HOME
DETAILS

പെന്‍ഷന്‍ മുടങ്ങി; ജില്ലാ ട്രഷറിയില്‍ ബഹളം

  
backup
September 01 2016 | 17:09 PM

%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2


കാക്കനാട്: പെന്‍ഷന്‍ മുടങ്ങിയതിനെ ചൊല്ലി കാക്കനാട് ജില്ലാ ട്രഷറിയില്‍ ബഹളം. രാവിലെ പത്ത് മുതല്‍ ട്രഷറിയില്‍ എത്തി കാത്തു നിന്നവരാണ് പെന്‍ഷമുടങ്ങിയതിനെ തുടര്‍ന്ന് ബഹളം വെച്ചത്. എല്ലാ മാസവും ഒന്നിന് കിട്ടിയിരുന്ന പെന്‍ഷന്‍ കാക്കനാട് ജില്ലാ ട്രഷറിയില്‍ ഉച്ചക്ക് ശേഷവും വിതരണം നടന്നില്ല. രാവിലെ ട്രഷറിയില്‍ എത്തി പാസ് ബുക്കും ചെക്കും എഴുതി നല്‍കി ക്യൂ നിന്നവരാണ് പെന്‍ഷന്‍ മുടങ്ങിയത് മൂലം വിഷമത്തിലായത്. സെര്‍വറിലെ തകരാര്‍ പരിഹരിച്ച് ഉച്ചക്ക് ശേഷം രണ്ടോടെ പെന്‍ഷന്‍ വിതരണം തുടങ്ങിയതോടെയാണ് ട്രഷറിയില്‍ രാവിലെ തുടങ്ങിയ ബഹളത്തിന് പരിഹാരമായത്. ട്രഷറികള്‍ ബന്ധിപ്പിച്ച് കോര്‍ബാങ്കിങ് ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതാണ് വിവരണം തടസ്സപ്പെടാന്‍ ഇടയാക്കിയത്. സംസ്ഥാനത്ത് പരീക്ഷണാര്‍ത്ഥം കോര്‍ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവന്തപുരത്തെ ട്രഷറി ഡയറക്ടര്‍ ഓഫീസിലെ കമ്പ്യൂട്ടര്‍ വത്കരണ ജോലികള്‍ പുരോഗമിക്കുകയാണ്. ഇതാണ് പെന്‍ഷന്‍ വിതരണം മുടങ്ങാന്‍ കാണമായതെന്ന് ജില്ലാ ട്രഷറി അധികൃതര്‍ വ്യക്തമാക്കി.
തുടര്‍ച്ചയായി മൂന്ന് ദിവസം പണിമുടക്കും അവധിയുമായതിനാല്‍ വ്യാഴാഴ്ച ജില്ലാ ട്രഷറിയിലെ പെന്‍ഷന്‍കാരില്‍ ഭൂരിപക്ഷവും സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറിയില്‍ എത്തിയിരുന്നു. 1500 ഓളം പേര്‍ക്കാണ് ജില്ലാ ട്രഷറിയില്‍ നിന്ന് പെന്‍ഷന്‍ നല്‍കുന്നത്. വെള്ളിയാഴ്ച പണിമുടക്ക് ആയതിനാല്‍ ട്രഷറി പ്രവര്‍ത്തിക്കില്ല. ശനിയാഴ്ച ഉച്ചക്ക് 12 വരെയാണ് ട്രഷറിയുടെ പ്രവര്‍ത്തന സമയം. ഞായറാഴ്ച അവധി. ഈ സാഹചര്യത്തിലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ കൂട്ടമായി പെന്‍ഷന്‍ വാങ്ങാന്‍ എത്തിയിരുന്നു. സംസ്ഥാനത്തെ മറ്റു ട്രഷറികളില്‍ നിന്ന് പെന്‍ഷന്‍ വാങ്ങാവുന്ന വിധത്തില്‍ കോര്‍ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ചേര്‍ക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. തിരുവനന്തപുരം, മൂവാറ്റുപുഴ, കാക്കനാട് ട്രഷറികളിലാണ് പരീക്ഷണാര്‍ഥം കോര്‍ബാങ്കിങ് ഏര്‍പ്പെടുത്തുന്നത്.
പെന്‍ഷന്‍ വിതരണത്തിനുള്ള തുക തൊട്ടടുത്ത ബാങ്കില്‍ നിന്ന് കൊണ്ട് വന്ന് ട്രഷറിയില്‍ സൂക്ഷിച്ചിട്ടും വിതരണം നടത്താതിരുന്നതാണ് പെന്‍ഷന്‍കാരെ ചൊടിപ്പിച്ചു. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും പെന്‍ഷന്‍ ലഭിക്കാതായതോടെ ട്രഷറി ജീവനക്കാരുമായി വാക്കേറ്റത്തിനും തര്‍ക്കത്തിനും ഇടയാക്കിയിരുന്നു. ഇതിനിടെ ജില്ലാ ട്രഷറിയില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നവരുടെ വിവരങ്ങള്‍ സെര്‍വര്‍ തകരാറു മൂലം കമ്പ്യൂട്ടറില്‍ നിന്ന് അപ്രത്യക്ഷമായതും വിതരണം തടസ്സപ്പെടാന്‍ കാരണമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുത്തശ്ശിയും പേരമകളും കിണറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

Kerala
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു

Kerala
  •  a month ago
No Image

മകൻ മരിച്ചതറിയാതെ അന്ധരായ വൃദ്ധ ദമ്പതികൾ; മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 5 ദിവസങ്ങൾ

latest
  •  a month ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കി യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

uae
  •  a month ago
No Image

വീടിനു സമീപത്ത് കളിക്കുന്നതിനിടെ കനാലില്‍ വീണു; രണ്ടര വയസുകാരന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

പി പി ദിവ്യയെ പുള്ളിക്കുന്ന് വനിതാ ജയിലിലെത്തിച്ചു, ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീന്‍റെ കുടുംബം

Kerala
  •  a month ago
No Image

കുവൈത്തില്‍ രണ്ട് പുതിയ മന്ത്രിമാര്‍ അധികാരമേറ്റു

Kuwait
  •  a month ago
No Image

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ശക്തമായ നടപടി തുടരുമെന്ന് ചാവക്കാട് പൊലിസ്

Kerala
  •  a month ago
No Image

ചെങ്കടലിലെ ആഡംബര റിസോര്‍ട്ട്; ഷെബാര നവംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും

Saudi-arabia
  •  a month ago
No Image

പ്രതിമാസം മൂന്നുലക്ഷം വാടക, പക്ഷേ അപാർട്മെന്റ് നിറയെ എലികൾ, സഹികെട്ട് താമസക്കാർ

International
  •  a month ago