പ്രവാചക ജീവിത പഠനം ഓൺലൈൻ പഠന കോഴ്സ് വിജയികൾക്കുള്ള സമ്മാന വിതരണം
സമസ്ത ഇ-ലേണിംഗ് പ്രവാചക ജീവിതം ഓൺലൈൻ പഠന കോഴ്സിൽ വിജയിച്ചവരിൽ നിന്ന് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടവർക്കുള്ള കാഷ് പ്രൈസ് വിതരണം ചെയ്തു. ഒന്നാം സമ്മാനം നേടിയ മുഹമ്മദ് റബീഹ്‌ഖാൻ ബി വേങ്ങൂരിന് പതിനായിരം രൂപ കാഷ് പ്രൈസും രണ്ടാം സ്ഥാനം നേടിയ തബ്‌ശിറ അകമ്പാടത്തിന് അയ്യായിരം രൂപ കാഷ് പ്രൈസും മൂന്നാം സ്ഥാനം നേടിയ മർയം ജുനൈദ മക്കരമ്പറമ്പിന് മൂവായിരം രൂപ കാഷ്പ്രസും ലഭിച്ചു. എസ്.കെ.ഐ.എം.വി.ബി എക്സികുട്ടീവ് മെമ്പർ ഇസ്‌മായിൽ കുഞ്ഞു ഹാജി മാന്നാർ സമ്മാന വിതരണം നിർവ്വഹിച്ചു. അബൂദാബി സുന്നി സെന്റർ ആണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.
കോഴിക്കോട് സമസ്ത കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സമസ്ത ഇ-ലേണിംഗ് ചെയർമാൻ ഡോ. എൻ.എ.എം അബ്ദുൽ ഖാദർ, കൺവീനർ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, പുത്തനഴി മൊയ്തീൻ ഫൈസി, സി.ഇ.ഒ എസ്.വി മുഹമ്മദലി, സി.പി ഇഖ്‌ബാൽ, ഹംസക്കോയ ചേളാരി, ഹാഫിസ് മുഹമ്മദ് ആരിഫ്, അബ്ദുൽ ഹക്കീം ഫൈസി തോട്ടര, സിറാജ് ഫൈസി മാമ്പുഴ, തുടങ്ങിയവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."