കാനഡയില്‍ ഇന്ത്യന്‍ വംശജനായ 28കാരന്‍ വെടിയേറ്റ് മരിച്ചു; പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോരെന്ന് നിഗമനം
ബര്‍ണബി: കാനഡ ബര്‍ണബയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു. 28കാരനായ ദില്‍രാജ് സിങ് ഗില്‍ ആണ് മരിച്ചത്. വന്‍ഗോവറിലെ തന്റെ താമസസ്ഥലത്ത് വെച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോരാണ് വെടിവെപ്പിന് പിന്നിലെന്നാണ് പൊലിസിന്റെ നിഗമനം. ഗില്ലിനെ നേരത്തെ അറിയാമായിരുന്നവെന്നും പൊലിസ് വ്യക്തമാക്കുന്നു.
ജനുവരി 22നായിരുന്നു സംഭവം. കാനഡവേയുലെ 3700 ബ്ലോക്കില്‍ വെടിവെപ്പ് നടന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലിസ് സ്ഥലത്തെത്തുന്നത്. അവിടെ ഗില്ലിനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തി. ഇയാളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും കഴിഞ്ഞില്ലെന്ന് പൊലിസ് പറയുന്നു.
തൊട്ടുപിന്നാലെ ബക്സ്റ്റണ്‍ സ്ട്രീറ്റിലെ 5000 ബ്ലോക്കില്‍ തീപിടിച്ച ഒരു വാഹനം ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു വെടിവയ്പ്പുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ബ്രിട്ടീഷ് കൊളംബിയ ബര്‍ണബി പൊലിസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം ആണ് ഇപ്പോള്‍ കൊലപാതകം അന്വേഷിക്കുന്നത്. 'മിസ്റ്റര്‍ ഗില്ലിനെ പൊലിസിന് അറിയാമായിരുന്നു, വെടിവയ്പ്പിന് ബിസി ഗ്യാങ് സംഘര്‍ഷവുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്' പ്രസ്താവനയില്‍ പറയുന്നു.
'ബക്സ്റ്റണ്‍ സ്ട്രീറ്റിലെ 5000 ബ്ലോക്കില്‍ കത്തിക്കൊണ്ടിരിക്കുന്ന വാഹനത്തിന് കൊലപാതകവുമായി ബന്ധമുണ്ടെന്ന് അന്വേഷകര്‍ സ്ഥിരീകരിച്ചതയും രിപ്പോര്‍ട്ടുണ്ട്. വാഹനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലിസ്.
'പൊതുസ്ഥലത്ത് നടക്കുന്ന ഇത്തരം ലസംഭവങ്ങള്‍ പൊലിസിന് മാത്രമല്ല, മുഴുവന്‍ സമൂഹത്തിനും അങ്ങേയറ്റം അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
a 28-year-old indian-origin man was shot dead in burnaby, british columbia, canada, with police suspecting a gang-related conflict behind the killing. the incident has raised serious public safety concerns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."