കൊളച്ചേരിയില്‍ കര്‍ഷകര്‍ക്ക് ദുരിതം
കൊളച്ചേരി: കൊളച്ചേരി, മയ്യില്‍ മേഖലകളില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വ്യാപക കൃഷി നാശം. കൊളച്ചേരിയിലെ കര്‍ഷകനായ നാരായണന്‍ നമ്പൂതിരിയുടെ 12 ഏക്കറോളം ഭൂമിയില്‍ കൃഷി ചെയ്ത ചേന, ചേമ്പ്, വാഴ തുടങ്ങിയ വിളകളില്‍ പകുതിയിലധികവും കാട്ടുപന്നി നശിപ്പിച്ചു.
കൊളച്ചേരി കൃഷിഭവന്റെ സഹകരണത്തോടെ കഴിഞ്ഞ വര്‍ഷം നാരായണന്‍ നമ്പൂതിരി ചേമ്പ് കൃഷി ചെയ്തിരുന്നു. 3500 കിലോഗ്രാം വിളവ് ലഭിക്കേണ്ട സ്ഥാനത്ത് കേവലം 350 കിലോഗ്രാം വിളവ് മാത്രമാണ് ലഭിച്ചത്. വന്യജീവികളുടെ ആക്രമണം തടയാന്‍ എക്കഡോണെന്ന വിദ്യ പ്രയോഗിക്കാനാണ് കൃഷി വകുപ്പ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ചാക്ക്‌നൂല്‍ മരുന്നില്‍ മുക്കി കൃഷിയിടത്തില്‍ കെട്ടിയാല്‍ ഇതിന്റെ മണം കാട്ടുപന്നിയെ വികര്‍ഷിക്കുമെന്നാണ് പറയുന്നത്. ഇതുഫലപ്രദമല്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇത്രയധികം വിളകള്‍ നശിപ്പിക്കപ്പെട്ടിട്ടും നഷ്ടപരിഹാരം നല്‍കുന്നതിനു പോലും നടപടിയുണ്ടാകുന്നില്ല എന്നത് കര്‍ഷകരെ ഏറെ സങ്കടപ്പെടുത്തുന്നു. ഇതേ നില തുടരുകയാണെങ്കില്‍ കാര്‍ഷിക വൃത്തി ഉപേക്ഷിക്കേണ്ടി വരുമെന്ന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ നാരായണന്‍ നമ്പൂതിരി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."