HOME
DETAILS

ഒമാന്‍, കുവൈത്ത് ജോയിന്റ് കമ്മിറ്റിയുടെ പത്താമത് യോഗം കുവൈത്തില്‍ നടന്നു

  
November 02, 2024 | 4:55 AM

Oman-Kuwait Joint Committee Convenes for 10th Meeting

കുവൈത്ത്:  ഒമാന്‍, കുവൈത്ത് ജോയിന്റ് കമ്മിറ്റിയുടെ പത്താമത് യോഗം കുവൈത്തില്‍ നടന്നു. ഒമാനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദിയും കുവൈത്തിനെ പ്രതിനിധീകരിച്ച് അബ്ദുല്ല അലി അല്‍ യഹ്യയും പങ്കെടുത്തു.

സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിന്റെയും കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെയും ചരിത്രപരമായ സന്ദര്‍ശനങ്ങള്‍ ദൃഢമായ ബന്ധത്തിന്റെ പുതിയ യുഗത്തിന് തുടക്കമിട്ടതായി സയ്യിദ് ബദര്‍ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

രണ്ട് സന്ദര്‍ശനങ്ങളും സംയുക്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന തന്ത്രപ്രധാന മേഖലകളില്‍ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിന്റെ സൂചന നല്‍കി.

സാംസ്‌കാരികം, കല, ഭൂഗതാഗതം, കൃഷി, ഉപഭോക്തൃ സംരക്ഷണം, മുനിസിപ്പല്‍ ജോലി തുടങ്ങിയ മേഖലകളിലെ നിരവധി ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. നാവിഗേറ്റര്‍മാര്‍ക്കുള്ള മാരിടൈം സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കുന്നതിനുള്ള ധാരണാപത്രവും ഒപ്പുവച്ചു. യോഗത്തില്‍ ഇരുഭാഗത്തുനിന്നും നിരവധി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

The Oman-Kuwait Joint Committee has successfully held its 10th meeting in Kuwait, fostering bilateral cooperation and strengthening ties between the two nations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വീട്ടുകാർ എന്നെ മനസ്സിലാക്കുന്നില്ല'; സീരിയൽ നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ

National
  •  3 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത് കോഴിക്കോട് ബീച്ചില്‍ ഉപേക്ഷിച്ചു; രണ്ട് പേര്‍ പിടിയില്‍

Kerala
  •  3 days ago
No Image

താന്‍ നിരപരാധി, എല്ലാം ചെയ്തത് സഖാവ് പറഞ്ഞിട്ടെന്ന് വിജയകുമാറിന്റെ മൊഴി; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് 

Kerala
  •  3 days ago
No Image

​ഗുണ്ടാ വിളയാട്ടം: യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; രണ്ട് ഗുണ്ടകൾ പിടിയിൽ

Kerala
  •  3 days ago
No Image

In Depth News: ഇന്ത്യയ്ക്ക് വെള്ളവും വായുവും നല്‍കുന്ന ആരവല്ലി, ഹിമാലയത്തെക്കാള്‍ പഴക്കം; കേന്ദ്രസര്‍ക്കാരിന് താല്‍പ്പര്യങ്ങള്‍ പലത്

National
  •  3 days ago
No Image

സുരക്ഷാവീഴ്ച തുടർക്കഥ: ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്തുനിന്ന് വീണ്ടും ചാടിപ്പോയി

crime
  •  3 days ago
No Image

മുന്‍ എം.എല്‍.എ പിഎം മാത്യു അന്തരിച്ചു

Kerala
  •  3 days ago
No Image

കരിയാത്തുംപാറയിൽ വിനോദസഞ്ചാരത്തിനെത്തിയ ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

പുതുവര്‍ഷാഘോഷം: അന്തിമ തയാറെടുപ്പുകള്‍ അവലോകനം ചെയ്ത് ദുബൈ പൊലിസ്

uae
  •  3 days ago
No Image

ഉമയനല്ലൂരിൽ നെയിം പ്ലേറ്റ് നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം; തലനാരിയ്ക്ക് ഒഴിവായത് വൻ ദുരന്തം

Kerala
  •  3 days ago