HOME
DETAILS

പൊലിസ് മാതൃകയിൽ എം.വി.ഡിക്ക് ഇനി മോട്ടോർ ട്രാൻസ്‌പോർട്ട് വിങ്

  
ബാസിത് ഹസൻ
November 02 2024 | 03:11 AM

MVD will now have a motor transport wing on the model of police

തൊടുപുഴ: പൊലിസ് മാതൃകയിൽ മോട്ടോർ വാഹന വകുപ്പിനും ഇനി മോട്ടോർ ട്രാൻസ്‌പോർട്ട് വിങ്. സാങ്കേതിക വിഭാഗത്തിന്റെ അഭാവംമൂലം മോട്ടോർ വാഹന വകുപ്പ് വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ അടക്കം ഏകോപിപ്പിക്കാൻ നിലവിൽ സംവിധാനമില്ല. വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങൾ സംബന്ധിച്ചും കൃത്യമായ വ്യവസ്ഥയില്ല.

വാഹനങ്ങളുടെ അഭാവം വകുപ്പിന്റെ പ്രവർത്തനങ്ങൾ താളംതെറ്റുന്ന അവസ്ഥ മുൻനിർത്തിയാണ് ഏകോപനത്തിനായി മോട്ടോർ ട്രാൻസ്‌പോർട്ട് വിങ് രൂപീകരിച്ച് ട്രാൻസ്‌പോർട്ട് കമ്മിഷണർ നാഗരാജു ചക്കിലം ഉത്തരവ് പുറപ്പെടുവിച്ചത്. ട്രാൻസ്‌പോർട്ട് കമ്മിഷണർ ഓഫിസിൽ ഇതിനായി പ്രത്യേകം തസ്തിക സൃഷ്ടിച്ചു. മോട്ടോർ ട്രാൻസ്‌പോർട്ട് വിങ്ങിന്റെ ചുമതല മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കായിരിക്കും. ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം.

മോട്ടോർ വാഹന വകുപ്പിനു നിലവിൽ 305 വാഹനങ്ങളാണ് സ്വന്തമായുള്ളത്. ഇതിൽ 228 ലൈറ്റ് മോട്ടോർ വാഹനങ്ങളും 6 ഇരുചക്ര വാഹനങ്ങളും 71 ഇലക്ട്രിക് വാഹനങ്ങളുമാണ്. ഇലക്ട്രിക് വാഹനങ്ങൾ അനർട്ടിൽനിന്നും ലീസിനെടുത്തതാണ്. അഞ്ച് ഇരുചക്ര വാഹനങ്ങൾ അടക്കം 64 വാഹനങ്ങൾ 15 വർഷമായതിനെ തുടർന്ന് രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞതിനാൽ കട്ടപ്പുറത്താണ്. മേജർ തകരാറുകൾ മൂലം 5 വാഹനങ്ങളും ഷെഡിലാണ്. ഇതോടെ 69 വാഹനങ്ങളാണ് നിരത്തൊഴിഞ്ഞത്.

വാഹനങ്ങളുടെ അഭാവം മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. പരിശോധന നിലച്ചതോടെ പിഴയിനത്തിൽ സർക്കാരിനു ലഭിക്കേണ്ട ഭീമമായ തുക നഷ്ടപ്പെടുകയാണെന്നു കാണിച്ച് മുൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു. കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കു പകരം പുതിയ വാഹനങ്ങൾ അനുവദിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. 

ഉദ്യോഗസ്ഥർ ശരാശരി  ഒരു ലക്ഷം രൂപയുടെ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു എന്ന് കണക്കാക്കിയാൽ പോലും ഒരു സബ് ആർ.ടി ഓഫിസിൽ ഏറ്റവും കുറഞ്ഞത് 5 ലക്ഷം രൂപ കോംപൗണ്ടിങ് ഫീസ് ഇനത്തിൽ ഓരോ മാസവും സർക്കാരിലേക്ക് വരുമാനമായി ലഭിക്കേണ്ടിയിരുന്നത് നഷ്ടപ്പെടുകയാണ്. റവന്യു ഏണിങ് ഡിപ്പാർട്ട്‌മെന്റായ മോട്ടോർ വാഹന വകുപ്പിനു വാഹനം വാങ്ങാൻ ചെലവഴിക്കേണ്ടിവരുന്ന തുക രണ്ടോ മൂന്നോ മാസം ലഭിക്കുന്ന പിഴത്തുകയിൽ നിന്നുതന്നെ സർക്കാരിന് തിരികെ ലഭിക്കുമായിരുന്നു. 

തുടർന്ന് ലഭിക്കുന്ന പിഴത്തുക മുഴുവൻ ലാഭമാണ്. വാഹനം നൽകാത്തതുമൂലം സർക്കാർ ഖജനാവിലേക്ക് ഈയിനത്തിൽ ലഭിക്കേണ്ട പണം നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്ന് എം.വി.ഡി ഉദ്യോഗസ്ഥർ പറയുന്നു. ടാക്‌സേഷൻ പ്രവർത്തനങ്ങളും യഥാസമയം നടത്താനാവുന്നില്ല. ഓരോ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരും ഒരു മാസം കുറഞ്ഞത് 150 നിയമലംഘനങ്ങൾ കണ്ടെത്തണമെന്നും 2 ലക്ഷം രൂപ പിഴയീടാക്കണമെന്നുമുള്ള 2019 ലെ സർക്കുലർ നിലനിൽക്കുന്നുണ്ട്.

വാഹനമില്ലാത്തതിനാൽ പലയിടത്തും അപകടത്തിൽപെട്ട വാഹനങ്ങളുടെ പരിശോധന യഥാസമയത്ത് നടത്താൻ കഴിയുന്നില്ല. ദിവസേന ഒന്നിലധികം പൊലിസ് സ്റ്റേഷൻ പരിധിയിലെങ്കിലും ഉദ്യോഗസ്ഥർക്ക് വാഹനം പരിശോധിക്കാൻ പോകേണ്ടി വരാറുണ്ട്. പലപ്പോഴും അപകടത്തിൽപെട്ട വാഹന ഉടമകൾ ഏർപ്പാടാക്കുന്ന വാഹനങ്ങളെയാണ് ഉദ്യോഗസ്ഥർ ആശ്രയിക്കുന്നത്. 
ഇത് പരാതികൾക്ക് ഇടയാക്കുന്നുണ്ട്.

ടാക്‌സി വാഹനങ്ങൾ എടുത്തുപോയതിന്റെ വാടക ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതിനെല്ലാം പരിഹാരമായാണ് വാഹനങ്ങളുടെ ഏകോപനത്തിനായി മോട്ടോർ ട്രാൻസ്‌പോർട്ട് വിങ് രൂപീകരിച്ചത്. നിലവിൽ സംസ്ഥാനത്ത് പൊലിസിനു മാത്രമാണ് പ്രത്യേക മോട്ടോർ ട്രാൻസ്‌പോർട്ട് വിങ്ങുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  3 days ago
No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  3 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  3 days ago
No Image

ബശ്ശാര്‍ രാജ്യം വിട്ടു- റിപ്പോര്‍ട്ട് ; സ്വോഛാധിപത്യ ഭരണത്തിന് അന്ത്യമായെന്ന് പ്രതിപക്ഷം

International
  •  3 days ago
No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  3 days ago
No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  3 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന സംഘത്തിന്റെ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു 

Kerala
  •  3 days ago
No Image

സ്മാർട്ട്‌ സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു

Kerala
  •  3 days ago
No Image

BJP അധികാരത്തിലേറി തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍ നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസയച്ച് സംസ്ഥാന സര്‍ക്കാര്‍

National
  •  3 days ago
No Image

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

International
  •  3 days ago