HOME
DETAILS

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

  
Web Desk
October 23 2024 | 09:10 AM

UN Report Gazas Economy Devastated Recovery Could Take 350 Years

വാഷിങ്ടണ്‍: ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ ഗസ്സയെ പൂര്‍ണമായും തകര്‍ത്തെറിഞ്ഞെന്ന് യു.എന്‍. ഗസ്സന്‍ സമ്പദ് വ്യവസ്ഥ പഴയ നിലയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കുമെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

യുദ്ധത്തിന് മുമ്പ് തന്നെ ഗസ്സയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വലിയ തകര്‍ച്ചയെ അഭിമുഖീകരിച്ചിരുന്നു. പിന്നാലെ ഇസ്‌റാഈല്‍ അധിനിവേശത്തോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചു. കടുത്ത കുടിവെള്ള, ഇന്ധന, വൈദ്യുതി ക്ഷാമം ഗസ്സയെ വലച്ചു. ഭക്ഷ്യവസ്തുക്കളും ആരോഗ്യസേവനങ്ങളും പോലും ഗസ്സക്ക് ലഭിക്കാതെയായി.

യു.എന്നിന്റെ കണക്കുകള്‍ പ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 96 ശതമാനം ഇടിഞ്ഞു. കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ 93 ശതമാനവും സേവനമേഖലയില്‍ 76 ശതമാനവും ഇടിവുണ്ടായി. ഗസ്സയിലെ തൊഴിലില്ലായ്മ 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 81.7 ശതമാനമായി ഉയര്‍ന്നു. ഗസ്സയിലെ ഇസ്‌റാഈല്‍ അധിനിവേശം ഇനിയും തുടരുകയാണെങ്കില്‍ സ്ഥിതി വീണ്ടും രൂക്ഷമാകുമെന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഗസ്സയിലെ 88 ശതമാനം സ്‌കൂളുകളും തകര്‍ക്കപ്പെട്ടിരിക്കുന്നു. 36 ആശുപത്രികളില്‍ 21 എണ്ണവും പ്രവര്‍ത്തിക്കുന്നില്ല. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ 105 എണ്ണത്തില്‍ 45 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. 62 ശതമാനം വീടുകളും തകര്‍ക്കപ്പെട്ടു. 59 ശതമാനം കുടിവെള്ള വിതരണ സംവിധാനങ്ങളും അഴുക്കുചാലുകളും തകര്‍ക്കപ്പെട്ടുവെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമായാലും 2007 മുതല്‍ 2022 വരെയുള്ള അവസ്ഥയിലേക്ക് ഗസ്സയുടെ സമ്പദ് വ്യവസ്ഥ എത്തണമെങ്കില്‍ 350 വര്‍ഷം വേണ്ടി വരുമെന്നും യു.എന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

A UN report states that Israeli attacks have completely devastated Gaza, predicting that it could take 350 years for the region's economy to recover to its previous state.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  8 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  8 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  8 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  8 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  8 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  8 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  8 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  8 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  8 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  8 days ago