HOME
DETAILS

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

  
Farzana
October 11 2024 | 04:10 AM

Actors Sreenath Bhasi and Prayaga Martin Deny Ties with Gang Leader in Drug Case Says Police

കൊച്ചി: ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും ഗുണ്ടാനേതാവ് ഓംപ്രകാശിനെ മുന്‍പരിചയം ഇല്ലെന്ന് സ്ഥിരീകരിച്ച് പൊലിസ്. അതേസമയം, ലഹരി ഇടപാടുകളിലെ പ്രധാന കണ്ണിയായ ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളില്‍ പൊലിസിന് സംശയമുണ്ട്. ഇരുവരും തമ്മില്‍ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. എന്നാല്‍ പ്രയാഗയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഇല്ലെന്നും പൊലിസ് വ്യക്തമാക്കി. 

ഇന്നലെ ശ്രീനാഥ് ഭാസിയെ നാലര മണിക്കൂര്‍ പൊലിസ് ചോദ്യം ചെയ്തിരുന്നു. ശ്രീനാഥ് ഭാസിയുടെ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ ഉള്ളതായാണ് സൂചന. താരങ്ങളുടെ ലഹരിപരിശോധന ഉടന്‍ നടത്തേണ്ടതില്ലെന്ന നിലപാടിലാണ് പൊലിസ്.

 ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാര്‍ട്ടിന്റെയും മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വെളുപ്പിന് 4 മണിക്കാണ് ഇരുവരും ആഡംബര ഹോട്ടലില്‍ എത്തിയത്. 7മണിയോടെ ഇരുവരും മുറി വിട്ട് ഇറങ്ങി. ചോദ്യം ചെയ്തത് സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം കാണിച്ചുകൊണ്ടാണ്. ഹോട്ടലില്‍ പോയത് ശ്രീനാഥ് ഭാസിയും ഫ്‌ളാറ്റിലുള്ള സുഹൃത്തുക്കളും ചേര്‍ന്ന് എന്ന് പ്രയാഗ മാര്‍ട്ടിന്‍ മൊഴി നല്‍കിയത്. അവിടെ ആരൊക്കെ ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്നും വിശ്രമിക്കാന്‍ ഒരു മുറിയില്‍ മാത്രമാണ് കയറിയതെന്നും പ്രയാഗ മാര്‍ട്ടിന്‍ മൊഴി നല്‍കി.

ഓം പ്രകാശിനെ ഹോട്ടലില്‍ കണ്ടില്ലെന്നും പ്രയാഗ അന്വേഷണ സംഘത്തിന് മുന്‍പില്‍ മൊഴി നല്‍കി. ഇരുവരും കാക്കനാടുള്ള ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷമാണ് ആഡംബര ഹോട്ടലില്‍ എത്തിയത്. പ്രയാഗ അവിടെ നിന്നും രാവിലെ കോഴിക്കോടേക്ക് തിരിച്ചു. വാര്‍ത്തകള്‍ വന്ന ശേഷം ഓണ്‍ലൈനിലൂടെയാണ് ഓം പ്രകാശിനെ കുറിച്ച് അറിഞ്ഞത് എന്നും പ്രയാഗ പൊലിസിനോട് പറഞ്ഞു. പ്രയാഗയുടെ മൊഴി പൊലിസ് വിശ്വാസത്തില്‍ എടുത്തിട്ടുണ്ട്.

ഇരുവരുടെയും ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിക്കും. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേരുള്ള മറ്റുള്ള ആളുകളുടെ മൊഴിയുമായി താരതമ്യം ചെയ്യും. പൊരുത്തക്കേട് കണ്ടെത്തിയാല്‍ മാത്രമേ ഇരുവരെയും വീണ്ടും വിളിപ്പിക്കുകയുള്ളൂ.

Police confirm no prior connection between actors Sreenath Bhasi, Prayaga Martin, and gang leader Om Prakash. Investigations continue into possible drug-related financial links with Bhasi. Read more details here



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  8 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  9 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  9 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  9 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  10 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  10 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  11 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  11 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  11 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  12 hours ago