HOME
DETAILS

വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നല്‍കുന്നില്ല; തത്തംപള്ളി ഹൗസിംഗ് സഹകരണ സംഘത്തിനെതിരേ ഇടപാടുകാര്‍ രംഗത്ത്

  
backup
September 01 2016 | 01:09 AM

%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82


ആലപ്പുഴ:  ഹൗസിംഗ് സഹകരണ സംഘത്തില്‍ ഇടപാടു നടത്തുന്നതിനായി ഈടുവച്ച ആധാരം തിരികെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടപാടുകാര്‍ രംഗത്ത്.
തത്തംപള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഹൗസിംഗ് സഹകരണ സംഘത്തിലെ ഇടപാടുകാരാണ് വായ്പാ തുക തിരികെ നല്‍കിയിട്ടും ഈടു നല്‍കിയ ആധാരങ്ങള്‍ തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതിയുമായി രംഗത്തെത്തിയത്. 20,000 മുതല്‍ മൂന്നു ലക്ഷം വരെ വായ്പയെടുത്ത 120 ഓളം ഇടപാടുകാര്‍ക്കാണ് ആധാരങ്ങള്‍ ലഭിക്കാനുള്ളത്. സൊസൈറ്റി നിബന്ധന പ്രകാരം വായ്പയും പലിശയും തിരിച്ചടച്ച് ഇടപാടു പൂര്‍ത്തിയാക്കിയെങ്കിലും ആധാരം തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സൊസൈറ്റിയില്‍ ഈടു നല്‍കിയ ആധാരങ്ങള്‍ എറണാകുളം ആസ്ഥാനമായ ഹൗസിംഗ് ഫെഡറേഷനില്‍ പണയപ്പെടുത്തി സൊസൈറ്റി അധികൃതര്‍ പണം വാങ്ങിയതായി ബോധ്യപ്പെട്ടു. എന്നാല്‍ ഈ വായ്പ തുക സൊസൈറ്റി അധികൃതര്‍ തിരിച്ചടച്ചതുമില്ല.
ഹൗസിംഗ് ഫെഡറേഷന്‍ നല്‍കിയ വായ്പയും പലിശയും തിരിച്ചടച്ചാല്‍ ആധാരങ്ങള്‍ നല്കാമെന്നാണ് ഇടപാടുകാര്‍ക്ക് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. അതേസമയം മുതലും പലിശയും സഹിതം സൊസൈറ്റിയില്‍ ഇടപാടുകാര്‍ പൂര്‍ണമായും വായ്പതുക അടച്ച് തീര്‍ത്തതുമാണ്. സൊസൈറ്റിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് അധികാരികള്‍ക്ക് പരാതി നല്‍കിയതിന്റെ  അടിസ്ഥാനത്തില്‍ 2011ല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായതായി അറിയില്ലെന്നും ഇടപാടുകാര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് പരാതി നല്‍കാനൊരുങ്ങുകയാണ് ഇടപാടുകാര്‍.
ഇതോടൊപ്പം ഭാവി സമരപരിപാടികള്‍ക്കും തയാറെടുക്കുകയാണെന്ന് ആം ആദ്മി അഴിമതി വിരുദ്ധ സമിതി ഭാരവാഹികളായ ലാല്‍മാത്യു, എം.കെ ഷാജി, നാസര്‍ ആറാട്ടുവഴി, മത്തായി മാളികമുക്ക്, ബാബു ഓമനപ്പുഴ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍  പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  19 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  19 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  19 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  19 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  19 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  19 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  19 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  19 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  19 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  19 days ago