക ചോദിച്ചു. പിന്നെന്തിനാണ് ഈ കളി കളിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ ഈ നടപടി അവസാനിപ്പിക്കണമെന്നും, എല്ലാ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അവര്‍ ആവര്‍ത്തിക്കുന്നു. 

Priyanka Gandhi has called for a judicial inquiry into UP police encounters, questioning the legitimacy of these killings. Highlighting recent cases like the Sultanpur heist encounter, she condemns the government's unconstitutional approach and demands accountability.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  3 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  3 days ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  3 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  3 days ago