ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം; യുവാവ് അറസ്റ്റില്‍
മണ്ണാര്‍ക്കാട്: ചികിത്സക്ക് എത്തിയ രോഗി ഡോക്ടറെ കയ്യേറ്റം ചെയ്തു. സംഭവത്തില്‍ യുവാവിനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. ചങ്ങലീരി വലിയ താനിക്കല്‍ വീട്ടില്‍ ക്രിസ്റ്റി (26) നെയാണ് അറസ്റ്റു ചെയ്തത്.
പേവിഷ ബാധക്കെതിരേയുളള കുത്തിവയ്പ്പിനെത്തിയതായിരുന്നു യുവാവ്. കഴിഞ്ഞ 28 ന് നടത്തേണ്ട തുടര്‍ കുത്തിവയ്പ്പിന് മൂന്ന് ദിവസം വൈകി ഇന്നലെയാണ് ക്രിസ്റ്റി ആശുപത്രിയിലെത്തിയത്.
ദിവസം വൈകിയത് കാരണം ജില്ലാ ആശുപത്രിയിലേക്ക് പോവണമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായാണ് യുവാവ് വനിതാ ഡോക്ടറായ സ്റ്റസിയെ കയ്യേറ്റം ചെയ്തത്.
ഡോക്ടറുടെ പരാതിയില്‍ ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് പ്രതിക്കെതിരേ കേസെടുക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്തു.
സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ 11 ന് താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരും ജീവനക്കാരും പ്രതിഷേധ യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."