യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ചയാണ് നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലിസ് വൃത്തങ്ങൾ നൽക്കുന്ന റിപ്പോർട്ട് . എമിറേറ്റ്സ് റോഡിലാണ് അപകടം നടന്നത്. ഇതു സംബന്ധിച്ച് ഷാര്‍ജ പൊലിസ് ഓപ്പറേഷന്‍സ് റൂമില്‍ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഉടന്‍ തന്നെ പൊലിസ് സംഘവും നാഷണല്‍ ആംബുലന്‍സും സ്ഥലത്തെത്തി. സാരമായി പരിക്കേറ്റ ഒരു പുരുഷനെയും ഗുരുതര പരിക്കില്ലാത്ത ഒരു സ്ത്രീയെയും അപകടസ്ഥലത്ത് നിന്ന് ആശുപത്രിയിലെത്തിച്ചു.
വാഹനങ്ങള്‍ തമ്മിൽ വേണ്ടത്ര അകലം പാലിക്കാതിരുന്നതാണ് അപകടത്തിന്‍റെ കാരണമെന്ന് ഷാർജ പൊലിസിലെ ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം തലവൻ ലഫ്. കേണൽ അബ്ദുല്ല അൽ മൻദരി വ്യക്തമാക്കി. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ ഡ്രൈവർമാരുടെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ഗതാഗത ബോധവൽക്കരണം വലിയതാണ്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ഈ നടപടികൾ അനിവാര്യമാണെന്നും അദേഹം കൂട്ടിചേർത്തു. വാഹനങ്ങൾക്ക് പിന്നിൽ സുരക്ഷിതമായ അകലം പാലിക്കാത്തതിന് യുഎഇയിൽ 400 ദിർഹം പിഴ ചുമത്തുകയും നാല് ബ്ലാക്ക് പോയിന്‍റുകളും ശിക്ഷയായി ലഭിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."