HOME
DETAILS

ലബനാനിൽ മരണ സംഖ്യ ഉയരുന്നു, കരയാക്രമണത്തിന് കോപ്പുകൂട്ടി ഇസ്റാഈല്‍; 10 ലക്ഷം പലായനം പ്രതീക്ഷിച്ച് ലബനാന്‍

  
September 30 2024 | 02:09 AM

Israeli Airstrikes Continue to Cause Casualties in Lebanon Amid Intensifying Conflict

ബെയ്റൂത്ത്: കൊലവിളിയുമായി ഇസ്രാഈല്‍ വ്യോമാക്രമണം തുടരുന്നു. ഞായറാഴ്ച 100-ലധികം ആളുകള്‍ കൊല്ലപ്പെടുകയും 350-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

സൗത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവുമധികം മരണം സംഭവിച്ചത്. ഐന്‍ അല്‍-ഡെല്‍ബിലും ടയറിലും 48 പേര്‍ കൊല്ലപ്പെടുകയും 168 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രാഈലിന്റെ വ്യോമാക്രമണം തെക്കന്‍ കാന ആശുപത്രിക്ക് ഗുരുതരമായ നാശനഷ്ടം വരുത്തിയതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

കിഴക്കന്‍ ലെബനനിലെ ബെക്കാ താഴ്വരയിലെ ബാല്‍ബെക്ക്-ഹെര്‍മല്‍ മേഖലയിലും കനത്ത നാശനഷ്ടമുണ്ടായതായും 33 പേര്‍ കൊല്ലപ്പെടുകയും 97 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും മന്ത്രാലയം അറിയിച്ചു.

 ലെബനനിലെ സംഘര്‍ഷം രൂക്ഷമാകുന്നത് രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുകയാണ്. വഷളായിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യത്തിന് 'അങ്ങേയറ്റം ഭയാനകമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാക്കുമെന്ന് എയ്ഡ് ഏജന്‍സി റിലീഫ് ഇന്റര്‍നാഷണല്‍ ഞായറാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആശുപത്രികളും അഭയാര്‍ഥി ക്യാംപുകളും താമസസ്ഥലങ്ങളും കെട്ടിടങ്ങളും പ്രധാന അടിസ്ഥാന സൗകര്യങ്ങളും തകര്‍ത്തതിനാല്‍ പതിനായിരക്കണക്കിന് ആളുകള്‍ തെരുവിലേക്ക് ഇറങ്ങുകയാണ്. 
 ഇസ്റാഈല്‍ തുടര്‍ച്ചയായി ആക്രമണം നടത്തുമെന്നും ചരിത്രത്തില്ലാത്ത വിധം പലായനം നടക്കുമെന്നും ലബനാന്‍ പ്രധാനമന്ത്രി നജീബ് മികാതി അറിയിച്ചു. 10 ലക്ഷം പേര്‍ പലായനം ചെയ്യപ്പെടുമെന്നാണ് ലബനാന്‍ കണക്കുകൂട്ടുന്നത്. ഇതിനകം 1.13 ലക്ഷം പേര്‍ പലായനം ചെയ്തു.

എന്നാല്‍ യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ കണക്കനുസരിച്ച് രണ്ടു ലക്ഷത്തോളം പേര്‍ ലബനാനിനുള്ളില്‍ പലയിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടിവന്നു. അരലക്ഷം പേര്‍ സിറിയയിലേക്കും പോയെന്നാണ് യു.എന്‍ അഭയാര്‍ഥി ഏജന്‍സി മേധാവി ഫിലിപ്പോ ഗ്രാന്‍ഡി പറയുന്നത്.

ഇതില്‍ 80,000 ത്തിലധികം പേര്‍ അയല്‍രാജ്യമായ സിറിയയിലേക്കാണ് പലായനം ചെയ്തത്. നിലവില്‍ തലസ്ഥാനമായ ബെയ്റൂത്തും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ഇസ്റാഈല്‍ ആക്രമണം നടത്തുന്നത്. അതിനിടെ, ഇസ്റാഈല്‍ കരയാക്രമണത്തിന് കൂടുതല്‍ സൈനിക ടാങ്കുകള്‍ ലബനാന്‍ അതിര്‍ത്തിയിലെത്തിച്ചു. എത്രയും വേഗം കരയാക്രമണം നടത്തുമെന്നാണ് ഇസ്റാഈല്‍ പറയുന്നത്. ഒക്ടോബര്‍ മുതല്‍ ഇതുവരെ 1,600 പേരെ ഇസ്റാഈല്‍ ലബനാനില്‍ കൊലപ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 104 പേര്‍ കുട്ടികളും 194 പേര്‍ സ്ത്രീകളുമാണ്. 8,408 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Israeli airstrikes have led to over 100 deaths and more than 350 injuries in Lebanon, according to the Lebanese Health Ministry. The southern governorate has seen the highest casualties, with significant destruction of infrastructure.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബില്ലില്‍ മുസ്ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  4 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  4 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  4 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  4 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  4 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  4 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  4 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  4 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  4 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  4 days ago