HOME
DETAILS

വോട്ടെടുപ്പ് കഴിഞ്ഞിട്ട് ആറുമാസം; വടകരയിലെ രണ്ട് ബൂത്തിലെ  വോട്ടുകള്‍ ഇനിയും എണ്ണിയില്ല

  
October 25, 2024 | 3:08 AM

Six months after the polls Votes in two booths in Vadakara are yet to be counted

കോഴിക്കോട്: സംസ്ഥാനത്ത്  പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ആറുമാസമായെങ്കിലും രണ്ട് ബൂത്തുകളിലെ വോട്ട് ഇനിയും എണ്ണിയില്ല. വടകര പാര്‍ലമെന്റ്  മണ്ഡലത്തിലെ അഴിയൂര്‍ ആറാം നമ്പര്‍ ബൂത്ത്, ചോറോട് 83 ാം നമ്പര്‍  ബൂത്ത് എന്നിവിടങ്ങളിലാണ് വോട്ടെണ്ണാത്തത്. 
 ആറാം നമ്പര്‍ ബൂത്തിലെ വോട്ട് എണ്ണാനെടുത്തപ്പോള്‍ ബാലറ്റ് അക്കൗണ്ടിലും വോട്ടിങ് മെഷിനിലും രണ്ടുതരം കണക്ക് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വോട്ടിന്റെ  കണക്കില്‍ വ്യത്യാസം വന്നതിനെ തുടര്‍ന്ന് പരാതി ഉയര്‍ന്നു. 

തുടർന്ന് വോട്ടെണ്ണൽ മാറ്റിവയ്ക്കുകയായിരുന്നു. ചോറോട് പഞ്ചായത്തിലെ 83 ാം നമ്പര്‍ ബൂത്തിലെ ഇ.വി.എം മെഷീൻ എണ്ണാനെടുത്തപ്പോള്‍ നേരത്തെ തന്നെ തുറന്നതായി കണ്ടു. തുടർന്ന് വോട്ടെണ്ണൽ മാറ്റിവയ്ക്കുകയായിരുന്നു.  പരാതികള്‍ അന്വേഷിച്ച് വേണ്ട നടപടികള്‍ എടുക്കാന്‍  തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാവണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണനും കണ്‍വീനര്‍ അഹമ്മദ് പുന്നക്കലും ആവശ്യപ്പെട്ടു.

 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1,14,506 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ എല്‍.ഡി.എഫിലെ കെ.കെ ശൈലജയെ പരാജയപ്പെടുത്തിയത്. ഇത്ര വലിയ ഭൂരിപക്ഷം ലഭിച്ചതിനാൽ രണ്ട് ബൂത്തിലെയും വോട്ടുകണക്ക് ഫലത്തെ ബാധിക്കില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  a day ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  a day ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  a day ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  a day ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  a day ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  a day ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  a day ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  a day ago