ട്രോമാകെയറിന്റെ ഉപഹാരം നല്‍കി
എടവണ്ണ: അപകടഘട്ടങ്ങളില്‍ ജീവന്‍ പണയംവച്ച് ആഴങ്ങളിലേക്കെടുത്തുചാടുന്ന കുണ്ടുതോടിലെ ചെറുകാട് അഷ്‌റഫിന് ട്രോമാകെയറിന്റെ ഉപഹാരം. ലഹരി മുക്തമലപ്പുറം പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ വച്ചാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അഷ്‌റഫിന് സ്‌നേഹോപഹാരം കൈമാറിയത്.
ജില്ലയുടെ വിവിധഭാഗങ്ങളില്‍ ഒഴുക്കില്‍പ്പെട്ടതും അല്ലാത്തതുമായ 17 മൃതദേഹങ്ങളാണ് അഷ്‌റഫ് ഒരു വര്‍ഷത്തിനിടെ മുങ്ങിയെടുത്തത്. ഇതിനിടെ മൂന്നു പേരുടെ ജീവന്‍ രക്ഷിക്കുവാനും നിരവധി റോഡപകടങ്ങളില്‍ രക്ഷാപ്ര വര്‍ത്തനം നല്‍കുവാനും അഷ്‌റഫിനായി.
പുഴയിലെ ശക്തമായ ഒഴുക്കും ചുഴിയും തണുപ്പും വകവയ്ക്കാതെയാണ് അഷ്‌റഫ് നിലയില്ലാക്കയങ്ങളിലേക്ക് എടുത്തുച്ചാടുന്നത്.
സമീപ പ്രദേശങ്ങളിലും മറ്റും ആരെങ്കിലും ഒഴുക്കില്‍പ്പെട്ട വിവരമറിഞ്ഞാല്‍ ജോലി നിര്‍ത്തിവച്ച് അവിടെ ഓടിയെത്തും. പൊലിസും ഫയര്‍ഫോഴ്‌സും അഷ്‌റഫിന്റെ അടിയന്തിരഘട്ടങ്ങളില്‍ അഷ്‌റഫിന്റെ സഹായം തേടല്‍ പതിവാണ്. എടവണ്ണ ട്രോ മാകെയര്‍ യൂനിറ്റ് അംഗം കൂടിയാണ് നാല്‍പ്പതുകാരനായ അഷ്‌റഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."