HOME
DETAILS

വയനാട്ടിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ കലഹം

  
Laila
October 26 2024 | 04:10 AM

Controversy in BJP over Wayanad candidate

കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ കലഹം. രാജ്യം ശ്രദ്ധിക്കുന്ന തെരഞ്ഞെടുപ്പായിട്ടും ദുർബല സ്ഥാനാർഥിയെ നിർത്തിയെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഗ്രൂപ്പ് വീതംവയ്പാണ് സ്ഥാനാർഥിനിർണയത്തിലെ അപാകതയ്ക്ക് കാരണമെന്ന പൊതുവികാരം പാർട്ടിയിൽ ശക്തമാണ്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കെ. സുരേന്ദ്രൻ പക്ഷത്തെ സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയപ്പോൾ വയനാട് മണ്ഡലം പി.കെ കൃഷ്ണദാസ് വിഭാഗം ചോദിച്ചുവാങ്ങുകയായിരുന്നു.

സംസ്ഥാനതലത്തിൽ അറിയപ്പെടുന്ന ആരെയെങ്കിലും സ്ഥാനാർഥിയാക്കണമെന്ന നിർദേശം അട്ടിമറിക്കപ്പെട്ടതിന് പിന്നിൽ നേതൃത്വത്തിലെ ഭിന്നതയാണെന്നും പ്രവർത്തകർ ആരോപിക്കുന്നു.  പി.കെ കൃഷ്ണദാസ്, എം.ടി രമേശ് എന്നിവരുടെ പിടിവാശിയാണ് നവ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കിയതിന് പിന്നിലെന്നും ഇത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നുമാണ് പാർട്ടിയിൽ ഉയരുന്ന പ്രധാന വിമർശനം. 

ബി.ജെ.പിയുടെ കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രധാന ഭാരവാഹികൾ ഉൾപ്പെടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ സ്ഥാനാർഥിക്കെതിരേ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. തീർത്തും അപ്രതീക്ഷിതമായി നവ്യ ഹരിദാസ് സ്ഥാനാർഥിത്വത്തിലേക്ക് വന്നത് വയനാട്ടിലെയും കോഴിക്കോട്ടെയും ഭൂരിഭാഗം പ്രവർത്തകർക്കും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല.

പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതോടെ ദേശീയശ്രദ്ധ ലഭിക്കുന്ന മണ്ഡലത്തിൽ ശോഭ സുരേന്ദ്രനെ പോലെ മുൻനിര നേതാക്കളിൽ ആരെയെങ്കിലും സ്ഥാനാർഥിയാക്കുമെന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ. നവ്യ ഹരിദാസ് സ്ഥാനാർഥിയാകുന്നതിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ, പാലക്കാട്ട് സി. കൃഷ്ണകുമാറിന്റെ സ്ഥാനാർഥിത്വം ഉറപ്പാക്കുന്നതിനായി സുരേന്ദ്രൻ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. 

യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള മത്സരത്തിൽ ബി.ജെ.പി വെറും കാഴ്ചക്കാരായി നിൽക്കേണ്ട സാഹചര്യമാണ് വയനാട്ടിൽ ഉള്ളതെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. പ്രവർത്തന പാരമ്പര്യമില്ലാതെ കടന്നുവന്ന നവ്യ ഹരിദാസിനെ അമിത പ്രാധാന്യം നൽകി വളർത്താൻ ഒരുവിഭാഗം നീക്കം നടത്തുകയാണെന്നും വിമർശനമുയരുന്നു. കോർപറേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ പെരുമ പറഞ്ഞ് വലിയ സ്ഥാനങ്ങൾ നവ്യക്ക് നൽകുന്നതിൽ പാർട്ടിയിലെ മഹിളാ നേതാക്കൾക്കും കടുത്ത അമർഷമുണ്ട്. രാഹുൽ ഗാന്ധിക്കെതിരേ മത്സരിച്ചാൽ ലഭിക്കുന്ന ദേശീയശ്രദ്ധയാണ് കഴിഞ്ഞതവണ സുരേന്ദ്രനെ വയനാട്ടിൽ മത്സരിക്കാൻ പ്രേരിപ്പിച്ചത്.

എന്നാൽ, ഉപതെരഞ്ഞെടുപ്പിനെ ഗൗരവമായി കാണുന്നില്ലെന്ന സന്ദേശമാണ് അപ്രധാന സ്ഥാനാർഥിയെ നിർത്തിയതിലൂടെ പൊതുസമൂഹത്തിന് നൽകുന്നതെന്നും ഇത് പാർട്ടിയുടെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നും മുതിർന്ന നേതാക്കൾ  ചൂണ്ടിക്കാട്ടുന്നു. നവ്യ ഹരിദാസിന്റെ പത്രിക സമർപ്പണത്തിന് സുരേന്ദ്രൻ എത്തിയിരുന്നില്ല. അദ്ദേഹവുമായി അടുപ്പം പുലർത്തുന്ന നേതാക്കളെല്ലാം പാലക്കാട്ട് ക്യാംപ് ചെയ്യുകയാണ്. വയനാട്ടിൽ കൃഷ്ണദാസ് പക്ഷത്തെ നേതാക്കൾ മാത്രമാണ് പ്രവർത്തന രംഗത്തുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  12 minutes ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  28 minutes ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  44 minutes ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  an hour ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  an hour ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  3 hours ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  3 hours ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  3 hours ago