HOME
DETAILS

കുത്തരി ചോറാണോ ദിവസവും കഴിക്കുന്നത് ...! നിര്‍ത്തിക്കോളൂ, അല്ലെങ്കില്‍ പണികിട്ടും

  
Laila
November 19 2024 | 09:11 AM

Do you eat Kuthari rice everyday stop it

മലയാളികള്‍ പൊതുവെ ചോറ് കഴിക്കാന്‍ ഇഷ്ടമുള്ളവരാണ്. പ്രത്യേകിച്ച് കുത്തരി ചോറ് ഉച്ചയൂണിന് പതിവാക്കുന്നവരുമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
ചുവന്ന അരിയിലെ നാരുകളും പൊട്ടാസ്യവും  പോഷകങ്ങളുമൊക്കെ ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.  മാത്രമല്ല, ഇരുമ്പടങ്ങിയ ചുവന്ന അരി വിളര്‍ച്ചയ്ക്കും മാംഗനീസ് അടങ്ങിയതിനാല്‍ ഇവ എല്ലുകള്‍ക്കും ഉത്തമവുമാണ്.  ഇങ്ങനെ പല ഗുണങ്ങളുമുണ്ടെങ്കിലും കുത്തരിയുടെ അമിതമായ ഉപയോഗം ശരീരത്തിന് ദോഷങ്ങളുണ്ടാക്കും. ദിവസവും കുത്തരിയാണ് കഴിക്കുന്നതെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ...

നാരുകള്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെങ്കിലും ഇവ അമിതമായാല്‍ മലബന്ധം, ഗ്യാസ്, വയറുവേദന എന്നിവയ്ക്കു കാരണമാവുന്നു. കുത്തരിയുടെ ചോറ് ധാരാളമായി കഴിച്ചാല്‍ ശരീരത്തിന്റെ ഭാരം കുറയും. ബോഡ് മാസ് ഇന്‍ഡക്‌സ് കുറയ്ക്കാനും ഇത് സഹായിക്കും.

 

kuthari 1.JPG

നാഷനല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തില്‍ പറയുന്നത് തവിട്ട് അരിപോലുള്ള ധാന്യങ്ങള്‍ കഴിക്കുന്നവര്‍ക്ക് കുറച്ചു ധാന്യങ്ങള്‍ കഴിക്കുന്നവരേക്കാള്‍ കൂടുതല്‍ ഭാരം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.  എന്നാല്‍, കുത്തരിയില്‍ കൂടുതല്‍ ആഴ്‌സനിക് അടങ്ങിയിട്ടുണ്ട്.

മണ്ണിലും വെള്ളത്തിലും കാണുന്ന പ്രകൃതിദത്ത മൂലകമാണ് ആഴ്‌സനിക്. നെല്‍ച്ചെടികള്‍ കൂടുതല്‍ ആഴ്‌സനിക് ആഗിരണം ചെയ്യുന്നു. അതിനാല്‍ കുത്തരിയില്‍ വെള്ള അരിയിലുള്ളതിനേക്കാള്‍ 1.5 മടങ്ങ് ആഴ്‌സനിക് കൂടും. ഇവ കൂടിയ അളവില്‍ ശരീരത്തിലെത്തിയാല്‍ വിഷാംശത്തിന് കാരണവുമാവും.  മാത്രമല്ല, ഗര്‍ഭിണികളാണെങ്കില്‍ ഗര്‍ഭം അലസാനും കാന്‍സര്‍ , ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാവാം. 

 

kuth 22.JPG

കുത്തരി ഫൈറ്റിക് ആസിഡിന്റെ ഉറവിടമാണ്. കാല്‍സ്യം, ഇരുമ്പ്, സിങ്ക് എന്നിവയുടെ ആഗിരണം തടയുകയും പോഷകങ്ങള്‍ ഇല്ലാതാക്കാനും കാരണമാവുന്നു. ചുവന്ന അരി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്കും കാരണമാവാം. തവിടും ബാക്ടീരിയകളും നിലനിര്‍ത്തുന്നു. ഉയര്‍ന്ന അളവില്‍ നാരുകളും അപൂരിത ഫാറ്റി ആസിഡുകളും പ്രോട്ടീന്‍, ധാതുക്കള്‍, വിറ്റാമിനുകള്‍, അന്നജം എന്നിവയും അടങ്ങിയിട്ടുണ്ട്. അമിതമായി നാരുകള്‍ കഴിച്ചാല്‍ ശരീര വണ്ണം, മലബന്ധം എന്നിവയുണ്ടാവാം. അതിനാല്‍ മിതമായ അരി കഴിക്കുന്നതാണ് എപ്പോഴും നല്ലത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  11 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  12 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  12 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  13 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  13 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  13 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  14 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  14 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  14 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  15 hours ago