കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ സെക്യൂരിറ്റിയാവാം; സ്ഥിര സര്‍ക്കാര്‍ നിയമനം; ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം
കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ സെക്യൂരിറ്റി പോസ്റ്റില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. കേരള പി.എസ്.സി നേരിട്ട് നടത്തുന്ന സ്ഥിരം നിയമനങ്ങളാണിത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
കേരളത്തിലെ സര്‍വകലാശാലകളില്‍ സെക്യൂരിറ്റി ഓഫീസര്‍ റിക്രൂട്ട്‌മെന്റ്.
ആകെ 02 ഒഴിവുകള്‍.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 55,200 രൂപമുതല്‍ 1,15,300 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായം
18 മുതല്‍ 45 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ 01.01.1979നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ടായിരിക്കും.
യോഗ്യത
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഏതെങ്കിലും വിഷയത്തില്‍ ബിരുദം
ക്യാപ്റ്റന്‍ പദവിയില്‍ നിന്നോ അല്ലെങ്കില്‍ നാവികസേനയില്‍ നിന്നോ വായുസേനയില്‍ നിന്നോ തത്തുല്യ പദവിയില്‍ നിന്നും വിരമിച്ച വിമുക്തഭടന്‍ ആയിരിക്കണം.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ പ്രൊഫൈല്‍ സന്ദര്‍ശിച്ച് വണ്‍ ടൈം രജിസ്‌ട്രേഷന്‍ മുഖേന അപേക്ഷിക്കാം. അതിന് മുന്‍പ് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.
അപേക്ഷ: click
വിജ്ഞാപനം: click
Security in Kerala Universities permanent government appointment Salary above one lakh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."