HOME
DETAILS
MAL
തെന്നല ഇനി സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത്
backup
August 31 2016 | 20:08 PM
തിരൂരങ്ങാടി: തെന്നല പഞ്ചായത്തിനെ സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഇന്നലെ ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതിയുടെ പ്രത്യേക യോഗത്തിലാണ് പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീന്‍ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപനം നടത്തിയത്. ഇതിന്റെ ഭാഗമായി എല്ലാ വീടുകള്‍ക്കും അങ്കണവാടികള്‍ക്കും സ്കൂളുകള്‍ക്കും പഞ്ചായത്ത് ശൗചാലയങ്ങള്‍ അനുവദിച്ചിരുന്നു.
വൈസ് പ്രസിഡന്റ് സലീന കരുമ്പില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ കെ. അബ്ദുല്‍ ഗഫൂര്‍, സി.പി നസീമ, പഞ്ചായത്തംഗങ്ങളായ കെ.വി മജീദ്, ടി.വി നൗഷാദ്, കെ.വി സെയ്താലി, എം.കൃഷ്ണന്, സുഹൈല്‍ അത്താണിക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."