കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു
മലപ്പുറം: കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. തൃശൂരിലെ സ്വര്‍ണവ്യാപാരി ജിബിന്റെ ഒരു കോടി രൂപയോളം വില വരുന്ന ഒന്നര കിലോ സ്വര്‍ണമാണ് നഷ്ടമായത്. ശനിയാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം.
കോഴിക്കോട് നിന്ന് അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലാണ് സംഭവം. കുറ്റിപ്പുറത്ത് നിന്നാണ് ജിബിന്‍ ബസില്‍ കയറിയത്. എടപ്പാളിലെത്തിയപ്പോള്‍ ബാഗ് തുറന്നുകിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പെട്ടത്. ജ്വല്ലറിയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.
ചങ്ങരംകുളം പൊലിസില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബസ് പൊലിസ് സ്റ്റേഷനില്‍ എത്തിച്ച് യാത്രക്കാരെ പരിശോധിച്ചെങ്കിലും സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
passenger reports major gold theft on ksrtc bus one crore gold stolen
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."