റമദാനില്‍ നോമ്പു തുറക്കാന്‍ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന എഗ് കെയ്ക്ക്
കോഴിമുട്ട പുഴുങ്ങിയത് -4
സവാള: രണ്ട് കപ്പ്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
ഗരം മസാല- കാല് ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - കാല് ടീസ്പൂണ്‍
മുളകു പൊടി -കാല് ടീസ്പൂണ്‍
ഫില്ലിങ് തയാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍
അല്പം എണ്ണയൊഴിച്ച് അതിലേക്ക് സവാളയിട്ട് വഴറ്റുക. ശേഷം ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. അല്പം ഉപ്പും കൂടെ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഗരംമസാലയും മഞ്ഞപ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് ഒന്നു കൂടെ വഴറ്റുക. ഫില്ലിങ് റെഡി.
ഇനി ഇതിലേക്കുള്ള മാവ് തയ്യാറാക്കാം
മൈദ-2 കപ്പ്
പാല് -2 കപ്പ്
മുട്ട-1
ഉപ്പ്- ആവശ്യത്തിന്
കുരുമുളക് പൊടി-കാല് ടീസ്പൂണ്‍
അല്പം ഓയിലും കൂടെ ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക
ഇനി കേയ്ക്ക് തയ്യാറാക്കാം
ചുവട് കട്ടിയുള്ള ഒരു പാന്‍ അടുപ്പത്ത് വച്ച് അതിലേക്ക് ഈ മാവ് പകുതി ഒഴിച്ചുകൊടുക്കുക(ദോശ ഉണ്ടാക്കുന്ന പോലെ)
ശേഷം ഉണ്ടാക്കിവച്ച ഫില്ലിങ് ഇതിനു മീതെ വിതറുക. അതിനുമുകളില്‍ പുഴുങ്ങി കട്ട് ചെയ്ത മുട്ട ഓരോന്നായി ചുറ്റിലും വയ്ക്കുക. ഇതിനുമീതെ ബാക്കി മാവും കൂടെ ഒഴിച്ചു മൂടിവച്ച് വേവിക്കുക. രുചികരമായ എഗ് കെയ്ക്ക് റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."