HOME
DETAILS

ഈന്തപ്പഴവും ഉണക്കമുന്തിരിയും മാത്രം മതിയാകുമോ ഇരുമ്പിന്റെ അളവ് കൂട്ടാന്‍?  

  
Web Desk
September 29 2024 | 09:09 AM

Are dates and raisins alone enough to increase iron levels

സ്ത്രീകളിലും കുട്ടികളിലുമാണ് ഇരുമ്പിന്റെ അളവ് ഏറ്റവും കുറയുന്നതായി കണ്ടുവരുന്നത്. കോശങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനും പേശികളുടെ ശക്തിക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനുമെല്ലാം ഇരുമ്പ് ആവശ്യമാണ്. 

 ഇതു കണ്ടെത്തിയാല്‍ ഇരുമ്പ് അടങ്ങിയ ആഹാരം കൂടുതല്‍ കഴിക്കുക എന്നതാണ് പ്രതിവിധി. പ്രത്യേകിച്ച് സ്ത്രീകളില്‍. ഇരുമ്പിന്റെ അളവ് കുറയുന്നത് ചില രോഗാവസ്ഥകളുടെ ലക്ഷണങ്ങളുമാവാം. ഇരുമ്പിന്റെ കുറവ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാവാം.

ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും ശരീരത്തിന് ആവശ്യമായ ഒരു നിര്‍ണായക ധാതുവാണ് ഇരുമ്പ്. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓക്‌സിജന്‍ എത്തിക്കുന്നതിന് ആവശ്യമായ ഹീമോഗ്ലോബിന്‍ രൂപീകരണത്തില്‍ ഇരുമ്പിന് പ്രധാന പങ്കുണ്ട്.

 

mundh.JPG

 

പച്ചക്കളറുള്ള ചീരയും ബ്രോക്കളിയും കടല്‍ മത്സ്യങ്ങളും ഇരുമ്പിന്റെ അളവ് വര്‍ധിപ്പിക്കുന്നതിന് മികച്ചതാണ്. എന്നാല്‍, ചിലര്‍ ഇരുമ്പിന്റെ അളവ് കൂട്ടാനായി ഉണക്കമുന്തിരിയും ഈന്തപ്പഴവും മാത്രം കഴിക്കാറുണ്ട്. 

എങ്കില്‍ ഇവയ്ക്ക് ശരിക്കും ഇരുമ്പിന്റെ അളവ് കൂട്ടാന്‍ കഴിയുമോ?.ഇരുമ്പിന്റെ അളവ് വര്‍ധിപ്പിക്കുന്നതിന് ഈന്തപ്പഴത്തെയും ഉണക്കമുന്തിരിയെയും മാത്രം ആശ്രയിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

broc.JPG

100 ഗ്രാം ഈന്തപ്പഴത്തില്‍ ഏകദേശം 0.89 മില്ലിഗ്രാം ഇരുമ്പും 286 കലോറിയും ഉണ്ട്. 100 ഗ്രാം ഉണക്കമുന്തിരിയില്‍ 4.26 മില്ലിഗ്രാം ഇരുമ്പും ഏകദേശം 300 കലോറിയും ഉണ്ട്. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് പ്രതിദിനം 29 മില്ലിഗ്രാം ഇരുമ്പാണ് വേണ്ടത്. ഇവ രണ്ടും മാത്രം കഴിച്ചതുകൊണ്ട് അവ ലഭിക്കില്ല . ഇവ കഴിക്കുന്നതിന്റെ അളവ് നിയന്ത്രിച്ച്, ഇരുമ്പിന്റെ മറ്റ് ഉറവിടങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്. 

ഇരുമ്പ് കൂടുതല്‍ അടങ്ങിയവ

പച്ച ഇലക്കറികള്‍ ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ്. ചെറുപയര്‍, എള്ള്, ചണവിത്ത്, സോയ ബീന്‍സ്, ബീറ്റ്‌റൂട്ട് തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഇരുമ്പിന്റെ അളവു കൂട്ടാന്‍ വളരെ നല്ലതാണ്. അതുകൊണ്ട് നിത്യഭക്ഷണത്തില്‍ എല്ലാ ദിവസവും ഇവയെല്ലാം ഉള്‍പ്പെടുത്തുക. നല്ല ആരോഗ്യത്തോടെ ജീവിക്കുക.  

 

 

Iron deficiency is particularly common among women and children, as iron is essential for proper cell function, muscle strength, and brain activity.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിനെ അഭിനന്ദിച്ച് സല്‍മാന്‍ രാജാവും കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

' തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുവകകൾ', കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  a month ago
No Image

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഇപ്പോള്‍ അപേക്ഷിക്കാം

uae
  •  a month ago
No Image

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

Kerala
  •  a month ago
No Image

കാര്‍ബണ്‍ മുക്ത രാജ്യം; 20,000 കോടി ദിര്‍ഹം സുസ്ഥിര ഊര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ യുഎഇ

uae
  •  a month ago
No Image

'വിശ്വസിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി'- നിവിന്‍ പോളി

Kerala
  •  a month ago
No Image

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

uae
  •  a month ago
No Image

ഒരു റിയാലിന്റെ നാണയം പുറത്തിറക്കി ഒമാന്‍ 

oman
  •  a month ago
No Image

നീല പെട്ടിയെടുത്തത് എന്റെ വണ്ടിയില്‍ നിന്ന്; പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

'സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം': വീണാ ജോര്‍ജ്

Kerala
  •  a month ago