HOME
DETAILS

'നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂ'ഗസ്സയിലെ നരവേട്ടക്ക് മുമ്പ് ട്രംപ് പറഞ്ഞതിങ്ങനെ; ഇസ്‌റാഈലിന്റെ 'ഉറ്റ സുഹൃത്ത്' പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടു വരുമോ?

  
Web Desk
November 07, 2024 | 4:23 AM

Trumps Potential Return to Presidency Raises Concerns Over Middle East Stance and Ukraine War Promises

ഇസ്‌റാഈലിന്റെ 'കൂടുതല്‍ നല്ല' ഉറ്റ സുഹൃത്തായി അറിയപ്പെടുന്ന ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി ഒരിക്കല്‍ക്കൂടി വരുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് പശ്ചിമേഷ്യയില്‍ അദ്ദേഹം സ്വീകരിക്കുന്ന നിലപാടിനെ. നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂവെന്നാണ് ഗസ്സയില്‍ കൂട്ടക്കൊല നടത്തിവരുന്ന ഇസ്‌റാഈലിന് മുമ്പ് ട്രംപ് കൊടുത്ത നിര്‍ദേശം. 

ഫലസ്തീന്‍ വിഷയത്തിലെ ട്രംപിന്റെ തീവ്രനിലപാട് പലപ്പോഴും വിവാദമായതാണ്. യു.എസ് കാംപസുകളിലുടനീളം നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രക്ഷോഭങ്ങളെ ശക്തമായി അടിച്ചമര്‍ത്തണമെന്നതാണ് ട്രംപിന്റെ നിലപാട്. വംശഹത്യാവിരുദ്ധ പ്രക്ഷോഭങ്ങളെ അദ്ദേഹം അപലപിക്കുകയും ചെയ്തിരുന്നു.

ഗസ്സയിലെ കൂട്ടക്കുരുതി ഒരുവര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ടെലിഫോണില്‍ സംസാരിക്കുന്നതിനിടെയാണ്, 'നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂ' എന്ന്  ട്രംപ് പറഞ്ഞത്. തുര്‍ക്കി വാര്‍ത്താ ഏജന്‍സി അനദോലുവാണ് നെതന്യാഹുവും ട്രംപും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. ലബനാനില്‍ ഹിസ്ബുല്ലയെ ലക്ഷ്യംവച്ച് ഇസ്‌റാഈല്‍ നടത്തിയ പേജര്‍ ആക്രമണങ്ങളെയും ട്രംപ് സംഭാഷണത്തില്‍ പിന്തുണയ്ക്കുന്നുണ്ട്. ഇസ്‌റാഈലിനെ പിന്തുണയ്ക്കുന്ന നയമാണ് യു.എസ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെങ്കിലും ഗസ്സയില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെ അപലപിക്കുകയും വെടിനിര്‍ത്തല്‍ എത്രയും വേഗം വേണമെന്നുമായിരുന്നു ഡമോക്രാറ്റായ ജോ ബൈഡന്റെ നിലപാട്. വെടിനിര്‍ത്തലിനായി അദ്ദേഹം പലപ്പോഴും ഇടപെട്ടെങ്കിലും, അതേസമയം തന്നെ ഇസ്‌റാഈലിന് ആയുധം നല്‍കുകയുംചെയ്യുന്ന ഇരട്ടത്താപ്പാണ് തുടര്‍ന്നത്.

അതേസമയം, പ്രത്യക്ഷത്തില്‍ തീവ്ര ഇസ്‌റാഈല്‍ അനുകൂലിയായി അറിയപ്പെടുന്ന വ്യക്തിയാണെങ്കിലും ട്രംപ് എന്തുനിലപാട് സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരേസമയം ലബനാനിലും ഗസ്സയിലും വ്യോമാക്രമണത്തിനായി ദശലക്ഷക്കിന് ഡോളര്‍ നഷ്ടപ്പെടുത്തുന്ന ഇസ്‌റാഈലിനെ യു.എസിന്റെ 51ാംമത്തെ സംസ്ഥാനമായി പരിഗണിച്ച് കൈയയച്ച് സഹായിക്കുന്ന രീതി ട്രംപ് പിന്തുടര്‍ന്നേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 'സര്‍പ്രൈസ്' നീക്കങ്ങള്‍ ട്രംപില്‍നിന്ന് ഉണ്ടായേക്കാമെന്നും യു.എസിന്റെ ഒന്നാംനമ്പര്‍ ശത്രുവായി കരുതുന്ന വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി സിംഗപ്പൂരില്‍വച്ച് കൂടിക്കാഴ്ച നടത്തി ഹസ്തദാനം നല്‍കിയ അദ്ദേഹം പശ്ചിമേഷ്യന്‍ വിഷയത്തിലും അമ്പരപ്പിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടുന്ന നിരീക്ഷകര്‍ ഉണ്ട്.

ഉക്രൈന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കും ട്രംപിന്റെ ഉറപ്പ് 

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം പരിഹരിക്കുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഞാന്‍ പ്രസിഡന്റായാല്‍ ആ യുദ്ധം ഒരു ദിവസം കൊണ്ട് പരിഹരിക്കും എന്നാണ് പ്രഖ്യാപിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായും ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്. പുടിനുമായി പൊതുവെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ട്രംപ്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംഎൽഎസ്സിൽ മെസിയേക്കാൾ വലിയ സ്വാധീനമുണ്ടാക്കാൻ ആ താരത്തിന് സാധിക്കും: മുൻ ഇന്റർ മയാമി താരം

Football
  •  9 hours ago
No Image

എസ്ഐആർ; അർഹരായവരെ ഉൾപ്പെടുത്താൻ വില്ലേജ് ഓഫീസുകളിൽ ഹെല്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കും

Kerala
  •  10 hours ago
No Image

സ്വന്തം ബസ്സില്‍ ഡ്രൈവിങ് സീറ്റില്‍ കല്യാണ ചെക്കന്‍; മലപ്പുറത്ത് ഹിറ്റായി കല്യാണം

Kerala
  •  10 hours ago
No Image

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവങ്ങളുടെ വയറ്റത്ത് അടിച്ച നടപടി; രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ 

Kerala
  •  10 hours ago
No Image

ചെന്നൈയിൽ പുതിയ റോളിൽ തിളങ്ങാൻ സഞ്ജു; വമ്പൻ നീക്കത്തിനൊരുങ്ങി സിഎസ്കെ

Cricket
  •  10 hours ago
No Image

സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകള്‍ക്ക് അധ്യക്ഷന്മാരായി; ഏഴിടത്ത് യുഡിഎഫ്,ഏഴിടത്ത് എല്‍ഡിഎഫ്

Kerala
  •  10 hours ago
No Image

തിരുവനന്തപുരത്ത് ചരിത്രം പിറന്നു; ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കിയത് ലോക റെക്കോർഡ്

Cricket
  •  11 hours ago
No Image

സംസ്ഥാനത്ത് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; പലയിടത്തും നാടകീയ നീക്കങ്ങള്‍

Kerala
  •  11 hours ago
No Image

ഫുട്ബോളിലെ ആ 'രാക്ഷസന്റെ' പിതാവ് മെസ്സിയാണ്; നെയ്മർക്കൊപ്പം കളിക്കാൻ മോഹിച്ച കഥയുമായി ഗാർഡിയോള

Football
  •  12 hours ago
No Image

അടിതെറ്റി ഹിറ്റ്മാൻ, ആദ്യ പന്തിൽ വീണു; നിശബ്ദമായി സ്റ്റേഡിയം,നിരാശയോടെ ആരാധകർ

Cricket
  •  12 hours ago