ബ്രേക്ക്ഫാസ്റ്റിന് കൊതിയൂറും രുചിയില്‍ ഒരു ചെറുപയര്‍ കറി
രാവിലെ ബ്രേക്ക്ഫാസ്റ്റിന് കഴിക്കാനുള്ള കറി ആലോചിച്ച് വീട്ടമ്മാര്‍ തലേദിവസം തന്നെ ടെന്‍ഷനടിക്കും. എന്നാല്‍ ഇനി അടിപൊളി രുചിയില്‍ ഒരു ഹൈ പ്രോട്ടീന്‍ കറി തയാറാക്കാം. ഏതാണെന്നല്ലേ... നമ്മുടെ ചെറുപയര്‍ കറി തന്നെ.
ചേരുവകള്‍
ചെറുപയര്‍- ഒരു കപ്പ്
മുളകു പൊടി -ഒരു സ്പൂണ്‍
മഞ്ഞപ്പൊടി- കാല്‍ ടീസ്പൂണ്‍
ജീരകപ്പൊടി - കാല്‍ ടീസ്പൂണ്‍
ചെറിയ ഉള്ളി- ഒരു കപ്പ്
ഇഞ്ചി വെളുത്തുള്ളി - പേസ്റ്റ് ഒരു ടേബിള്‍ സ്പൂണ്‍
തക്കാളി-1
പച്ചമുളക്-6
തേങ്ങചിരവിയത് - ഒരു കപ്പ്
കടുക്-ഒരു സ്പൂണ്‍
ഗരം മസാല- ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ചുവട് കട്ടിയുള്ള ഒരു പാനില്‍ അല്ലെങ്കില്‍ കുക്കറില്‍ ആദ്യം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇനി ഇതിലേക്ക് മസാലകള്‍ ചേര്‍ത്തു കൊടുത്ത് വഴറ്റിയെടുക്കുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും ചേര്‍ക്കുക . ഇതൊന്നു റെഡിയായാല്‍ തക്കാളിഇടുക. ഇതിലേക്ക് കുറച്ചു വെള്ള മൊഴിച്ച് നന്നായി എല്ലാം കൂടെ മിക്‌സ് ചെയ്യുക. ഇനി വേവിച്ചുവച്ച ചെറുപയര്‍ ഇതിലേക്കിട്ടു കൊടുക്കുക.
ഇനി മിക്‌സിയുടെ ജാറിലേക്ക് തേങ്ങയും ജീരകവും (ജീരകം വേണമെന്നുള്ളവര്‍ ചേര്‍ക്കുക) വെള്ളവുമൊഴിച്ച് നന്നായി അരച്ചെടുക്കുക. ഇത് വേവിച്ചുവച്ച ചെറുപയറിലേക്ക് ഒഴിക്കുക. നല്ല പോലെ തിളപ്പിച്ചതിനു ശേഷം തീ ഓഫ് ചെയ്യുക. അടിപൊളി ചെറുപയര്‍ കറി റെഡി. പുട്ടിനും ചപ്പാത്തിക്കും പത്തിരിക്കുമൊക്കെ സൂപ്പര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."