HOME
DETAILS

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

  
Farzana
October 03 2024 | 06:10 AM

Controversy Surrounds Malappuram Remarks PR Firm Involvement Linked to Kerala CMs Office

ന്യൂഡല്‍ഹി: മലപ്പുറത്തിനെതിരായ വിവാദ വാര്‍ത്തയില്‍ പി.ആര്‍ ഏജന്‍സി കൈസനോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്കെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമത്തിന് നല്‍കിയത് പി.ആര്‍ ഏജന്‍സി കൈസന്‍ തന്നെയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. മലപ്പുറത്തെയും മലബാര്‍ മേഖലകളെയും സ്വര്‍ണ്ണക്കള്ളകടത്തിന്റെയും ഹാവാല ഇടപാടുകളുടെയും കേന്ദ്രമാക്കി മുദ്രകുത്താന്‍ പി ആര്‍ ഏജന്‍സി ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തു വന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് മുമ്പ് കൈസന്‍ മാധ്യമങ്ങളെ ബന്ധപ്പെട്ടു. വാര്‍ത്താ കുറിപ്പ് നല്‍കി. ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കും വാര്‍ത്താ ഏജന്‍സികള്‍ക്കുമാണ് വാര്‍ത്താക്കുറിപ്പ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കഴിഞ്ഞ ഒരു മാസമായി നിരവധി വാര്‍ത്താ കുറിപ്പുകളാണ് കെയ്‌സന്‍ വിവിധ ദേശീയ മാധ്യമങ്ങള്‍ക്ക് അയച്ചിട്ടുള്ളത്. മലപ്പുറം കേന്ദ്രീകരിച്ച് വലിയ ഹവാല ഇടപാടലുകളും സ്വര്‍ണ കള്ളക്കടത്തും നടക്കുന്നുവെന്നും ഈ പണത്തിന്റെ വലിയൊരു ഭാഗം നിരോധിത സംഘടനകളുടെ പ്രവര്‍ത്തനത്തിനും സര്‍ക്കാര്‍ വിരുദ്ധ നീക്കങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കപ്പെടുന്നുവെന്നുമാണ് ഈ റിലീസുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇതിനായി കേരളവും യുഎഇയും കേന്ദ്രീകരിച്ച് വലിയ മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് തുടങ്ങി ഗുരുതര ഉള്ളടക്കങ്ങള്‍ ഉള്ളതാണ് ഈ റിലീസുകള്‍. ഒരു പത്രത്തില്‍ സെപ്റ്റംബര്‍ 16നും സെപ്റ്റംബര്‍ 20ന് ന്യൂസ് ഏജന്‍സിയിലും വാര്‍ത്ത വന്നു.

മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത് വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കിയാണ്. ഇതിനു പിന്നാലെയാണ് അഭിമുഖവുമായി 'ദ ഹിന്ദു'വിനെ സമീപിച്ചത്. മറ്റ് മാധ്യമങ്ങള്‍ ഒഴിവാക്കിയ പരാമര്‍ശം ദ ഹിന്ദു പ്രസിദ്ധീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയ ദിവസം മലയാള മാധ്യമങ്ങളെയും കൈസന്‍ ബന്ധപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ മുഖ്യമന്ത്രിയുടെ ഓഫിസിനും ഇതില്‍ പങ്കുള്ളതായി സൂചനയുണ്ട്. രണ്ട് പ്രമുഖരാണ് ഇതിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പൊലിസുമായി ബന്ധമുള്ള ഒരാള്‍ വിവരങ്ങള്‍ ശേഖരിക്കുന്നു. മറ്റൊരാള്‍ ഇംഗ്ലീഷിലേക്ക് മാറ്റിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

സെപ്തംബര്‍ 29 ന് ദ ഹിന്ദു ദിനപത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം വലിയ വിവാദമായിരുന്നു. ഈ ഭാഗം ഉയര്‍ത്തി പി വി അന്‍വര്‍ രംഗത്തെത്തി. ഇതോടെ ഹിന്ദുവിന് മുഖ്യമന്ത്രിയുടെ ഓഫിസ് കത്തയച്ചു. ഇതോടെ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് ഖേദം പ്രകടിപ്പിച്ച് ഹിന്ദു ദിനപത്രം രംഗത്തെത്തി. മുഖ്യമന്ത്രി പറഞ്ഞ വാചകങ്ങളല്ല, പകരം കെയ്‌സന്‍ എന്ന പി ആര്‍ കമ്പനി എഴുതി നല്‍കിയ ഭാഗമാണ് മലപ്പുറം പരാമര്‍ശമെന്നായിരുന്നു ദ ഹിന്ദുവിന്റെ വിശദീകരണം. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കി. താന്‍ പറയാത്ത കാര്യങ്ങളാണ് ഹിന്ദു അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ പിആര്‍ ഏജന്‍സിയുടെ ഇടപെടല്‍ ഇപ്പോള്‍ വലിയ വിവാദമായിരിക്കുകയാണ്. മുഖ്യമന്ത്രി അറിയാതെയാണ് പിആര്‍ ഏജന്‍സി പരാമര്‍ശം ഉള്‍പ്പെടുത്തിയതെങ്കില്‍ കെയ്‌സനെതിരെ കേസെടുക്കാന്‍ തയ്യാറാണോ എന്നാണ് പ്രതിപക്ഷം മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നത്. മാത്രമല്ല, മലപ്പുറം പരാമര്‍ശവും പി ആര്‍ വിവാദവും സംസ്ഥാന സര്‍ക്കാരിനെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ കാറ്റിന് സാധ്യത: ജാഗ്രതാ നിര്‍ദേശം

Kerala
  •  9 days ago
No Image

കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു

Kerala
  •  9 days ago
No Image

ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്

International
  •  9 days ago
No Image

അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്

National
  •  9 days ago
No Image

ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്

International
  •  9 days ago
No Image

രജിസ്ട്രാറെ പുറത്താക്കാന്‍ വിസിക്ക് അധികാരമില്ല; സിന്‍ഡിക്കേറ്റിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളാണ് സിന്‍ഡിക്കേറ്റ് ചെയ്തതെന്ന് മന്ത്രി ആര്‍ ബിന്ദു

Kerala
  •  9 days ago
No Image

ബ്രിട്ടിഷ് വ്യോമസേനയുടെ എയര്‍ബസ് 400 മടങ്ങി;  വിദഗ്ധര്‍ ഇന്ത്യയില്‍ തുടരും, വിജയിച്ചില്ലെങ്കിൽ എയർലിഫ്റ്റിങ്

Kerala
  •  9 days ago
No Image

കോഴിക്കോട് ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥി ആശുപത്രിയിൽ

Kerala
  •  9 days ago
No Image

ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടാൻ സഹായിച്ചത് ആ സൂപ്പർതാരം: വൈഭവ് സൂര്യവംശി

Cricket
  •  9 days ago
No Image

'വിസിയും സിന്‍ഡിക്കേറ്റും രണ്ടുതട്ടില്‍'; കേരള സര്‍വ്വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ്, റദ്ദാക്കിയില്ലെന്ന് വിസി

Kerala
  •  9 days ago