കേരള മോഡൽ സമർപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് ദേശീയ സമ്മേളനം സമാപിച്ചു
കൊൽക്കത്ത: ദേശീയ മുസ്‌ലിം വിദ്യാർത്ഥി മുന്നേറ്റത്തിന് വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് കേരളാ മോഡൽ സമർപ്പിച്ച് രണ്ട് ദിവസങ്ങളിലായി കൊൽക്കത്തയിൽ നടന്ന എസ്.കെ.എസ്.എസ്.എഫ് നാഷണൽ കോൺഫറൻസ് പൊതുസമ്മേളനത്തോടെ സമാപിച്ചു.
ഇന്നലെ പ്രതിനിധി ക്യാമ്പിൽ കൊളോക്കിയം, ടെൻ്റ്, കാമ്പസ് വിംഗ് പ്രോഗ്രാം എന്നീ സെഷനുകൾ ശ്രദ്ധേയമായി.
ഹജ്ജ് ഹൗസ് പരിസരത്ത് നടന്ന സമാപന പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തള്ളി പ്രാരംഭ പ്രാർത്ഥന നിർവ്വഹിച്ചു. ആൾ ഇന്ത്യ സുന്നത്ത് ജമാഅത്ത് ജനറൽ സെക്രട്ടറി മുഫ്തി അബ്ദുൽ മത്തീൻ സാഹിബ് വെസ്റ്റ് ബംഗാൾ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് നാഷണൽ സുപ്രീം കൗൺസിൽ ചെയർമാൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. രാമകൃഷ്ണ മിഷൻ ശില്പാപീഠം മേധാവി ബെൽഘരിയ സ്വാമി ദയാന മഹാരാജ് മുഖ്യാതിഥിയായിരുന്നു.
ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി മുഖ്യ പ്രഭാഷണം നടത്തി.ആൾ ഇന്ത്യ സുന്നത്ത് അൽ ജമാഅത്ത് പ്രസിഡന്റ് മുഫ്തി അബ്ദുൽ ഖയ്യൂം സഅദ്, വെസ്റ്റ് ബംഗാൾ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഹ്മദ് ഹസൻ ഇംറാൻ, എസ്.കെ.എസ്.എസ്.എഫ് കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി
ഒ.പി.എം അശ്റഫ്, സയ്യിദ് പൂകോയ തങ്ങൾ ബാഅലവി അൽഐൻ, സുപ്രഭാതം സി ഇ ഒ മുസ്തഫ മാസ്റ്റർ മുണ്ടുപാറ, അനീസ് അബ്ബാസി രാജസ്ഥാൻ, ഡോ. ബശീർ പനങ്ങാങ്ങര, സയ്യിദ് മുഈൻ തങ്ങൾ ഹുദവി അസം, ഡോ.കെ.ടി ജാബിർ ഹുദവി , സയ്യിദ് ഹാശിർ തങ്ങൾ പാണക്കാട്,
സയ്യിദ് മുബശിർ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങൾ,
വെസ്റ്റ് ബംഗാൾ ഹജ് കമ്മിറ്റി സി.ഇ.ഒ എം.ഡി നഖ്‌വി സാഹബ്, താജുദ്ധിൻ ദാരിമി, അനീസ് അബ്ബാസി രാജസ്ഥാൻ, സയ്യിദ് ശുഹൈബ് തങ്ങൾ യൂ.എ.ഇ, ഡോ മുർതസ ഹുസൈൻ എന്നിവർ സംബന്ധിച്ചു.
എസ്.കെ.എസ്.എസ് ദേശീയ ജനറൽ സെക്രട്ടറി അസ്ലം ഫൈസി ബാംഗ്ലൂർ സ്വാഗതവും വർകിംഗ് സെക്രട്ടറി മൻസൂർ ഹുദവി ബംഗാൾ നന്ദിയും പറഞ്ഞു.
The SKSSF national conference has successfully concluded, showcasing the Kerala Model as a flagship initiative, highlighting the organization's commitment to social service and community development.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."