ഹജ്ജ് - ഉംറ വിസ: സഊദിയില്‍ പരിശോധന കര്‍ശനമാക്കി
കണ്ണൂര്‍: ഈ വര്‍ഷത്തെ ഹജ്ജ് -ഉംറ തീര്‍ഥാടനത്തിന്റെ ഭാഗമായി അനധികൃത വിസ ഉപയോഗിക്കുന്നത് തടയാന്‍ സഊദി സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കി. വിസ സംബന്ധമായ പരിശോധനയെ തുടര്‍ന്ന് രണ്ടായിരത്തോളം തീര്‍ഥാടകര്‍ നിരീക്ഷണത്തിലാണ്. നാല്‍പതിലേറെ പേരെ ജിദ്ദാ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് സൂചനയുണ്ട്. നേരത്തെ സഊദി സര്‍ക്കാര്‍ റദ്ദാക്കിയ പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ ഒട്ടിച്ചുവയ്ക്കുന്ന വിസയാണ് വ്യാപകമായി ഉപയോഗിച്ചുവരുന്നത്. ഇതു സംബന്ധിച്ച് സഊദി ഹജ്ജ് മന്ത്രാലയം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇപ്പോള്‍ പേപ്പര്‍ വിസയാണ് ഹജ്ജ്- ഉംറ തീര്‍ഥാടനത്തിനായി ഉപയോഗിക്കുന്നത്. ഇക്കുറി കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടക ക്വാട്ട നേരത്തെ നിറഞ്ഞതിനാല്‍ പലരും മുംബൈ, ഡല്‍ഹി, ഹൈദരബാദ് എന്നിവടങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇതു വളമാക്കി ചില സംഘങ്ങള്‍ വ്യാജ വിസകള്‍ അടിച്ചിറക്കുകയായിരുന്നു. മതിയായ രേഖകളില്ലാതെയെത്തുന്ന തീര്‍ഥാടകര്‍ക്ക് കനത്ത പിഴയാണ് സഊദി എമിഗ്രേഷന്‍ വിഭാഗം ഈടാക്കുന്നത്. രാജ്യത്തെ വിമാനത്താവളങ്ങളിലും ഇതു സംബന്ധിച്ചു പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ രണ്ടായിരത്തോളം പേരെ ഇതിനകം പരിശോധിച്ചു കഴിഞ്ഞു. ഇവരില്‍ പലരുടെയും രേഖകളില്‍ അവ്യക്തതയുള്ളതായി പറയുന്നു. 2000ത്തോളം പാസ്‌പോര്‍ട്ടുകള്‍ സ്റ്റാമ്പു ചെയ്യുന്നതിനായി ഡല്‍ഹിയിലെ എംബസിയില്‍ കെട്ടിക്കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."