HOME
DETAILS
MAL
ഗതാഗത നിയമലംഘനം: 11 വാഹനങ്ങൾ പിടികൂടി; 50,000 ദിർഹം വീതം -പിഴ ചുമത്തി
September 29 2024 | 05:09 AM
ദുബൈ: ഗതാഗത നിയമം ലംഘിക്കുകയും മറ്റുള്ളവരുടെ ജീവന് ഭീഷണി ഉയർത്തുകയും ചെയ്ത കേസിൽ 11 വാഹനങ്ങൾ ദുബൈ പൊലിസ് പിടിച്ചെടുത്തു. ഡ്രൈവർമാർക്ക് 50,000 ദിർഹം വീതം പിഴയും ചുമത്തി. അലക്ഷ്യമായ ഡ്രൈവിങ്, അനധികൃത മത്സരയോട്ടം, എൻജിനും ഷാസിയും നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തൽ, താമസക്കാർക്ക് ശല്യമുണ്ടാക്കൽ, നിരത്തിൽ മാലിന്യം വലിച്ചെറിയൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിട്ടുള്ളത്.
നിയമ ലംഘകർക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയരക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂഇ വ്യക്തമാക്കി. നിരത്തുകളിലെ നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ ദുബൈ പൊലിസ് ആപ്പിലെ 'പൊലിസ് ഐ' സംവിധാനം വഴി അറിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 901 എന്ന നമ്പറിൽ വിളിച്ചും ഇക്കാര്യം ശ്രദ്ധയിൽ പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."