സിന്‍ഡിക്കേറ്റ് നടപടി: വി.സിയെ ഉപരോധിച്ചു
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് നടപടികള്‍ സുതാര്യമല്ലെന്നാരോപിച്ച് സര്‍വകലാശാല സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ വൈസ് ചാന്‍സലറെ ഉപരോധിച്ചു. സര്‍വകലാശാലയില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തുകയാണെന്നും ഇതിലൂടെ അഴിമതി നടക്കുമെന്നും ആരോപിച്ചായിരുന്നു സമരം. 63 കോടിയോളം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സര്‍വകാശാലയില്‍ നടപ്പാക്കുന്നത്. നാക് അംഗീകാരം ലഭിച്ചതോടെ യു.ജി.സി 20 കോടിയും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട യാതൊരു നടപടികളും അറിയിക്കാതെയാണ് പുതിയ സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ഇതിനു വഴങ്ങാത്ത ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്തു നിന്നു മാറ്റാനും നീക്കം നടക്കുന്നുണ്ട്. തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെ മാത്രം നിലനിര്‍ത്തുന്ന സമീപനമാണ് സിന്‍ഡിക്കേറ്റ് കൈക്കൊള്ളുന്നത്. ഇതിനു വൈസ് ചൈന്‍സലര്‍ മൗനാനുവാദം നല്‍കുന്നതായും നേതാക്കള്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. പ്രശ്‌നങ്ങള്‍ക്കു ഉടന്‍ പരിഹാരം കാണുമെന്ന ഉറപ്പില്‍ ഉപരോധം പിന്‍വലിച്ചു. സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി കെ.പി പ്രേമന്‍, ഇ.കെ ഹരിദാസ്, എ.എന്‍ ഷാലില്‍, രാജേഷ് വരപ്രത്ത് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."