HOME
DETAILS
MAL
കുമ്പംകല്ലില്‍ നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
backup
September 01 2016 | 01:09 AM
തൊടുപുഴ: തൊടുപുഴ നഗരസഭയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സിലും സംയുക്തമായി കുമ്പംകല്ലില്‍ നിയമ ബോധവത്കരണ ക്ലാസ് സംഘടിച്ചു. കുമ്പംകല്ല് ബി.ടി.എം എല്‍.പി സ്കൂളില്‍ നടന്ന ബോധവത്കരണ ക്ലാസ് ബാര്‍ കൗണ്‍സില്‍ മുന്‍ ചെയര്മാന് അഡ്വ. ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ ബീന ബഷീര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എ.എം ഹാരിദ്, ടി.കെ അനില്‍കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അഡ്വ. അന്‍ഷാദ്, അഡ്വ. പ്രിന്‍സ് എന്നിവര്‍ ക്ലാസ് നയിച്ചു. എ.എം സമദ് സ്വാഗതവും മുന്‍ കൗണ്‍സിലര്‍ എം.എ കരിം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."