കോർപറേറ്റ് നികുതി: സമയ പരിധി 2024 ഡിസംബർ 31 വരെ നീട്ടി
ദുബൈ: നികുതി റിട്ടേൺ ഫയൽ ചെയ്യാനും കോർപറേറ്റ് നികുതി അടയ്ക്കാനുമുള്ള സമയ പരിധി 2024 ഡിസംബർ 31 വരെ നീട്ടിയതായി ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ) അറിയിച്ചു. 2024 ഫെബ്രുവരി 29നോ അതിനു മുൻപോ അവസാനിച്ച നികുതി കാലയളവുകൾക്ക് ഈ പുതിയ സമയ പരിധി ബാധകമാണ്.
2024 ഫെബ്രുവരി 29നോ അതിനു മുൻപോ അവസാനിക്കുന്ന സാമ്പത്തിക വർഷമുള്ള, 2023 ജൂൺ ഒന്നിനോ അതിനു ശേഷമോ സംയോജിപ്പിച്ച, സ്ഥാപിതമായ അല്ലെങ്കിൽ അംഗീകരിക്കപ്പെട്ട നികുതി വിധേയരായ വ്യക്തികളെ ലക്ഷ്യം വച്ചുള്ളതാണ് തീരുമാനം. ഒരു വർഷത്തിൽ താഴെയുള്ള ആദ്യ കോർപറേറ്റ് നികുതി കാലയളവുള്ള ബിസിനസുകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ അതോറിറ്റി തിരിച്ചറിഞ്ഞുവെന്നും, ചില നികുതിദായകർ അവരുടെ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി മാറ്റിവച്ചെന്നും ഡയരക്ടർ ജനറൽ ഖാലിദ് അലി അൽ ബുസ്താനി പറഞ്ഞു.
ഈ തീരുമാനം യു.എ.ഇയിൽ പിന്തുണയ്ക്കുന്നതും തുല്യവുമായ നികുതി അന്തരീക്ഷം വളർത്തിയെടുക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി നീട്ടി വെക്കുകയും ചില നികുതി കാലയളവുകളിൽ അടയ്‌ക്കേണ്ട കോർപറേറ്റ് നികുതി തീർപ്പാക്കുകയും ചെയ്യുകയെന്ന എഫ്.ടി.എയുടെ 2024ലെ ഏഴാം നമ്പർ തീരുമാനത്തിന് കീഴിലാണ് കോർപറേഷനുകളും ബിസിനസുകളും അതിൻ്റെ ഭേദഗതികളും വരുന്നത്.
കോർപറേറ്റ് നികുതി നിയമവും അതിൻ്റെ വെബ്‌സൈറ്റിൽ ലഭ്യമായ എല്ലാ അനുബന്ധ നിയമങ്ങളും തീരുമാനങ്ങളും അവലോകനം ചെയ്യാൻ നികുതി വിധേയരായ എല്ലാ വ്യക്തികളെയും എഫ്.ടി.എ ഉണർത്തുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."