HOME
DETAILS

വിശേഷ ദിനങ്ങള്‍ക്കനുസരിച്ച് പ്രഖ്യാപിത അവധികളിൽ വേണം ക്രമീകരണം

  
Abishek
July 05 2025 | 02:07 AM

Demand for Timely Declaration of Muslim Holidays in Kerala

മലപ്പുറം: മുസ് ലിം  വിശേഷ ദിനങ്ങളിലെ കേന്ദ്ര, സംസ്ഥാന  പ്രഖ്യാപിത അവധികള്‍ യഥാസമയത്ത് അനുവദിക്കുന്നതിന് സര്‍ക്കാര്‍ നയം രൂപപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു. വിവിധ മതാചാരപ്രകാരമുള്ള വിശേഷ ദിവസങ്ങള്‍ക്ക് സര്‍ക്കാര്‍ നേരത്തെ  അവധി അനുവദിച്ചുവരുന്നുണ്ട്. ചന്ദ്രമാസ പിറവി അടിസ്ഥാനത്തില്‍ കണക്കാക്കുന്ന മുസ്‌ലിം വിശേഷ ദിനങ്ങളെ നേരത്തെയുള്ള ധാരണയില്‍ കലണ്ടറില്‍ രേഖപ്പെടുത്താറാണ് പതിവ്. എന്നാൽ അതതു സമയത്ത് മാസപ്പിറവി അടിസ്ഥാനത്തില്‍ വിശേഷദിനങ്ങളുടെ പ്രഖ്യാപനത്തിനനുസരിച്ച് ഈ അവധി അനുവദിച്ചു കൊടുക്കുന്നതിന് സര്‍ക്കാര്‍ സമ്മർദങ്ങള്‍ക്ക് കാത്തിരിക്കുന്നതായും ആക്ഷേപമുണ്ട്.

മുസ് ലിം വിശേഷ ദിവസങ്ങളായ ചെറിയ പെരുന്നാള്‍, ബലിപെരുന്നാള്‍, മുഹറം, നബിദിനം എന്നിവയ്ക്ക് സര്‍ക്കാര്‍ കലണ്ടറില്‍ പൊതുഅവധിയുണ്ട്. ചാന്ദ്രപ്പിറവിയനുസരിച്ചാണ്  ഈ ദിനങ്ങള്‍ തീരുമാനിക്കുന്നത്. എന്നാല്‍ കലണ്ടറില്‍ നേരത്തെ രേഖപ്പെടുത്തിയ അവധി ഇവയുടെ തലേന്നോ പിറ്റേദിവസമോ ആയിവന്നാല്‍ അവധി പുനഃക്രമീകരിക്കുന്നതിലൂടെ ഇത് പരിഹരിക്കാവുന്നതാണ്. അതേസമയം, മുസ് ലിം സംഘടനകള്‍, സര്‍വിസ് സംഘടനകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുടെ നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവിലാണ് പലപ്പോഴും ഇത് പുനഃക്രമീകരിക്കാറുള്ളൂ. അനുവദിക്കപ്പെട്ട അവധി പുനഃക്രമീകരിക്കുന്നതിന് നിയമസഭയില്‍ ആവശ്യം ഉന്നയിക്കുകയും സര്‍ക്കാരിന് നിവേദനം നല്‍കുകയും ചെയ്യുന്നത് വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്.   

മുസ് ലിം സവിശേഷ ദിനമായ മുഹറം പത്തിന് നിലവില്‍ കേന്ദ്ര, സംസ്ഥാന അവധിയുണ്ട്. ഇത് നേരത്തെ രേഖപ്പെടുത്തിയത് പൊതുഅവധി ദിനമായ ജൂലൈ ആറിന് ഞായറാഴ്ചയാണ്. ഹിജ്‌റ മാസമനുസരിച്ച് തിങ്കളാഴ്ച  (ജൂലൈ 7) മുഹറം 10 കണക്കാക്കുന്നതിനാല്‍ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് സർക്കാർ പുനഃക്രമീകരിച്ചാല്‍ മാത്രമേ അവധി ലഭിക്കൂ. അടുത്ത ദിവസത്തെ അവധിയുടെ കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനം വന്നിട്ടില്ല.

സര്‍ക്കാര്‍ കലണ്ടറില്‍ രണ്ടു പെരുന്നാള്‍ ആഘോഷങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉൾപ്പെടെ ഒരുദിവസമാണ് അവധിയുള്ളത്. ഇത് വർധിപ്പിക്കണമെന്ന ആവശ്യവും ഇതേവരെ പരിഗണിക്കപ്പെട്ടിട്ടില്ല. വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നതിന് തടസമാവുന്ന വിധം പരീക്ഷാക്രമീകരണവും ഇതേപ്രകാരം പ്രയാസം സൃഷ്ടിക്കുന്നുണ്ട്.  
വിശേഷദിനങ്ങളും സമയക്രമങ്ങളും അത് ആചരിക്കുന്നവരേയും അതത്പ്രദേശത്തെയും പരിഗണിച്ച് പുനഃക്രമീകരിക്കുന്ന വ്യവസ്ഥ അവധിദിനം അനുവദിക്കുന്നതില്‍ പിന്തുടരുകയാണ് പരിഹാരമാര്‍ഗം. ഓരോ അവധിദിനത്തിലും പ്രത്യേകം നിവേദനങ്ങളും ആവശ്യങ്ങളും ഉന്നയിക്കുന്ന സാഹചര്യമൊഴിവാക്കാന്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പൊതുതീരുമാനം കൈക്കൊള്ളണമെന്നാണ് ആവശ്യം.

There's a growing demand for the Kerala government to formulate a policy for timely declaration of central and state holidays for Muslim special days. Currently, holidays are declared based on moon sightings, but there's a delay in announcing these holidays, causing inconvenience. A consistent policy would help resolve this issue. Unfortunately, I couldn't find more information on this specific development. You might want to try searching online for more details.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..!  മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ

Kerala
  •  5 hours ago
No Image

പ്രശസ്ത ഇമാറാതി നടി റാസിഖ അൽ തരീഷ് അന്തരിച്ചു

entertainment
  •  5 hours ago
No Image

കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം

Kerala
  •  5 hours ago
No Image

കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather

uae
  •  6 hours ago
No Image

മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്

Kerala
  •  6 hours ago
No Image

തരൂർ ഇസ്‌റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ

Kerala
  •  6 hours ago
No Image

വഖ്ഫ് നിയമ ഭേദഗതി: ഏകീകൃത പോർട്ടലിന്റെ നടപടികൾ വിജ്ഞാപനം ചെയ്ത് കേന്ദ്രം

National
  •  6 hours ago
No Image

ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks

International
  •  6 hours ago
No Image

ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം

National
  •  6 hours ago
No Image

ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു

Kerala
  •  6 hours ago