HOME
DETAILS

അതിര്‍ത്തി കടന്ന് ഇസ്‌റാഈല്‍ ടാങ്കുകള്‍, ലബനാനില്‍ കരയാക്രമണം തുടങ്ങി, ലക്ഷ്യം 'പരിമിത'മെന്ന്; വ്യോമാക്രമണവും വ്യാപകം

  
Web Desk
October 01, 2024 | 3:09 AM

Israel Launches Ground Offensive in Lebanon Targeting Hezbollah Strongholds

ബെയ്‌റൂത്ത്: ലബനാനില്‍ കരയാക്രമണം തുടങ്ങി ഇസ്‌റാഈല്‍. ആക്രമണം ചില ലക്ഷ്യങ്ങളില്‍ പരിമിതപ്പെടുത്തുമെന്ന അവകാശവാദവുമായി സൈനികര്‍ ലബനാനിലേക്ക് പ്രവേശിച്ചു. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുകൊണ്ടുള്ള പരിമിതമായ ആക്രമണമെന്നാണ് സൈന്യം അറിയിക്കുന്നത്. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിയന്ത്രിതവും കേന്ദ്രീകൃതവുമായ കരയുദ്ധം ആരംഭിച്ചതായി സൈന്യം പ്രസ്താവനയില്‍ പറയുന്നു. കരയുദ്ധം ഉടന്‍ ആരംഭിക്കുമെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആവര്‍ത്തിച്ചതിന് പിന്നാലെയാണ് സൈന്യം ലബനാന്‍ മേഖലയിലേക്ക് പ്രവേശിച്ചത്.


ഇസ്‌റാഈല്‍ ഏത് നിമിഷവും കരയുദ്ധത്തിന് തുടക്കമിടുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ലബനാന്‍ അതിര്‍ത്തി മേഖലയില്‍ ഇസ്‌റാഈല്‍ വന്‍തോതിലുള്ള സൈനിക വിന്യാസം നടത്തുകയും ചെയ്തിരുന്നു. 2006ന് ശേഷം ലബനാനില്‍ ആദ്യമായാണ് ഇസ്‌റാഈല്‍ കരയാക്രമണം നടത്തുന്നത്.

അതേസമയം, കരയാക്രമണം നേരിടാന്‍ തയാറെന്ന് ഹിസ്ബുല്ല പ്രതികരിച്ചു. ഇസ്‌റാഈലിന് അവരുടെ ലക്ഷ്യം നേടാനാകില്ലെന്നും ഇസ്‌റാഈല്‍ സൈന്യം ലബനാനില്‍ കയറിയാല്‍ നേരിടുമെന്നും തങ്ങളുടെ സേന ഒരുക്കമാണെന്നും ഹിസ്ബുല്ല ഉപമേധാവി നായിം ഖാസിം ആണ് ഇക്കാര്യം പറഞ്ഞു. ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ല കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ശേഷം ഇതാദ്യമായാണ് ഹിസ്ബുല്ല നേതൃത്വം പ്രസ്താവന ഇറക്കുന്നത്. 1981 ലെ മാതൃകയില്‍ ഹിസ്ബുല്ലയെ സഹായിക്കാന്‍ ലബനാനിലേക്ക് ഇറാന്‍ സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് ഹിസ്ബുല്ലയുടെ പ്രതികരണം. ആക്രമണം രൂക്ഷമായ തെക്കന്‍ ലബനാനില്‍ സൈന്യത്തെ വിന്യസിക്കാന്‍ ഒരുക്കമാണെന്ന് ലബനാന്‍ ഇടക്കാല പ്രധാനമന്ത്രി മീഖാതിയും അറിയിച്ചു. 

അതിനിടെ ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്‌റാഈല്‍ വ്യോമാക്രണവും നടത്തി. താമസക്കാരോട് ഒഴിഞ്ഞുമാറാന്‍ ഉത്തരവിട്ടതിന് ശേഷമായിരുന്നു ആക്രമണം. തിങ്കളാഴ്ച ലബനാനിലുണ്ടായ ആക്രമണത്തില്‍ 95 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലബനാനില്‍ ഇതുവരെ 1208 പേര്‍ കൊല്ലപ്പെട്ടതായാണ് പുറത്തു വന്ന കണക്കുകള്‍. 

മൂന്ന് രാജ്യങ്ങളില്‍ ഒരേസമയം ആക്രമണവുമായി മുന്നോട്ട് പോവുകയാണ് ഇസ്‌റാഈല്‍. ഗസ്സയിലും സിറിയയിലും ശക്തമായ ആക്രമണം സയണിസ്റ്റുകളുടെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. ദമാസ്‌കസില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. മെസെഹിന്റെ സമീപപ്രദേശത്തുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ പ്രാദേശിക പത്രപ്രവര്‍ത്തകന്‍ സഫാ അഹ്മദും ഉള്‍പ്പെടുന്നുവെന്ന് അല്‍ മയാദീന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെക്കുറിച്ച് ഐഡിഎഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Israel has initiated a limited ground offensive in Lebanon, targeting Hezbollah positions. The Israeli military announced a focused operation in response to growing tensions, marking the first ground incursion into Lebanon since 2006



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  3 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  3 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  3 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  3 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  3 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  3 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  3 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  3 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  3 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  3 days ago